UPDATES

സ്ത്രീ

മാക്സ് ഫാഷന്‍ ഓണം കളക്ഷന്‍ അവതരിപ്പിച്ചു

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഏറ്റവും പുതിയ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് മോഡലുകള്‍ റാമ്പില്‍ ചുവടു വച്ചു.

ഫാമിലി ഫാഷന്‍ കേന്ദ്രമായ മാക്‌സ് ഫാഷന്‍ ഓണത്തോടനുബന്ധിച്ച് പ്രത്യേക കളക്ഷന്‍ അവതരിപ്പിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഏറ്റവും പുതിയ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് മോഡലുകള്‍ റാമ്പില്‍ ചുവടു വച്ചു. ഷോ സ്റ്റോപ്പര്‍ അനുശ്രീ ഓണം ലോഗോയും പരസ്യവും അനാവരണം ചെയ്തു.

പരമ്പരാഗത – കണ്‍ടെംപററി ഡിസൈനുകളുടെ സമന്വയമാണ് കസവില്‍ തീര്‍ത്ത ഓണം സ്പെഷ്യല്‍ കളക്ഷനിലുള്ളത്. പുരുഷന്മാര്‍, വനിതകള്‍, കുട്ടികള്‍ എന്നിവര്‍ക്കായുള്ള വിപുലമായ ശ്രേണി തന്നെയാണ് ഓണം കളക്ഷനില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സന്തോഷം നല്കാന്‍ മാക്‌സ് എക്സ്‌ക്ലൂസീവ് ഓണം കളക്ഷനിലൂടെ ശ്രദ്ധിച്ചിട്ടുണ്ടെന്ന് മാക്സ് ഫാഷന്‍ കേരള ടെറിട്ടറി മേധാവി പെദ്ദിരാജു ആനന്ദ് റാം പറഞ്ഞു.  ആഘോഷങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന വിപുലമായ ശ്രേണികളാണ് മാക്‌സ് എന്നും നല്കിപോന്നതെന്നും അതുകൊണ്ടു തന്നെ മാക്‌സ് ഓണം കളക്ഷന്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ചലചിത്രതാരം അനുശ്രീ പറഞ്ഞു. മനസാകെ ഓണം, മാക്‌സ് ആകെ ഓണം എന്നതാണ് ഇപ്രാവശ്യത്തെ പരസ്യ വാചകം.

അഴിമുഖം ബ്യൂറോ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍