UPDATES

കായികം

എന്നെ കോച്ചാക്കൂ, കോഹ്‌ലിയെ ഒരുപാഠം പഠിപ്പിക്കാം; ബിസിസിഐക്ക് അപ്രതീക്ഷിതമായൊരു അപേക്ഷ

ഞാന്‍ കോഹ്‌ലിയെ ശരിയായ വഴിക്ക് കൊണ്ടുവരാം, അതിനുശേഷം വേറെയാരെയെങ്കിലും കോച്ചാക്കിക്കോളൂ

ടീം ഇന്ത്യയുടെ പരിശീലകനാകാന്‍ ബിസിസിഐക്ക് കിട്ടിയ ഒരു അപേക്ഷ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. ഈ അപേക്ഷകന്‍ ക്രിക്കറ്റുമായി യാതൊരുബന്ധവുമില്ലാത്തയാളാണെന്നതും പരിശീലകനാകാന്‍ ആഗ്രഹിക്കുന്നതിനു പിന്നിലെ യഥാര്‍ത്ഥകാരണവുമാണ് ഈ അപേക്ഷയെ വൈറലാക്കിയിരിക്കുന്നത്.

ഉപേന്ദ്ര നാഥ് ബ്രഹ്മചാരി എന്ന മെക്കാനിക്കല്‍ എഞ്ചിനീയറാണ് ടീം ഇന്ത്യയുടെ പരിശീലകനാകാന്‍ അപേക്ഷ അയച്ച് ‘പ്രശസ്തന്‍’ ആയിരിക്കുന്നത്. ‘അഹങ്കാരിയായ കോഹ്‌ലിയെ ശരിയാക്കാനാണ്’ ബ്രഹ്മചാരി കോച്ചാകാന്‍ ആഗ്രഹിക്കുന്നത്.

ഒരു നിര്‍മാണ കമ്പനിയിലെ ജോലിക്കാരനായ 30 കാരന്‍ ബ്രഹ്മചാരി ബിസിസിഐയുടെ ഇമെയിലേലാക്കാണ് അപേക്ഷ അയച്ചത്. നിരവധി ഇന്ത്യന്‍ ആരാധകരെപോലെ അനില്‍ കുബ്ലെയുടെ രാജിക്കു പിന്നില്‍ കോഹ്‌ലിയാണെന്നാണ് ബ്രഹ്മചാരിയും വിശ്വസിക്കുന്നത്.

രസകരമായത് എന്നു പറയാവുന്ന തന്റെ ബയോഡാറ്റയില്‍ ബ്രഹ്മചാരി പറയുന്നത്; ക്യാപ്റ്റന്‍ കോഹ്‌ലി ഒരു ഇതിഹാസതാരം പരിശീലകനായിവരാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് കുംബ്ലെയുടെ രാജിക്കു പിന്നാലെ ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിച്ചത്. ക്രിക്കറ്റ് ഉപദേശക സമിതി(സിഎസി) ബിസിസിഐയുടെ നിര്‍ദേശപ്രകാരം ഏതെങ്കിലും മുന്‍ ക്രിക്കറ്റ്താരത്തെ കോച്ചാക്കുകയാണെങ്കില്‍ അവരും കുംബ്ലെയ്ക്ക് സംഭവിച്ചതുപോലെ കോഹ്‌ലിയാല്‍ അപമാനിക്കപ്പെടും; ബ്രഹ്മചാരി ബയോഡാറ്റയില്‍ പറയുന്നു.

താന്‍ ഒരു മികച്ച ചോയ്‌സ് ആയിരിക്കും. കാരണം, തനിക്ക് യാതൊരു ക്രിക്കറ്റ് പശ്ചാത്തലവുമില്ല; ബ്രഹ്മചാരി വ്യക്തമാക്കുന്നു. എനിക്ക് ക്രിക്കറ്റ് പശ്ചാത്തലമില്ലാത്തതുകൊണ്ടു തന്നെ ധിക്കാരപരമായ സമീപനങ്ങളെ നേരിടാന്‍ സാധിക്കും. ഒരു ക്രിക്കറ്റ് ഇതിഹാസത്തിന് അതിനു സാധിക്കണമെന്നില്ല. എനിക്ക് കോഹ്‌ലിയെ ശിയായ വഴിക്ക് കൊണ്ടുവരാന്‍ കഴിയും. അതിനുശേഷം ഏതെങ്കിലും ക്രിക്കറ്റിതാരത്തെ ബിസിസിഐക്ക് ടീം ഇന്ത്യയുടെ പരിശീലകനാക്കാം; ബ്രഹ്മചാരി ചൂണ്ടിക്കാണിക്കുന്നു.

ബ്രഹ്മാചാരിയുടെ അപേക്ഷ ബിസിസിഐ സ്വീകരിക്കാന്‍ യാതൊരു വഴിയുമില്ലെങ്കിലും ബ്രഹ്മാചാരി കോച്ചാക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍