UPDATES

കായികം

ഫ്രാന്‍സിന്റെ പുതിയ സുവര്‍ണ തലമുറ ലോകത്തിന്റെ നെറുകെയില്‍

റഫറി അവസാന വിസില്‍ വിളിച്ചപ്പോള്‍ രണ്ടാം തവണ ലോകചാമ്പ്യന്മാരായി ഫ്രാന്‍സ് അവരോധിക്കപ്പെടുക മാത്രമല്ല ചെയ്തത്. വരും വര്‍ഷങ്ങളില്‍ ലോകഫുട്‌ബോളിലെ ഏറ്റവും ശക്തമായ ടീം എന്ന് അവകാശപ്പെടാനുള്ള അവസരം ഫ്രാന്‍സിന് ലഭിക്കുക കൂടിയാണ് ചെയ്തത്.

രണ്ടാം തവണ ലോക ഫുട്‌ബോള്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് ടീമിലെ റിസര്‍വ് ബഞ്ച് താരങ്ങളുടെ പ്രായം നോക്കാം – അത് 21, 21, 22 23, 25, 23 എന്നിങ്ങനെയാണത്. ഫ്രാന്‍സ് ടീമില്‍ ഇത്തവണയുണ്ടായ ഏറ്റവും വലിയ താരോദയം 19കാരനായ കിലിയന്‍ എംബാപ്പെയാണ്. ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് ശേഷം ലോക ചാമ്പ്യന്‍ ടീമില്‍ അംഗമായ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് എംബാപ്പെ. എംബാപ്പെ എത്ര മാത്രം കൂള്‍ ആണെന്ന് ഗ്രൌണ്ടിലെ അയാളുടെ പ്രകടനവും പെരുമാറ്റവും വ്യക്തമാക്കുന്നു. അയാള്‍ പവര്‍ഫുള്‍ മാത്രമല്ല, സിംപിളും കൂടിയാണ്. ലോകകപ്പ് ഫൈനലിലും സാധാരണ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്ന പോലെ ആസ്വദിച്ച് അയാള്‍ കളിച്ചു. റഷ്യ ലോകകപ്പിലെ രണ്ടാമത്തെ യുവനിരയാണ് ഫ്രാന്‍സിന്റേത്.

കോച്ച് ദിദിയര്‍ ദെഷാംപ്‌സിന്റെ ടീമുണ്ടാക്കാനുള്ള പ്രയത്‌നവും കൃത്യമായ പദ്ധതിയും നിര്‍ണായകമാണ്. ഏറെ ദൗര്‍ബല്യങ്ങള്‍ക്കിടയിലും ഫ്രാന്‍സിനെ മുന്നോട്ട് നയിച്ചത് ഇതാണ്. ഈ വിജയത്തില്‍ ഫ്രാന്‍സിലെ ഫുട്‌ബോള്‍ അക്കാഡമികളുടെ പങ്ക് പറയാതിരിക്കാനാവില്ലെന്ന് ദ ഗാര്‍ഡിയന്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ക്ലെയര്‍ഫോണ്ടെയിനും 11 സാറ്റലൈറ്റ് അക്കാഡമികളും. ഫുട്‌ബോള്‍ കോച്ചുകളേയും ബുദ്ധിജീവികളും പണ്ഡിതരുമായി കാണുന്ന രാജ്യമാണ് ഫ്രാന്‍സ്. കളിയുടെ മെത്തേഡുകള്‍ക്കും തന്ത്രങ്ങളും പദ്ധതികളും കൃത്യമായി നടപ്പാക്കുന്നതിലും വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു.

അന്റോണിയോ ഗ്രീസ്മാന്റെ പരിചയസമ്പത്ത്, പോള്‍ പോഗ്ബയുടെ അനായാസമായ ശൈലിയും ക്രാഫ്റ്റും. എംബാപ്പെയുടെ വേഗതയേറിയ ഉജ്വല മുന്നേറ്റങ്ങളും എതിരാളികളെ നിഷ്പ്രഭമാക്കി. റഫറി അവസാന വിസില്‍ വിളിച്ചപ്പോള്‍ രണ്ടാം തവണ ലോകചാമ്പ്യന്മാരായി ഫ്രാന്‍സ് അവരോധിക്കപ്പെടുക മാത്രമല്ല ചെയ്തത്. വരും വര്‍ഷങ്ങളില്‍ ലോകഫുട്‌ബോളിലെ ഏറ്റവും ശക്തമായ ടീം എന്ന് അവകാശപ്പെടാനുള്ള അവസരം ഫ്രാന്‍സിന് ലഭിക്കുക കൂടിയാണ് ചെയ്തത്.

ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറം ദെഷാംപ്‌സിന് ഒരു മാറ്റവുമില്ല

ഒറ്റ ലക്ഷ്യം എന്ന ദെഷാംപ്‌സ് തിയറി ക്രോയേഷ്യയെ വീഴ്ത്തിയതെങ്ങനെ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍