UPDATES

അഭിഭാഷകര്‍ക്കെതിരെ വേണ്ടത് പാക് ഭീകരര്‍ക്ക് നേരെ നടത്തിയത് പോലുള്ള ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’: സെബാസ്റ്റ്യന്‍ പോള്‍

അഴിമുഖം പ്രതിനിധി

പാക്കിസ്ഥാനിലെ ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് ശൈലി മാധ്യമ പ്രവര്‍ത്തകരെ തടയുന്ന അഭിഭാഷകര്‍ക്കെതിരെ സ്വീകരിക്കണമെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. അസാധാരണമായ സാഹചര്യത്തില്‍ അസാധാരണമായ പ്രവൃത്തി വേണ്ടി വരും. കോടതി പരിപാടികളും ആഭിഭാഷക സംഘടനകളുടെ വാര്‍ത്തകളും ബഹിഷ്ക്കരിക്കാന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി തയ്യാറാകണം. പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ ‘അസഹിഷ്ണുത ചെറുക്കുന്നതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മാധ്യമങ്ങള്‍ക്ക് കോടതി പരിസരത്ത് വിലക്കേര്‍പ്പെടുത്തിയ അഭിഭാഷകര്‍ക്കെതിരെ കോടതികള്‍ നടപടി സ്വീകരിക്കുന്നില്ല. ഇക്കാര്യത്തില്‍ അഭിഭാഷകരേക്കാള്‍ മോശമായ നിലപാടാണ് ചില ജഡ്ജിമാര്‍ക്ക് ഉള്ളത്. നവംബര്‍ രണ്ടിന് നടക്കുന്ന ഹൈക്കോടതി വാര്‍ഷികം മാധ്യങ്ങള്‍ ബഹിഷക്കരിക്കണം. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് അടക്കം പങ്കെടുകുന്ന പരിപാടിയാണത്. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. 

സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം അനുവദിച്ചില്ലെങ്കില്‍ നിഷ്പക്ഷ നീതി നിര്‍വഹണം സാധ്യമാകുകയില്ല. അറിയാനുള്ള ജനങ്ങളുടെ അവകാശത്തിന് മേലുള്ള കൈകടത്തല്‍ ഉടന്‍ അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. അടച്ചിട്ട മുറിയില്‍ രഹസ്യമായി നടത്തേണ്ട ഒന്നല്ല നീതി നിര്‍വഹണം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഊരുവിലക്ക് ജനാധിപത്യ സംസ്കാരത്തിന് യോജിച്ചതല്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ കൂട്ടിച്ചേര്‍ത്തു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍