UPDATES

മായങ്ക് ഗാന്ധി ആപ്പ് ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് രാജിവച്ചു

അഴിമുഖം പ്രതിനിധി

ആംആദ്മി പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് മായങ്ക് ഗാന്ധി രാജിവച്ചു. രാഷ്ട്രീയത്തില്‍ താല്‍പര്യം നഷ്ടപ്പെട്ടു എന്ന് പറഞ്ഞാണ് അദ്ദേഹം രാജിവച്ചത്. പാര്‍ട്ടിയുടെ മഹാരാഷ്ട്ര യുണിറ്റ് ഒരു മാസം മുമ്പ് പിരിച്ചുവിട്ടിരുന്നു. സംസ്ഥാനത്ത് പാര്‍ട്ടിയുടെ മുഖമായ മായങ്ക് ഗാന്ധിക്കെതിരെ നടപടി എടുക്കാന്‍ വിസമ്മതിച്ചതിനാണ് മഹാരാഷ്ട്ര യൂണിറ്റിനെ പിരിച്ചു വിട്ടത്. പാര്‍ട്ടിയെ നശിപ്പിക്കുന്നത് കെജ്രിവാള്‍ ആണെന്നതരത്തില്‍ മായങ്ക് പ്രസ്താവന നടത്തിയിരുന്നു. മായങ്ക് തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച തുറന്ന കത്തിലാണ് രാഷ്ട്രീയത്തിലെ താല്‍പര്യം നശിക്കുന്നതായി വെളിപ്പെടുത്തിയത്. ഈ മാനസികാവസ്ഥയില്‍ ദേശീയ എക്‌സിക്യൂട്ടീവില്‍ തുടരുന്നത് മര്യാദയല്ലെന്നും രാജി സ്വീകരിക്കണമെന്നും കെജ്രിവാളിനേയും മറ്റു സുഹൃത്തുക്കളേയും അഭിസംബോധന ചെയ്തു കൊണ്ടുള്ള ബ്ലോഗില്‍ പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍