UPDATES

ട്രെന്‍ഡിങ്ങ്

‘ഇനിയുള്ള പോരാട്ടങ്ങള്‍ തനിച്ച്’; എസ് പിയുമായി ഒരു സഖ്യവുമില്ല, വിമര്‍ശനവുമായി മായാവതി

എസ്പിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ ദളിത് വിരുദ്ധ സമീപനം കൈകൊണ്ടുവെന്ന് മായവതി

ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ തനിച്ച് മല്‍സരിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി. എസ്പിയുമായുള്ള സഖ്യത്തിന് ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് വ്യക്തമായതായി പാര്‍ട്ടി യോഗത്തിന് ശേഷം മായാവതി വ്യക്തമാക്കി. ലക്‌നൗയില്‍ നടന്ന യോഗത്തിന് ശേഷമാണ് ട്വീറ്റുകളിലൂടെ മായാവതി നിലപാട് വ്യക്തമാക്കിയത്.

പ്രസ്ഥാനത്തിന്റെയും പാര്‍ട്ടിയുടെയും ഭാവിയ്ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നതെന്നും അവര്‍ പറഞ്ഞു. സമാജ് വാദി പാര്‍ട്ടിക്ക് എതിരെ കടുത്ത വിമര്‍ശനമാണ് പാര്‍ട്ടി യോഗത്തില്‍ മായാവതി ഉയര്‍ത്തിയത്. അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന 2012 മുതല്‍ 2017 വരെയുള്ള കാലത്ത് ദളിതര്‍ക്കെതിരെയും ബിഎസ്പിക്കെതിരെയും എതിരെ ശത്രുതാപരമായ നടപടിയാണ് എസ് പി കൈകൊണ്ടത്. അതൊക്കെ വിസ്മരിച്ചാണ് രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി അഖിലേഷ് യാദവുമായി സഖ്യമുണ്ടാക്കിയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇത്തരമൊരു സഖ്യവുമായി മുന്നോട്ടുപോയാല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നും അവര്‍ ട്വിറ്ററിലുടെ അറിയിച്ചു. ‘ചെറുതും വലുതുമായ എല്ലാ തെരഞ്ഞെടുപ്പുകളിലും ഇനി ബിഎസ്പി തനിച്ച് മല്‍സരിക്കും’ മായവതി പറഞ്ഞു.

പാര്‍ട്ടി ദേശീയ യോഗത്തില്‍ എസ്പിയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് മായാവതി ഉന്നയിച്ചത്. താജ് കോറിഡോര്‍ കേസില്‍ പെടുത്താന്‍ മുലായം സിങ് ബിജെപിയുമായി കൂടിചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്ന് മായവതി ആരോപിച്ചു.

അടുത്ത് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ തനിച്ച് മല്‍സരിക്കുമെന്നായിരുന്നു നേരത്തെ മായവതി അറിയിച്ചത്. ഭാവിയില്‍ സഖ്യ സാധ്യത അവര്‍ തളളിയിരുന്നില്ല. എന്നാല്‍ പാര്‍ട്ടി യോഗത്തിന് ശേഷം അവര്‍ നിലപാട് മാറ്റുകയായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്പിയും ബിഎസിപിയും രാഷ്ട്രീയ ലോക്ദളും സഖ്യമുണ്ടാക്കിയിരുന്നുവെങ്കിലു കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ 62 സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്. ബിഎസ്പിയ്ക്ക് 10 സീറ്റുകളാണ് ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം ഗോരഖ്പൂര്‍, ഫൂല്‍പൂര്‍, കൈറാന എന്നിവിടങ്ങളില്‍ എസ്പി-ബിഎസ്പി സഖ്യം ഒന്നിച്ച് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുകയും വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിജയം പിന്നീട് ആവര്‍ത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.

Read More: ചുവപ്പുനാട വിടാത്ത ഉദ്യോഗസ്ഥര്‍, പിടിവാശിക്കാരിയായ നഗരസഭ അധ്യക്ഷ; ജീവിതം വഴിമുട്ടിക്കുന്ന ആന്തൂര്‍ മോഡല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍