UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഒരു ‘സാര്‍വലൗകിക മാരക’ രോഗത്തില്‍ നിന്നും ഒരാളെ രക്ഷിക്കാന്‍ നടത്തിയ സാഹസങ്ങള്‍

കഴിഞ്ഞ നൂറ്റാണ്ടില്‍ ഈ രോഗം ആഫ്രിക്കയില്‍ വലിയ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകിയിട്ടുണ്ട്

ലെന എച്ച്

സാംബിയയിലും ബോട്‌സ്വാനയിലും നടത്തിയ ഒരു ഗംഭീര സഫാരി കഴിഞ്ഞു രണ്ടു മാസം മുമ്പ് എറിക് ബര്‍ഗര്‍ മടങ്ങിയെത്തിയപ്പോഴാണ് കുഴപ്പങ്ങള്‍ തുടങ്ങിയത്.
വീട്ടിലെത്തിയപ്പോള്‍ തന്നെ ഈ ബാള്‍ടിമോര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ കിടപ്പിലായി. ഒരാഴ്ച്ചക്കാലത്തെ പനിക്കും വിറയലിനും ശേഷം അയാള്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തി. ആഫ്രിക്കന്‍ യാത്രയില്‍ കിട്ടിയ മലേറിയ ആയിരിക്കുമെന്നാണ് അയാള്‍ കരുതിയത്. അയാളുടെ യാത്ര ചരിത്രമെല്ലാം കേട്ടതിന് ശേഷം ഡോക്ടര്‍മാര്‍ വിശദമായ രക്തപരിശോധന നടത്തിച്ചു. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ യു.എസില്‍ വെറും 40 തവണ മാത്രം കണ്ട അപൂര്‍വമായൊരു രോഗമാണ് ആയാള്‍ക്കെന്നു രക്തപരിശോധന വിദഗ്ദ്ധയ്ക്ക് മനസിലായി. ചികിത്സിച്ചില്ലെങ്കില്‍ കൊല്ലുന്ന രോഗം: അതും വളരെ വേഗം കൊല്ലും.

ചികിത്സ പിഴവോ രോഗനിര്‍ണയ പിഴവോ ആണ് ഇത്തരം അപൂര്‍വ രോഗങ്ങളില്‍ പ്രതിബന്ധമാകാറുള്ളത്. എന്നാല്‍ ഇവിടെ നേരെ തിരിച്ചായിരുന്നു. ഓരോ ചികിത്സാരീതിയും ശരിയായതും ശരിയായ സമയത്തുമായിരുന്നു എങ്കിലും, കീഴ്‌വഴക്കങ്ങള്‍ ഇല്ലാത്തതെങ്കിലും, ഒട്ടും സമയമില്ലായിരുന്നു.

തന്റെ ഭാര്യക്കും സഹോദരനും (അയാളൊരു വന്യജീവി ജൈവശാസ്ത്ര വിദഗ്ദ്ധനാണ്) സുഹൃത്തിനുമൊപ്പം നാലാഴ്ച്ചയാണ് ബര്‍ഗര്‍(48) ബോട്‌സ്വാനയിലും സാംബിയയിലും ചെലവഴിച്ചത്. രണ്ടു പതിറ്റാണ്ടു മുന്നെ അവര്‍ നടത്തിയ സഫാരി വീണ്ടും നടത്തുകയായിരുന്നു. വഴികാട്ടികളില്ലാതെ വാടകയ്‌ക്കെടുത്ത ടൊയോട്ട ലാന്‍ഡ്‌സ് ക്രൂയിസറുകളില്‍ അവര്‍ ദിവസം 3040 മൈലുകള്‍ സഞ്ചരിച്ചു. സിംഹം, ആന, കഴുതപ്പുലി, എന്തിന് ഒരു മലമ്പാമ്പിനെ വരെ കണ്ടു.

ബര്‍ഗറും ഭാര്യയും ബാള്‍ടിമോറില്‍ നവംബര്‍ 20നു മടങ്ങിയെത്തി. തൊട്ടടുത്ത ദിവസം മുതല്‍ പനിയും വിറയലും വേദനയും തുടങ്ങി. രോഗം കൂടിക്കൊണ്ടിരുന്നു.

നവംബര്‍ 28ന് അയാള്‍ പ്രാഥമിക കേന്ദ്രത്തിലെ ഡോക്ടറെ കണ്ടു. കരളിലെ ദീപനരസങ്ങളുടെ അളവ് കൂടിയിരിക്കുന്നതായി രക്ത പരിശോധനയില്‍ കാണിച്ചു. ഡോക്ടര്‍ ചില മരുന്നുകള്‍ നല്‍കി. ഡിസംബര്‍ ഒന്ന് ആയതോടെ ബര്‍ഗറിന് കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെയായി. ഭാര്യ അയാളെ Greater Baltimore Medical Centerല്‍ എത്തിച്ചു.

ബര്‍ഗറിന് നില്‍ക്കാന്‍ പോലും വയ്യായിരുന്നു. രക്തസമ്മര്‍ദം 70/52 ആയി: 120/80 ആണ് സാധാരണ നില. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് രക്തസമ്മര്‍ദം സാധാരണനിലയിലാക്കാന്‍ മണിക്കൂറുകളോളം ഞരമ്പുകളിലൂടെ ദ്രാവകരൂപത്തില്‍ മരുന്ന് നല്‍കി.

അടിയന്തര പരിശോധന സംഘം അയാള്‍ യാത്ര ചെയ്ത സ്ഥലങ്ങളുടെ പട്ടിക പരിശോധിച്ചു. ബര്‍ഗറെപ്പോലെ ഡോക്ടര്‍മാരും മലേറിയക്കാണ് സാധ്യത കണ്ടത്. അയാള്‍ മലേറിയ പ്രതിരോധ മരുന്ന് കഴിച്ചിരുന്നുവെങ്കില്‍ക്കൂടി. അവര്‍ അയാള്‍ക്ക് മലേറിയ മരുന്നുകള്‍ കൊടുക്കാന്‍ തുടങ്ങുകയും രക്തം പരിശോധനക്കായി അയക്കുകയും ചെയ്തു.

ഡിസംബര്‍ 2നു വെള്ളിയാഴ്ച്ച രാവിലെ 7 മണിക്ക് ജോലിക്കെത്തിയ ഗെയില്‍ വില്‍സന്റെ മേശപ്പുറത്ത് ഒരു രക്തവിര പരിശോധനയ്ക്കുള്ള കുറിപ്പു കിടന്നിരുന്നു. 22 വര്‍ഷമായി അവരവിടെ ജോലിചെയ്യുന്നു. നിരവധി മണിക്കൂറുകള്‍ വേണ്ടിവരുന്ന ഒരു പരിശോധനയാണ് അതെന്ന് അവര്‍ക്കറിയാമായിരുന്നു. രക്ത മാതൃക ഒന്നു നേര്‍ത്തതും ഒന്നു കട്ടിയുള്ളതും ആദ്യം 34 മണിക്കൂര്‍ എടുത്തു ഉണങ്ങണം. അതിനുശേഷം ഒരു കറയെടുത്ത് നോക്കിയാലേ പരാന്നഭോജികള്‍ ഉണ്ടോ എന്നു അറിയാന്‍ കഴിയൂ.

രക്ത മാതൃക സൂക്ഷ്മദര്‍ശിനിയിലൂടെ നോക്കിയപ്പോഴേ അയാള്‍ക്ക് മലേറിയ ഇല്ല എന്നു അവര്‍ക്ക് മനസിലായി. പകരം പാഠപുസ്തകങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ഒരു മാരക പരാന്നഭോജിയെയാണ് അവര്‍ കണ്ടത്. വളരെ സൂക്ഷ്മായി നോക്കേണ്ടി വന്നു. കാരണം കുറച്ചു മാത്രമേ ആ മാതൃകയില്‍ ഉണ്ടായിരുന്നുള്ളൂ. കണ്ണില്‍പ്പെടാതെ പോകാന്‍ എളുപ്പമായിരുന്നു. എല്ലാ വര്‍ഷവും തനിക്കുള്ള കാര്യക്ഷമത പരീക്ഷയ്ക്ക് പഠിച്ച ഓര്‍മ്മയില്‍ നിന്നും ആ നേരിയ നാട പോലുള്ള നടുവില്‍ ഒരു കുത്തുള്ള ആ വിരയെ അവര്‍ തിരിച്ചറിഞ്ഞു.

‘അത് കണ്ടയുടനെ ഞാന്‍ അമ്പരന്നു. കാര്യം ഗുരുതരമാണെന്നും രോഗി മരിച്ചേക്കാമെന്നും എനിക്ക് മനസിലായി.’

വിവരം സഹപ്രവര്‍ത്തകരുമായി ആലോചിച്ചു ഒന്നുകൂടി ഉറപ്പാക്കിയതിനുശേഷം അവര്‍ trypanosome parasites രക്തത്തില്‍ കണ്ടെത്തിയതായി ബര്‍ഗറുടെ നഴ്‌സിനെ അറിയിച്ചു. വലിയ പരിഭ്രാന്തിയാണ് ഈ പരിശോധനാഫലം ഉണ്ടാക്കിയത്. ബര്‍ഗര്‍ക്ക് African trypanosomiasis ആണ് ബാധിച്ചിരിക്കുന്നത്/അല്ലെങ്കില്‍ നിദ്രാ രോഗം ആഫ്രിക്കന്‍ ഈച്ച പരത്തുന്ന ഒരു മാരകരോഗം എന്നു വില്‍സണ്‍ മനസിലാക്കി.

അപ്പോള്‍ സമയം രാവിലെ 10:55

അണുബാധകളില്‍ ആഫ്രിക്കന്‍ trypanosomiasis ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടതാണ്. ‘മറ്റ് അണുബാധകളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് ചികിത്സിച്ചില്ലെങ്കില്‍ മരണം ഉറപ്പാക്കുന്ന ഒന്നാണിത്,’ ഈ രോഗത്തെക്കുറിച്ച് പഠിച്ച ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ പ്രൊഫസര്‍ തെരേസ ഷാപ്പിരോ പറഞ്ഞു. HIVക്കും പേപ്പട്ടി വിഷബാധയ്ക്കും ഒപ്പം നിദ്രാ രോഗം ചുരുക്കം ചില ‘സാര്‍വലൗകിക മാരക’ രോഗങ്ങളില്‍ ഒന്നാണ്; ചിത്സയില്ലെങ്കില്‍ മരണം ഉറപ്പ്.

രോഗത്തിന് രണ്ടു രൂപമുണ്ട്, രണ്ടും ആഫ്രിക്കന്‍ ഗ്രാമങ്ങളില്‍ കാണുന്ന ഈച്ച വഴിയാണ് പകരുന്നത്. ഇതില്‍ രണ്ടിലുമുള്ള വിരകളും ഒരുപോലെയാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് നിദ്രാ രോഗത്തിന്റെ ഏതാണ്ട് എല്ലാ രോഗബാധകളും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ trypanosomiasis വഴിയാണ്. രോഗത്തിന്റെ വലിയ ലക്ഷണങ്ങളൊന്നുമില്ലാതെ ഒരാള്‍ വര്‍ഷങ്ങളോളമോ, മാസങ്ങളോളമോ രോഗബാധിതനായിരിക്കാം.

ആദ്യലക്ഷണങ്ങള്‍, പനി, തലവേദന, പേശീ, സന്ധി വേദന എന്നിവയാണ്. പക്ഷേ ചികിത്സിച്ചില്ലെങ്കില്‍ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ അത് കേന്ദ്ര നാഡീ വ്യവസ്ഥയെ ബാധിക്കും. സ്വഭാവ മാറ്റങ്ങള്‍, പകലുറക്കം, ഓര്‍മ്മക്കുറവ് എന്നിവ ഉണ്ടാക്കുന്നു. മൂന്നു കൊല്ലത്തിനുള്ളില്‍ മരണം സംഭവിക്കാം.

കിഴക്കന്‍ ആഫ്രിക്കന്‍ trypanosomiasis അപൂര്‍വമാണ്, പക്ഷേ മരണം മാസങ്ങള്‍ക്കുളില്‍ സംഭവിക്കും. കിഴക്കന്‍, തെക്കുകിഴക്കന്‍ ആഫ്രിക്കയില്‍ ഉഗാണ്ട, ടാന്‍സാനിയ, മലാവി, സാംബിയ നിന്നുമാണ് ഈ രോഗബാധ കാണാറുള്ളത്. വിനോദ സഞ്ചാരികള്‍, വന്യമൃഗ കേന്ദ്രങ്ങളില്‍ വേട്ടക്കായും ജോലിക്കും പോകുന്നവര്‍ എന്നിവരെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. കുളമ്പ് മൃഗങ്ങളിലാണ് ഈ പരാന്നഭോജികള്‍ ഏറ്റവും കൂടുതലായി കാണുന്നത്. അവയില്‍ നിന്നുമാണ് ഇവ പ്രധാനമായും പകരുന്നത്.

കഴിഞ്ഞ നൂറ്റാണ്ടില്‍ ഈ രോഗം ആഫ്രിക്കയില്‍ വലിയ പകര്‍ച്ചവ്യാധികള്‍ ഉണ്ടാക്കിയിട്ടുണ്ട്, അധികവും ഭൂഖണ്ഡത്തിന്റെ വിദൂര ഭാഗങ്ങളിലാണ്. യു.എസില്‍ ഇത് ബാധിച്ചത് ബര്‍ഗറെ പോലെ കിഴക്കന്‍ ആഫ്രിക്കയില്‍ പോയ സഞ്ചാരികള്‍ക്കാണ്.

വില്‍സന്റെ മുന്നറിയിപ്പിനു തൊട്ടുപിന്നാലെ ബര്‍ഗറുടെ ആശുപത്രി മുറിയില്‍ ആ വിവരം തെളിഞ്ഞു. അത്തരമൊന്ന് വിറ്റ്ബര്‍ അതുവരെ കണ്ടിട്ടില്ലായിരുന്നു. ജോലിയില്‍ അപൂര്‍വമായേ ഈ രോഗം കണ്ടുപിടിക്കല്‍ ഉണ്ടാവൂ എന്നു അയാള്‍ക്കറിയാമായിരുന്നു. അയാള്‍ക്കത് ഉറപ്പാകേണ്ടിയിരുന്നു.

ആഫ്രിക്കന്‍ ഈച്ച കടിച്ചതായി ഓര്‍ക്കുന്നുവോ എന്നു ബര്‍ഗറോട് ചോദിച്ചു. ആഫ്രിക്കയില്‍ വെച്ചു തന്നെ കടിച്ചെന്ന് അയാള്‍ ഉടനെ മറുപടിയും നല്‍കി. ഒരിക്കല്‍ ഒരു ഡസന്‍ ഈച്ചകള്‍ തന്റെ മുതുകത്ത് വന്നിരുന്നെന്നും അയാള്‍ പറഞ്ഞു. ചെറിയ കനമുള്ള കുപ്പായത്തിനിടയിലൂടെയൊക്കെ അവ കടിക്കും.

അതോടെ രോഗനിര്‍ണയം ശരിയാണെന്ന് ഉറപ്പായി. അയാളുടെ യാത്രചരിത്രത്തില്‍ നിന്നും, അതിവേഗം മൂര്‍ച്ഛിക്കുന്ന കിഴക്കന്‍ ആഫ്രിക്കന്‍ തരമാണ് അയാള്‍ക്ക് ബാധിച്ചിരിക്കുന്നതെന്ന് ബര്‍ഗറുടെ ചികിത്സ സംഘത്തിന് മനസിലായി.

പക്ഷേ ഏത് ഘട്ടത്തിലാണ് അയാളുടെ രോഗമെന്ന് ആര്‍ക്കും പിടികിട്ടിയില്ല, ചികിത്സ വ്യത്യസ്തമായിരുന്നു, അപകടകരവും.

നിമിഷങ്ങള്‍ക്കകം ആശുപത്രിയിലെ പകര്‍ച്ചവ്യാധി വിഭാഗത്തിലെ ഡോക്ടര്‍ അലീന സാണ്ട അടിയന്തരമായി ഫോണ്‍ വിളികള്‍ തുടങ്ങി, CDC (രോഗ നിയന്ത്രണ കേന്ദ്രം)യിലേക്കടക്കം. ഇതിനുള്ള മരുന്നുകള്‍ വലിയ വിഷാംശം ഉള്ളവയാണ്. CDC മാത്രമാണത് വിതരണം ചെയ്യുന്നത്. നിദ്രാ രോഗത്തെക്കുറിച്ച് തന്റെ ഏഴു വര്‍ഷത്തെ ജോലിക്കിടയില്‍ സാണ്ട കേട്ടിട്ടു മാത്രമേ ഉണ്ടായിരുന്നുള്ളൂ.

CDCയില്‍ നിന്നും ആരെയും കിട്ടാതായപ്പോള്‍ ഒരു ശബ്ദസന്ദേശം അവിടെ ഇട്ടതിന് ശേഷം Hopkisn ലെ സാംക്രമികരോഗ കേന്ദ്രത്തിലേക്ക് വിളിച്ചു. സാംക്രമിക രോഗ വിദഗ്ധ റോബിന്‍ മെക്കന്‍സിയും അതുവരെ African trypanosomiasis ചികിത്സിച്ചിട്ടിലായിരുന്നു. പക്ഷേ അവര്‍ CDCയിലെ ഒരു സാമ്രാമിക രോഗ വിദഗ്ധനേ ബന്ധപ്പെട്ടു.

അപ്പോള്‍ സമയം ഉച്ചക്ക് 2 മണിയായി.

CDCയില്‍ സാംക്രമിക രോഗ വിദഗ്ധന്‍ യൂജിന്‍ ലിയു രണ്ടു വിദഗ്ധരുമായും സംസാരിച്ചു. മരുന്നുകള്‍ ബാള്‍ടിമോറില്‍ എത്തിക്കാന്‍ നീക്കം തുടങ്ങി. അദ്ദേഹവും ഇതുവരെ ഈ രോഗത്തിന് ചികിത്സിച്ചിരുന്നില്ല.

‘അത് വളരെ അപൂര്‍വമാണ്, CDCയില്‍ പോലും,’ ലിയു പറഞ്ഞു.

പക്ഷേ അപ്പോള്‍ മറ്റൊരു നിര്‍ണായക ചോദ്യം ഉയര്‍ന്നു.

ഏത് മരുന്നാണ് അയക്കേണ്ടത്? രോഗത്തിന്റെ സ്വഭാവവും അണുബാധ എത്രത്തോളം ഉണ്ട് എന്നതിനെയും ആശ്രയിച്ചാണ് മരുന്നുകള്‍ നല്‍കേണ്ടത്. രക്തത്തില്‍ മാത്രം പരാന്നബാധയുള്ള കിഴക്കന്‍ ആഫ്രിക്കന്‍ തരം രോഗബാധയാണെങ്കില്‍ 1020 ല്‍ കണ്ടുപിടിച്ച Suramin എന്ന മരുന്നാണ് നല്‍കേണ്ടത്. പക്ഷേ പരാന്നബാധ കേന്ദ്ര നാഡീ വ്യൂഹത്തില്‍ എത്തിയെങ്കില്‍ കൂടുതല്‍ ശക്തമായ വിഷാംശമുള്ള മരുന്നുകള്‍ വേണ്ടിവരും. Melarsoprol എന്നാണ് അതിന്റെ പേര്.

‘മരുന്നുകള്‍ വിഷാംശമുള്ളതാകയാല്‍ 5 മുതല്‍ 10% വരെ രോഗികള്‍ അതുമൂലം മരിക്കാറുണ്ട്,’ ഹോപ്കിൻസിലെ നിദ്രാരോഗ വിദഗ്ധ ഷാപ്പിരോ പറഞ്ഞു. ചികിത്സിച്ചില്ലെങ്കിലും രോഗികള്‍ മരിക്കും. ‘അതുകൊണ്ടു വളരെ കുഴപ്പം പിടിച്ച അവസ്ഥയാണ്.’

അപൂര്‍വമായ രോഗങ്ങള്‍ക്കുള്ള ചികിത്സക്കായി മരുന്നുകള്‍ കരുതിവെച്ച രണ്ടു സംവിധാനങ്ങളും അയക്കാന്‍ CDC തീരുമാനിച്ചു. അപ്പോഴേക്കും അവരുടെ മരുന്നുവിഭാഗം അടച്ചിരുന്നു. ലിയു മറ്റൊരു സ്ഥലത്തുനിന്നും അടിയന്തരമായാണ് മരുന്നു വരുത്തിച്ചത്.
അയാള്‍ Melarsoprol ഉം Suramin ഉം ‘അടിയന്തര വൈദ്യസഹായം’ എന്നെഴുതി പൊതിഞ്ഞു തയ്യാറാക്കി. രാത്രി 10 മണിക്ക് ബാള്‍ടിമോറിലേക്ക് പോകുന്ന ഡെല്‍ട്ട എയര്‍ലൈന്‍സില്‍ അതായക്കാനുള്ള ഏര്‍പ്പാട് ചെയ്തു. മരുന്നുകള്‍ അടിയന്തരമായി അയക്കുന്നതിന് പണം നല്‍കേണ്ടതില്ല.

ബര്‍ഗറിന് കേന്ദ്ര നാഡീ വ്യൂഹത്തില്‍ രോഗബാധയുണ്ടോ എന്നറിയാന്‍ നട്ടെല്ലില്‍ നിന്നും തലച്ചോറിനും സുഷുമ്‌നാനാഡിക്കും ചുറ്റുമുള്ള ദ്രവം കുത്തിയെടുത്ത് പരിശോധിക്കണം. ആയാള്‍ക്കവിടെ രോഗബാധയില്ലെങ്കില്‍ ബര്‍ഗറുടെ പിന്നില്‍ ഒരു സൂചി കുത്തിയിറക്കുന്നത് കൂടുതല്‍ ദോഷം ചെയ്യും.

‘Spinal tap ചെയ്യുമ്പോള്‍ തൊലിക്കും പേശികള്‍ക്കും ഇടയിലൂടെ സൂചി കയറ്റുമ്പോള്‍ ആ കോശങ്ങളില്‍ നിന്നുള്ള ചുവന്ന രക്താണുക്കളെയാണ് വലിക്കുന്നത്,’ വിട്ബര്‍ഗ് പറഞ്ഞു. അപ്പോള്‍ രക്തത്തില്‍ നിന്നും നട്ടെല്ലിലെക്കു പരാന്നബാധ പടര്‍ത്തൂം.

അപ്പോഴേക്കും കൂടുതല്‍ സൗകര്യങ്ങളുള്ള ഹോപ്കിന്‍സിലേക്ക് ബര്‍ഗറെ മാറ്റാം എന്നു തീരുമാനമായി. വെള്ളിയാഴ്ച്ച വൈകിട്ട് അയാളെ അവിടെയെത്തിച്ചു. CDCയില്‍ നിന്നുള്ള മരുന്നുകള്‍ ഡിസംബര്‍ 3, ശനിയാഴ്ച്ച പുലര്‍ച്ചെ 1:30 ന് എത്തി.

ആദ്യ ഡോസ് Suramin ശനിയാഴ്ച നല്‍കി. മണിക്കൂറുകള്‍ നീണ്ടു ഞരമ്പിലൂടെ മരുന്നു കയറ്റല്‍. അത് രക്തത്തിലെ പരാന്ന ബാധ കുറയ്ക്കും. പിറ്റേന്നു spinal tap നടത്താന്‍ ഡോക്ടര്‍മാര്‍ക്ക് എളുപ്പമാകും.

പരിശോധനയില്‍ കേന്ദ്ര നാഡീവ്യൂഹത്തെ ബാധിച്ചിട്ടില്ല എന്നു മനസിലായി. ‘അത് വലിയ ആശ്വാസമായിരുന്നു,’ ബര്‍ഗര്‍ പറഞ്ഞു.

വെള്ളിയാഴ്ച്ച വീണ്ടും മരുന്നു നല്‍കണമായിരുന്നു. മരുന്നിലെ വിഷാംശം വൃക്കകളെയും കരളിനെയും ബാധിക്കാന്‍ ഇടയുള്ളതുകൊണ്ട് ഡോക്ടര്‍മാര്‍ സൂക്ഷ്മനിരീക്ഷണം നടന്നുണ്ടായിരുന്നു. കയ്യിലും കാലിലും നെഞ്ചത്തുമൊക്കെ അയാള്‍ക്ക് ചൊറിച്ചില്‍ വന്നു.
പക്ഷേ അയാള്‍ CDC-യിലേയും രണ്ടു ആശുപത്രികളിലെയും ഡോക്ടര്‍മാരോട് നന്ദിയുള്ളവനാണ്. പ്രത്യേകിച്ചും ആദ്യത്തെ രക്ത പരിശോധന നടത്തിയ വില്‍സനോട്. അവരാണ് അയാളുടെ ജീവന്‍ രക്ഷിക്കാന്‍ പ്രധാന കാരണമായത്. അടുത്ത രണ്ടു വര്‍ഷവും പരാന്ന ബാധ നാഡീ വ്യൂഹത്തില്‍ ഇല്ല എന്നുറപ്പാക്കാന്‍ ഓരോ ആറ് മാസത്തിലും അയാള്‍ക്ക് spinal tap നടത്തേണ്ടി വരും. അയാള്‍ ഭാഗ്യം പരീക്ഷിക്കാന്‍ തയ്യാറല്ല.

എന്നാലും ഇനിയും ആഫ്രിക്കയില്‍ പോകാന്‍ അയാള്‍ക്ക് മടിയില്ല.

‘തീര്‍ച്ചയായും, ഞാന്‍ ഇനിയും ആഫ്രിക്കയില്‍ പോകും,’ ബര്‍ഗര്‍ പറഞ്ഞു. 15 വയസ് തൊട്ട് ആഫ്രിക്കന്‍ യാത്രകള്‍ നടത്തുന്നുണ്ട് ബര്‍ഗര്‍,’അപകടങ്ങളെ പേടിച്ച് പതുങ്ങിയിരിക്കാന്‍ ഞാന്‍ തയ്യാറല്ല. സന്തോഷിച്ചാണ് ജീവിക്കേണ്ടത്. ഒരു ഈച്ച കടിച്ചതുകൊണ്ട് ഞാന്‍ യാത്രകള്‍ അവസാനിപ്പിക്കാന്‍ പോകുന്നില്ല.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍