UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രവാചക നിന്ദ ആരോപിച്ച് മാതൃഭൂമി പത്രത്തിനെതിരെ പ്രതിഷേധം

അഴിമുഖം പ്രതിനിധി

മുസ്ലിം വ്യക്തിനിയമത്തില്‍ സ്ത്രീകള്‍ക്ക് വിവേചനമുണ്ടെന്ന ജസ്റ്റിസ് കമാല്‍ പാഷയുടെ പ്രസംഗത്തെ കുറിച്ച് മാതൃഭൂമി ദിനപത്രത്തിന്റെ കോഴിക്കോട് നഗരം സപ്ലിമെന്റില്‍ വന്ന കുറിപ്പ് പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിക്കുന്നതാണ് എന്നാരോപിച്ച് മാതൃഭൂമിക്ക് എതിരെ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപക പ്രതിഷേധം. ആപ്‌സ് ടാക്ക് എന്ന കോളത്തിലാണ് ഈ കുറിപ്പ് അച്ചടിച്ചു വന്നിട്ടുള്ളത്.

പ്രസംഗത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്നിട്ടുള്ള പ്രതികരണങ്ങള്‍ മാതൃഭൂമി പുനഃപ്രസിദ്ധീകരിക്കുകയായിരുന്നു. വിവിധ വിഷയങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന പോസ്റ്റുകളാണ് ഈ കോളത്തില്‍ പ്രസിദ്ധീകരിക്കാറുള്ളത്.

മാതൃഭൂമി ഓണ്‍ലൈനില്‍ നിന്ന് ഈ പേജ് പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ ഈ പേജ് സോഷ്യല്‍ മീഡിയയില്‍ വിവിധ ഗ്രൂപ്പുകളില്‍ ധാരളമായി പ്രചരിപ്പിക്കുകയും ശക്തമായ പ്രതികരണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നുണ്ട്. വിവിധ ഇസ്ലാമിക സംഘടനകള്‍ മാതൃഭൂമിക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്നത്. മാതൃഭൂമിയുടെ കോഴിക്കോട് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്താനും ആഹ്വാനം ചെയ്തിട്ടുണ്ട്.

പ്രതിഷേധക്കാര്‍ മാതൃഭൂമി ബഹിഷ്‌കരിക്കാനും കോഴിക്കോട് ഓഫീസില്‍ ഫോണ്‍ വിളിച്ച് പ്രതിഷേധം അറിയിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പേരില്‍ പ്രതിഷേധ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്.

സംഭവത്തില്‍ മാതൃഭൂമി ഖേദം രേഖപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ വന്ന പരാമര്‍ശങ്ങളാണ് പ്രസിദ്ധീകരിച്ചതെന്ന് മാതൃഭൂമി വിശദീകരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍