UPDATES

എഡിറ്റര്‍

പിവി സിന്ധുവിന്റെ ജാതിയറിയാന്‍ സേര്‍ച്ച്‌ ചെയ്തത് ലക്ഷക്കണക്കിന്‌ ഇന്ത്യക്കാര്‍ എന്ന വാര്‍ത്ത സത്യമോ?

Avatar

‘പിവി സിന്ധു ഒളിമ്പിക്സില്‍ രാജ്യത്തിനായി മത്സരിക്കുമ്പോള്‍ ഇന്ത്യക്കാരില്‍ പലരും അവരുടെ ജാതിയേത് എന്നറിയാന്‍ ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്യുകയായിരുന്നു’ എന്ന വാര്‍ത്ത രാജ്യത്തെ പല പ്രധാന മാധ്യമങ്ങളും നല്‍കിയിരുന്നു. ദശലക്ഷക്കണക്കിന്‌ ഇന്ത്യാക്കാര്‍ ഈ വിവരത്തിനായി ഗൂഗിള്‍ പരതി എന്നായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ ഇതൊരു കെട്ടിച്ചമച്ച വാര്‍ത്തയാണ് എന്നാണ് ഗവേഷകനും എഴുത്തുകാരനുമായ സങ്ക്രാന്ത് സാനു ആരോപിക്കുന്നത്. തെളിവിനായി ഗൂഗിള്‍ ട്രെന്‍ഡ്സിലെ കണക്കുകളും അദ്ദേഹം ലേഖനത്തില്‍ ചേര്‍ക്കുന്നുണ്ട്.

എന്നാല്‍ ഇവര്‍ കാട്ടിയ കണക്കുകളില്‍ പിഴവുണ്ട് എന്നും സങ്ക്രാന്ത് പറയുന്നു. ഉദാഹരണമായി അദ്ദേഹം ചേര്‍ത്തിരിക്കുന്നത് ദി ന്യൂസ് മിനിട്ടിന്റെ റിപ്പോര്‍ട്ട് ആണ്. മില്ല്യന്‍ കണക്കിന് ആള്‍ക്കാര്‍ സിന്ധുവിന്റെ ജാതിയറിയാന്‍ സേര്‍ച്ച്‌ ചെയ്തു എന്ന ന്യൂസ്മിനിറ്റ് റിപ്പോര്‍ട്ട് തെറ്റായ കണക്കുകള്‍ ആണ് എന്നും സിന്ധുവിന്റെ പേരില്‍ എന്ത് സേര്‍ച്ച്‌ ചെയ്താലും അത് കാണിക്കുന്നത് ഒരേ ഗ്രാഫ് തന്നെയാണ് എന്നും സങ്ക്രാന്ത് സൂചിപ്പിക്കുന്നു.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കാം

http://goo.gl/VGvQgY

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍