UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രവേശനപ്പരീക്ഷ കോപ്പിയടി; അഴിഞ്ഞു വീഴുമോ മലയാളിയുടെ പകല്‍മാന്യ മുഖംമൂടി? പ്രവേശനപ്പരീക്ഷ കോപ്പിയടി; അഴിഞ്ഞു വീഴുമോ മലയാളിയുടെ പകല്‍മാന്യ മുഖംമൂടി?

ടീം അഴിമുഖം

ടീം അഴിമുഖം

എഡിറ്റോറിയല്‍/ടീം അഴിമുഖം

മെയ് 3, ഞായറാഴ്ച, അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാന്‍ 6 ലക്ഷം വിദ്യാര്‍ത്ഥികള്‍ ആകാംക്ഷയോടെ ഇരുന്നപ്പോള്‍ അതില്‍ പലരും തികഞ്ഞ തയ്യാറെടുപ്പിലും ആത്മവിശ്വാസത്തിലുമായിരുന്നു വേഷം ധരിച്ചെത്തിയത്. എത്ര പേരെന്നു ഇപ്പൊഴും തിട്ടമില്ല, എങ്കിലും ധാരാളം പേര്‍ ബ്ലൂടൂതും സിം കാര്‍ഡും ഘടിപ്പിച്ച കുപ്പായങ്ങള്‍ ധരിച്ചാണ് വന്നത്.

ഈ പ്രത്യേക വേഷം ധരിച്ചവര്‍ക്കെല്ലാം തത്സമയം ഉത്തരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. ബിഹാറില്‍ നിന്നും നിയന്ത്രിച്ചിരുന്ന ഒരു ദേശവ്യാപക ശൃംഖലയായിരുന്നു ഇതിന് പിന്നിലെന്ന് കരുതുന്നു. ഹരിയാനയിലാണ് ഈ തട്ടിപ്പ് പിടിക്കപ്പെട്ടത്. അവിടെ റോതക്കില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ 90 ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ നല്‍കുന്ന നാലുപേരുടെ സംഘത്തെ പോലീസ് പിടികൂടുകയായിരുന്നു.

പിടിക്കപ്പെട്ട നാലുപേരില്‍  രണ്ടു പേര്‍ ദന്ത ഡോക്ടര്‍മാരും ഒരാള്‍ രണ്ടാംവര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥിയുമാണ്. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനെന്നു കരുതുന്ന രൂപ് സിംഗ് ഡാംഗിയെ ഇനിയും പിടികൂടാനായിട്ടില്ല.

സമയോചിതമായി ഇടപെട്ട സുപ്രീം കോടതി പരീക്ഷ വീണ്ടും നടത്താന്‍ ഉത്തരവിട്ടു.

പക്ഷേ, നൂറുകണക്കിനു പ്രവേശന പരീക്ഷകളിലും,സര്‍വ്വകലാശാല പരീക്ഷകളിലും, എന്തിന് ക്ലാസ് പരീക്ഷയില്‍ പോലും കൂട്ട പകര്‍ത്തിയെഴുത്തും, തട്ടിപ്പില്‍ സാങ്കേതികവിദ്യാ സഹായവും, ശരാശരിക്ക് താഴെയുള്ള തങ്ങളുടെ മക്കളെ ഡോക്ടറും എഞ്ചിനീയറുമാക്കാന്‍ എല്ലാ രീതിയിലും യത്നിക്കുന്ന രക്ഷിതാക്കളുമുള്ള ഒരു രാജ്യത്ത് അതൊരു ഒറ്റപ്പെട്ട നടപടിയാണ്.

സാധാരണ നിലയില്‍ ഇന്ത്യ, വ്യവസ്ഥയെ ചതിയിലൂടെ മറികടന്നു മക്കളെ മുന്നിലെത്തിക്കാന്‍ കുടുംബം മൊത്തമായി ശ്രമിക്കുന്ന ഒരു രാജ്യമാണ്. മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ തട്ടിപ്പില്‍ ഉള്‍പ്പെട്ട ഓരോ വിദ്യാര്‍ത്ഥിയും തട്ടിപ്പ് സംഘത്തിന് 20 ലക്ഷത്തോളം രൂപ നല്കി. മാതാപിതാക്കളല്ലാതെ ആരാണ് ഈ പണം സംഘടിപ്പിച്ചത്?

തങ്ങളുടെ മക്കളെ എന്തു കുതന്ത്രമുപയോഗിച്ചും ഡോക്ടറും എഞ്ചിനീയറും അതുപോലുള്ള വിദഗ്ധരുമാക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കളുള്ള നമ്മുടെ നാട്ടില്‍, മക്കളുടെ വിദ്യാഭ്യാസ,തൊഴില്‍ യോഗ്യതകള്‍ ദുരഭിമാനമായി കൊണ്ടുനടക്കുന്നവര്‍ക്കിടയില്‍, വ്യാജ വിദ്യാഭ്യാസ യോഗ്യതകള്‍ അലങ്കാരമായി കൊണ്ടുനടക്കുന്ന ഡല്‍ഹി മന്ത്രി ജിതേന്ദര്‍ തോമറും, കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും, മഹാരാഷ്ട്ര മന്ത്രി വിനോദ് താവ്ടെയും അതുപോലെ നൂറുകണക്കിന് രാഷ്ട്രീയ നേതാക്കളും ഉള്ളതില്‍ അത്ഭുതമില്ല.

ഒരു ബിരുദമില്ലെങ്കില്‍ ഒരു ഇന്ത്യക്കാരന് എന്താണ് വില?

അതുകൊണ്ടാണ് ഡല്‍ഹിയിലെ ഇടവഴികളില്‍ കുറച്ചു ആയിരങ്ങള്‍ നല്കിയാല്‍ നിങ്ങള്‍ക്ക് ഏത് ബിരുദവും വാങ്ങാന്‍ കിട്ടുന്നത്. അങ്ങനെയാണ് രാജ്യത്തെ വിദ്യാഭ്യാസ ഉപദേശക സ്ഥാപനങ്ങള്‍ പ്രവേശന പരീക്ഷയ്ല് നിങ്ങളുടെ റാങ്കും പേരും ഉറപ്പിക്കുന്നത്. അതുകൊണ്ടാണ് ദുരഭിമാനികളായ നമ്മള്‍ നമ്മുടെ കുട്ടികളെ നിരാശരായ, പിടിപ്പുകേട്ട ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമാക്കി മാറ്റുന്നതിന് കോടികള്‍ ചെലവഴിക്കുന്നത്.

മെഡിക്കല്‍ പ്രവേശന പരീക്ഷ തട്ടിപ്പിന്റെ അന്വേഷണം വ്യാപിക്കവേ, ലക്നോവില്‍ നിന്നും വരുന്ന വാര്‍ത്തകളില്‍ അതിന്റെ സൂത്രധാരന്‍മാരിലൊരാള്‍ ഒരു മലയാളിയാണെന്നതില്‍ അത്ഭുതമില്ല. ബംഗളൂരുവില്‍ ഒരു വിദ്യാഭ്യാസ ഉപദേശക സ്ഥാപനം നടത്തുന്ന ഒരു മലയാളി ഈ തട്ടിപ്പിന്റെ കേന്ദ്രബിന്ദുവാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു.

വാസ്തവത്തില്‍, ഇത് നമ്മെ അത്ഭുതപ്പെടുത്തുന്നതെയില്ല.

തങ്ങളുടെ മക്കളെ ഡോക്ടറും എഞ്ചിനീയറുമാക്കാന്‍ കോടികള്‍ വാരിയെറിയുന്ന ജനതയാണ് മലയാളികള്‍. റഷ്യയിലെ കൊടുംതണുപ്പില്‍ മരവിച്ചിരുന്ന് റഷ്യന്‍ പഠിച്ച്, ചൈനയില്‍ പോയി ചൈനീസ് പഠിച്ച്, ഡോക്ടര്‍മാരാകാന്‍ മക്കളെ നിര്‍ബന്ധിക്കുന്നവര്‍. മക്കള്‍ക്ക് അസന്തുഷ്ടമായ കുട്ടിക്കാലവും കൌമാരവും ഉറപ്പുവരുത്തുന്നവര്‍. ചുറ്റുപാടുകളെയും തങ്ങളെത്തന്നെയും വെറുത്തുകൊണ്ട് അവര്‍ വളരുന്നു എന്നുറപ്പു വരുത്തുന്നവര്‍.

മോസ്കോവില്‍ പോകുന്നവര്‍ക്കറിയാം, ഇന്ത്യക്കാരായ വഴികാട്ടികളില്‍ പലരും മലയാളികളാണ്. മിക്കവരും 17-18 വയസില്‍ വൈദ്യ വിദ്യാഭ്യാസത്തിനായി റഷ്യയിലെത്തിയവര്‍. റഷ്യന്‍ പഠിച്ചു. റഷ്യന്‍ ഭാഷയില്‍ വൈദ്യം പഠിച്ചു പരാജയപ്പെട്ടു. നിവൃത്തികേടുകൊണ്ട് ഇപ്പോള്‍ പുതിയ തൊഴില്‍ കണ്ടെത്തിയിരിക്കുന്നു; വിനോദസഞ്ചാരികളുടെ വഴികാട്ടികളും കച്ചവടക്കാരും.

പരീക്ഷ തട്ടിപ്പിന്റെ അന്വേഷണം തെക്കേ ഇന്ത്യയിലേക്കും വ്യാപിപ്പിച്ചാല്‍, മലയാളി കേന്ദ്രബിന്ദുവിനെ കണ്ടെത്തിയാല്‍, പകല്‍മാന്യന്‍മാരായ പല മലയാളി കുടുംബങ്ങളുടെയും മൂടുപടം അഴിഞ്ഞുവീഴും. തട്ടിപ്പ് നടത്താനുള്ള ഈ ത്വര ഒരു സാമൂഹ്യ പ്രശ്നമാണ്. നമുക്കെല്ലാം, ധാര്‍മികത പൊതുവിടത്തിലെ ഒരു സൌകര്യപൂര്‍വമായ തട്ടിപ്പ് മാത്രമാണ്; സ്വകാര്യതയില്‍ ഒരിയ്ക്കലും പാലിക്കാത്ത ഒന്ന്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍