UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യദ്രോഹ കേസില്‍ വൈക്കോവിന് ഒരു വര്‍ഷം തടവ്

രാജ്യസഭ സീറ്റിലേക്ക് നാമനിര്‍ദ്ദേശ പ്രക്രിയ സമര്‍പ്പിക്കാനിരിക്കെയാണ് കോടതി വിധി

രാജ്യദ്രോഹക്കേസില്‍ എംഡിഎം കെ നേതാവ് വൈ ഗോപാലസ്വാമിക്ക് ഒരു വര്‍ഷം തടവ് ശിക്ഷ. 2009 ലെ പ്രസംഗത്തിലാണ് ഗോപാലസ്വാമിയെ തടവിന് ശിക്ഷിച്ചത്.
എല്‍ടിടിഇയ്‌ക്കെതിരായ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യ ഒരു രാജ്യമായി തുടരില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന.

രാജ്യസഭ സീറ്റിലേക്ക് നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെയാണ് വൈക്കോയ്‌ക്കെതിരെ കോടതി വിധി വന്നത്. ഡിഎംകെ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായാണ് വൈക്കോ മല്‍സരിക്കാനിരുന്നത്. നേരത്തെ ഡിഎംകെ തന്നെയാണ് വൈക്കോയ്‌ക്കെതിരെ കേസ് എടുത്തത്.

തമിഴ്‌നാട് നിയമസഭയില്‍ എംഡിഎംകെയ്ക്ക് അംഗങ്ങളില്ല. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ ധാരണപ്രകാരമാണ് വൈക്കോയ്ക്ക് ഡിഎംകെ രാജ്യസഭ സീറ്റ് നല്‍കിയത്.

എല്‍ടിടിഇയെ പിന്തുണച്ച് സംസാരിച്ചതിന് വൈക്കോയെ 2002 ല്‍ ജയലളിത സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. ഒരു വര്‍ഷത്തോളം അദ്ദേഹം ഇതേതുടര്‍ന്ന ജയിലിലായിരുന്നു.
എല്‍ടിടിഇയുടെയും അതിന്റെ നേതാവായിരുന്ന വേലുപ്പിള്ളി പ്രഭാകരന്റെയും നയപരിപാടികള്‍ക്ക് ഉറച്ച പിന്തുണ നല്‍കിയ നേതാവാണ് വൈക്കോ. നേരത്തെ ഡിഎംകെയിലായിരുന്ന ഇദ്ദേഹം സ്റ്റാലിന് പാര്‍ട്ടിയില്‍ കൂടുതല്‍ പരിഗണന കൊടുത്തതടക്കമുളള നടപടികളില്‍ പ്രതിഷേധിച്ചാണ് പുതിയ പാര്‍ട്ടി രൂപികരിച്ചത്.

Read More : ബജറ്റവതരണം തുടങ്ങി; ചാണക്യസൂത്രം ഉദ്ധരിച്ച് നിര്‍മല സീതാരാമൻ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍