UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍ത്തവത്തിന്റെ ആദ്യദിനം അവധി; മാതൃക കാണിച്ച് മീഡിയ കമ്പനി

ഇന്ത്യയില്‍ എല്ലായിടത്തും ഇത് ബാധകമാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു

ഇങ്ങനെയൊരു തീരുമാനം എന്തുകൊണ്ടും പ്രശംസിക്കേണ്ടതാണ്. കള്‍ച്ചര്‍ മെഷീന്‍ എന്ന മുംബൈ ആസ്ഥാനമായുള്ള മീഡിയ കമ്പനി അവരുടെ വനിത ജീവനക്കാരോട് തികച്ചും നീതി പുലര്‍ത്തുന്നുണ്ടെന്നു പറയാം. ആര്‍ത്തവ ദിനത്തിന്റെ ആദ്യദിവസം ശമ്പളത്തോടുകൂടിയ അവധിയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ ആദ്യം മുതല്‍ ഈ രീതി കമ്പനിയില്‍ നിലവില്‍ വന്നു കഴിഞ്ഞു.

75 സ്ത്രീ ജീവനക്കാര്‍ ജോലി നോക്കുന്നുണ്ട് കള്‍ച്ചര്‍ മെഷീനില്‍. തങ്ങള്‍ കൂടുതല്‍ സ്ത്രീ സൗഹാര്‍ദ്ദമാവുകയാണ് ഇങ്ങനെയൊരു തീരുമാനത്തിലൂടെയെന്ന് കമ്പനി അറിയിക്കുന്നു. ഇന്ത്യയില്‍ ആകമാനം ഇങ്ങനെയൊരു തീരുമാനം നടപ്പിലാക്കാണം എന്നാവശ്യപ്പെട്ട് മാനവവിഭവശേഷി മന്ത്രാലയത്തിനും വനിത ശിശുക്ഷേമ മന്ത്രാലയത്തിനും ഒരു പെറ്റീഷനും കമ്പനി നല്‍കി കഴിഞ്ഞു.

ചില രാജ്യങ്ങളില്‍ നിബന്ധനകളോടെ ആര്‍ത്തവ സമയത്ത് സ്ത്രീ ജീവനക്കാര്‍ക്ക് അവധി നല്‍കുന്ന കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2017 ല്‍ ആര്‍ത്തവ അവധി പ്രഖ്യാപിച്ച ആദ്യത്തെ യൂറോപ്യന്‍ രാജ്യമായി ഇറ്റലി മാറിയിരുന്നു.

ആര്‍ത്തവത്തിന്റെ ആദ്യദിവസം സ്ത്രീകള്‍ കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ജീവിതത്തിന്റെ ഭാഗം തന്നെയാണത്. ഒട്ടും ലജ്ജയോടെയല്ലെങ്കിലും അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്; കള്‍ച്ചര്‍ മെഷീന്റെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് കമ്പനി എച്ച് ആര്‍ പ്രസിഡന്റ് ദേവ്‌ലീന എസ് മജുംദാര്‍ പറയുന്നു.

താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കമ്പനിയിലെ മറ്റു സ്ത്രീജീവനക്കാരുടെ പ്രതികരണങ്ങള്‍ കൂടി കാണാം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍