UPDATES

ഹൈദരാബാദ് സര്‍വ്വകലാശാല ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് സര്‍വ്വകലാശാല ഹോസ്റ്റലില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. എംഎഫ്എ പഠന വിഭാഗത്തിലെ വിദ്യാര്‍ത്ഥിയായ പ്രവീണ്‍ കുമാറാണ് ആത്മഹത്യ ചെയ്തത്.

ഹോസ്റ്റലിലെ എല്‍ ബ്ലോക്കിലെ റൂം നമ്പര്‍ 204-ല്‍ ഇന്നു രാവിലെ നാലുമണിക്കാണ് പ്രവീണിനെ തൂങ്ങിമരിച്ച നിലയില്‍ സഹപാഠികള്‍ കണ്ടത്. തുടര്‍ന്ന് അവര്‍ സര്‍വ്വകലാശാല മെഡിക്കല്‍ ഓഫീസറെ വിവരമറിയിക്കുകയായിരുന്നു.

തെലുങ്കാനയില്‍ ഉള്‍പ്പെടുന്ന ശാദ്ദ്‌നഗര്‍ സ്വദേശിയാണ് പ്രവീണ്‍. പ്രവീണിന്റെ മരണത്തിനുള്ള കാരണം വെളിവായിട്ടില്ല. ആത്മഹത്യകുറിപ്പോ മറ്റു വിവരങ്ങളോ ലഭിച്ചിട്ടില്ല എന്നു പോലീസ് അറിയിച്ചു. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍