UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാട്രിക്‌സ് സംവിധായകന്‍ ആന്‍ഡി വാചോസ്കി ഇനി ഭിന്നലിംഗ സ്ത്രീ

Avatar

ജസ്റ്റിന്‍ വില്യം മോയര്‍ 
(വാഷിങ്ടണ്‍ പോസ്റ്റ്) 

ലണ്ടനിലെ ഡെയ്‌ലി മെയില്‍ ഉള്‍പ്പെടെ ടാബ്ലോയിഡുകള്‍ തന്റെ കഥ പ്രസിദ്ധീകരിക്കാന്‍ പിന്നാലെയുണ്ടെന്ന് അവര്‍ പറഞ്ഞു. എങ്ങനെയാണ് പ്രസിദ്ധനായ ഒരു സംവിധായകന്‍ ലിംഗമാറ്റത്തിനു വിധേയനായതെന്ന കഥ.

ലിംഗമാറ്റത്തിനു വിധേയരാകുന്ന ആളുകള്‍ ഭിന്നലിംഗത്തില്‍ ലോകത്തെ അഭിമുഖീകരിക്കാന്‍ തയാറാകുന്നതിനുമുന്‍പ് അവരുടെ അവസ്ഥ ലോകത്തെ അറിയിക്കുന്നത് ആത്മഹത്യയ്ക്കുവരെ കാരണമാകുമെന്നത് താന്‍ ഗൌനിക്കുന്നില്ല. തുടര്‍ന്ന് ഈ പ്രസിദ്ധീകരണങ്ങള്‍ ആ വാര്‍ത്തയില്‍നിന്ന് കുറച്ചുനാള്‍ വിട്ടുനിന്നു.

‘ഈ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍മാര്‍ മാരകമായേക്കാവുന്ന ആ വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല,’ ലില്ലി വാചോവ്‌സ്‌കി പറയുന്നു. ആന്‍ഡി വാചോവ്‌സ്‌കി എന്ന പേരില്‍ മാട്രിക്‌സ് സിനിമകളുടെ സഹസംവിധായകനായിരുന്നു ലില്ലി. ‘ശുഭാപ്തിവിശ്വാസക്കാരിയായതിനാല്‍ അത് എനിക്കു സന്തോഷകരമായിരുന്നു,’ ഷിക്കാഗോയിലെ എല്‍ജിബിടിക്യു പ്രസിദ്ധീകരണമായ വിന്‍ഡി സിറ്റി ടൈംസിന് നല്‍കിയ പ്രസാവനയില്‍ ലില്ലി പറഞ്ഞു.

എന്നാല്‍ ഈ മാസം ആദ്യം ഒരു ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ടര്‍ കാണാനെത്തിയപ്പോള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അറിയാമായിരുന്ന ഇക്കാര്യം പരസ്യമാക്കാന്‍ വാചോവ്‌സ്‌കി തീരുമാനിച്ചു. ലാറി വാചോവ്‌സ്‌കി എന്ന പേരില്‍ തനിക്കൊപ്പം മാട്രിക്‌സ് സംവിധാനം ചെയ്യുകയും പിന്നീട് ലാന വാചോവ്‌സ്‌കിയായി മാറുകയും ചെയ്ത സഹോദരിയെപ്പോലെ താനും ഭിന്നലിംഗക്കാരിയാണെന്ന കാര്യം.


ലാന വാചോസ്കിയും ആന്‍ഡി വാച്ചോസ്കിയും 

‘ഞാന്‍ ഭിന്നലിംഗക്കാരിയാണ്. ഞാന്‍ മാറിക്കഴിഞ്ഞു. ഇത് എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അറിയാം. ഭൂരിപക്ഷം സഹപ്രവര്‍ത്തകര്‍ക്കും അറിയാം. ആര്‍ക്കും അതിനോട് പ്രശ്‌നമില്ല. നേരത്തെ എന്റെ സഹോദരി ഇത് ചെയ്തതുകൊണ്ടുമാത്രമല്ല, അവരെല്ലാം വിശിഷ്ടവ്യക്തികളായതുകൊണ്ടുമാണ്. എന്റെ ഭാര്യയുടെയും കുടുംബത്തിന്റെയും പിന്തുണയില്ലാതെ എനിക്ക് ഇവിടെ വരെ എത്താനാകുമായിരുന്നില്ല,’ വാചോവ്‌സികി എഴുതി.

വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നു. ഏറ്റവുമധികം വരുമാനമുണ്ടാക്കിയ ഹോളിവുഡ് ചിത്രങ്ങളിലൊന്നായ ‘മാട്രികസ്’ പരമ്പരയുടെയും ‘ബൗണ്ട്’, ”ക്ലൗഡ് അറ്റ്‌ലസ്’ എന്നിവയുടെയും സംവിധായകരായ ഇരുവരും സ്വന്തം വ്യക്തിത്വത്തോട് പടപൊരുതുന്നതിനിടയിലാണ് ഈ സിനിമകള്‍ നിര്‍മിച്ചത്. ഇക്കാര്യം പരസ്യമാക്കി കെയ്റ്റ്‌ലിന്‍ ജെന്നര്‍ തുടങ്ങി ലിംഗമാറ്റത്തിനു വിധേയരായ മറ്റു പ്രശസ്തര്‍ക്കൊപ്പം ചേരുകയാണ് ഇരുവരും.

‘മാറ്റം ഒരുതരം നൈരന്തര്യമുണ്ടാക്കുന്നു. ഒരു തലത്തില്‍നിന്ന് മറ്റൊന്നിലേക്ക്, മുന്‍പും പിന്‍പും എന്ന അവസ്ഥ. യാഥാര്‍ത്ഥത്തില്‍ എന്റെ കാര്യത്തില്‍ മാറ്റം തുടരുകയാണ്. ജീവിതകാലം മുഴുവന്‍ അത് തുടരും. പുരുഷനും സ്ത്രീക്കുമിടയിലുള്ള അനന്തതയിലൂടെ, ഒന്നിനും പൂജ്യത്തിനുമിടയിലുള്ള അനന്തതയിലൂടെ. രണ്ടില്‍ ഒന്ന് എന്ന ലാളിത്യത്തില്‍ നിന്ന് നമ്മുടെ സംഭാഷണങ്ങള്‍ വളരേണ്ടിയിരിക്കുന്നു. രണ്ടെന്നത് വ്യാജ പ്രതീകമാണ്.’

ഡെയ്‌ലി മെയിലിന് വാചോവ്‌സ്‌കി നല്‍കിയ ശാസന മാറ്റത്തിനുവിധേയരാകുന്ന ആളുകളോട് പത്രം കാണിക്കുന്ന നിര്‍വികാരതയ്ക്കും തെളിവായി. 2013ല്‍ ലിംഗമാറ്റത്തിനു വിധേയയായ സ്‌കൂള്‍ അധ്യാപിക ലൂസി മെഡോസ് പത്രത്തില്‍ റിച്ചാര്‍ഡ് ലിറ്റില്‍ജോണിനാല്‍ അപഹസിക്കപ്പെട്ടതിനെത്തുടര്‍ന്ന് ജീവനൊടുക്കി. ഇതേത്തുടര്‍ന്ന് ലിറ്റില്‍ജോണിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സംഭവം വാചോവ്‌സ്‌കി എടുത്തുപറയുന്നുണ്ട്.

‘ലിംഗമാറ്റത്തിനു വിധേയയാകാനും ഒന്നും സംഭവിക്കാത്തതുപോലെ ജോലിസ്ഥലത്തേക്കു മടങ്ങാനുമുള്ള അവസ്ഥയിലായിരുന്നിരിക്കാം മെഡോസ്’, ലിറ്റില്‍ ജോണ്‍ പത്രത്തില്‍ എഴുതി. പത്രം ഈ എഡിറ്റോറിയല്‍ നീക്കം ചെയ്തു. ‘തുല്യതയോടും വൈവിധ്യത്തോടുമുള്ള പ്രതിബദ്ധതയില്‍ സ്‌കൂളിന് അത്യധികം അഭിമാനമുണ്ടായിരിക്കാം. പക്ഷേ ഇത് കുട്ടികളെ എങ്ങനെയാണ് ബാധിക്കുക എന്ന് ഒരു നിമിഷമെങ്കിലും ആരെങ്കിലും ചിന്തിച്ചോ? ഏഴുവയസ് മാത്രമുള്ള കുട്ടികള്‍ ഇത്തരം വിവരങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിവുള്ളവരല്ല.’

‘തെറ്റായ ശരീരത്തില്‍ മാത്രമല്ല, തെറ്റായ ജോലിയിലും കുരുങ്ങിയിരിക്കുകയാണ് അയാള്‍’ എന്നും ലിറ്റില്‍ ജോണ്‍ തുടര്‍ന്നു.

തന്റെ പ്രസ്താവനയില്‍ വാചോവ്‌സ്‌കി ഇക്കാര്യം ഓര്‍മിപ്പിച്ചു. തന്നെപ്പറ്റിയുള്ള വാര്‍ത്തയുടെ തലക്കെട്ട് ‘ വാചോവ്‌സ്‌കി സഹോദരര്‍ ഇനി സഹോദരിമാര്‍’ എന്നായിരിക്കുമെന്നു ഭയക്കുന്നതായും പറഞ്ഞു.

‘മെഡോസിനെ ഞാന്‍ അറിയാനുള്ള കാരണം അവര്‍ ഭിന്നലിംഗക്കാരിയായിരുന്നു എന്നതല്ല. ഡെയ്‌ലി മിറര്‍ വാര്‍ത്ത വന്ന് മൂന്നുമാസത്തിനുശേഷം ജീവനൊടുക്കി എന്നതാണ്. ഇപ്പോള്‍ അവര്‍ ഇവിടെയാണ്. എന്റെ മുന്‍ വാതിലില്‍. ‘ഇതാ മറ്റൊരാള്‍. അവരെ വലിച്ചുപുറത്തിടൂ. എല്ലാവരും കാണട്ടെ’ എന്ന് ഉച്ചത്തില്‍ പറയാനായി.’

ഭിന്നലിംഗക്കാരെപ്പറ്റിയുള്ള വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നവര്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്ന് എല്‍ജിബിടി സംഘടനയായ ഗ്ലാഡ് ആവശ്യപ്പെട്ടു. 

‘ലില്ലി വാചോവ്‌സ്‌കിക്ക് ശരിയായ വ്യക്തിത്വം പുറത്തുകൊണ്ടുവരാനായതില്‍ ഗ്ലാഡ് സന്തോഷിക്കുന്നു. എന്നാല്‍ പുറത്തുപറയാന്‍ തയാറാകും മുന്‍പ് അത് വെളിപ്പെടുത്താന്‍ അവരെ നിര്‍ബന്ധിതയാക്കിയത് ശരിയല്ല,’ ഗ്ലാഡിന്റെ ഭിന്നലിംഗക്കാര്‍ക്കായുള്ള മാധ്യമപരിപാടികളുടെ ഡയറക്ടര്‍ നിക്ക് ആഡംസ് പറയുന്നു. ‘ സ്വവര്‍ഗാനുരാഗികള്‍, ദ്വിലിംഗക്കാര്‍ എന്നിവരെപ്പോലെ തന്നെ ഭിന്നലിംഗക്കാരായ ആളുകളെയും വെളിപ്പെടുത്തുന്നത് ശരിയല്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ പഠിക്കേണ്ടിയിരിക്കുന്നു.

വാചോവ്‌സ്‌കിയെപ്പറ്റിയുള്ള വാര്‍ത്ത പ്രസിദ്ധീകരിക്കുന്നവര്‍ക്കായി ചില മാര്‍ഗനിര്‍ദേശങ്ങളും ഗ്ലാഡ് മുന്നോട്ടുവച്ചു.

‘മാറ്റത്തിനു വിധേയരാകുന്ന ആളുകളെ ഭിന്നലിംഗക്കാരെന്ന് വിശേഷിപ്പിക്കുക. ഭിന്നലിംഗക്കാരെന്നത് വിശേഷണമായിത്തന്നെ ഉപയോഗിക്കുക. നാമമായി ഉപയോഗിക്കാതിരിക്കുക. ലില്ലി വാചോവ്‌സ്‌കി ഭിന്നലിംഗക്കാരിയായ സ്ത്രീയാണ്. ഭിന്നലിംഗക്കാരിയായി മാറിയ എന്നു പറയരുത്. അര്‍ദ്ധനാരി എന്നോ പുരുഷവേഷമിടുന്ന സ്ത്രീ എന്നോ പറയരുത്.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍