UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിയില്‍ അപ്രസക്തയാകുന്ന മായാവതി

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ മായാവതിയ്ക്കും ബിഎസ്പിയ്ക്കും അനുകൂലമായിരുന്നു

ഉത്തര്‍പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പില്‍ മായാജാലം കാട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ട ബിഎസ്പിയും നേതാവ് മായാവതിയും ഇന്ന് വോട്ടെണ്ണല്‍ പകുതിയോളം പിന്നിട്ടപ്പോഴും ഏറെ പിന്നിലാണ്. സമാജ്‌വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം രൂപീകരിക്കപ്പെട്ടപ്പോള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടെങ്കിലും ബിഎസ്പി തെരഞ്ഞെടുപ്പില്‍ അത്ഭുതം പ്രവര്‍ത്തിക്കുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിച്ചത്.

എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം മായാവതിക്ക് അനുകൂലമാകുകയും ചെയ്തു. ബിജെപിയും സമാജ്‌വാദി പാര്‍ട്ടിയും കൊമ്പ് കോര്‍ക്കുമ്പോള്‍ ബിഎസ്പി നിശബ്ദമായി മുന്നേറുമെന്നാണ് എല്ലാവരും കണക്കു കൂട്ടിയത്. ബിജെപി മുന്നേറിയാല്‍ തന്നെയും സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും ചേര്‍ന്ന് അധികാരം പിടിക്കുമെന്നും കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിഎസ്പി ഏറെ പിന്നിലാണ്.

മുന്‍ മുഖ്യമന്ത്രി കൂടിയായ മായാവതിയുടെ പ്രസക്തിയാണ് ഉത്തര്‍പ്രദേശില്‍ ചോദ്യം ചെയ്യപ്പെടുന്നത്. പ്രമുഖര്‍ കടപുഴകി വീഴുന്ന ഈ തെരഞ്ഞെടുപ്പോടെ മായാവതി രാഷ്ട്രീയ വനവാസം നേരിടേണ്ടി വരുമോയെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടി വരിക. അതോടെ ബിജെപിയുടെ അപ്രമാദിത്വം സംസ്ഥാനത്ത് പ്രകടമാകുകയും ചെയ്യും. 29 ഇടങ്ങളില്‍ മാത്രമാണ് ബിഎസ്പിയ്ക്ക് മുന്നേറ്റമുള്ളത്. ബിഎസ്പി കോണ്‍ഗ്രസ് സഖ്യത്തിന് 76 സീറ്റുകളിലും മാത്രമാണ് മുന്നേറ്റം. അതേസമയം ബിജെപി 281 സീറ്റുകളില്‍ ലീഡ് നേടി വ്യക്തമായ മുന്നേറ്റമാണ് നടത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍