UPDATES

ലെഗിന്‍സ് നിരോധനം: വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തി തീരുമാനിക്കാമെന്ന് വൈസ് പ്രിന്‍സിപ്പല്‍

അഴിമുഖം പ്രതിനിധി

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ ജീന്‍സും ലെഗിന്‍സും ടോപ്പും ധരിക്കരുതെന്ന് പുറത്തിറക്കിയ സര്‍ക്കുലര്‍ പുന:പരിശോധിക്കാമെന്ന് വൈസ് പ്രിന്‍സിപ്പല്‍. വൈസ് പ്രിന്‍സിപ്പല്‍ ഡോ.ഗിരിജ കുമാരിയാണ് മെഡിക്കല്‍ കോളജില്‍ ഡ്രസ് കോഡ് നിര്‍ബന്ധമാക്കിയതില്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തി തീരുമാനിക്കാമെന്ന് അറിയിച്ചിരിക്കുന്നത്. ഡ്രസ് കോഡ് സര്‍ക്കുലറിനെതിരെ പരാതിയുമായി ഒരു വിദ്യാര്‍ത്ഥിയും വന്നിട്ടില്ലെന്നും അവര്‍ക്ക് അത് ബുദ്ധിമുട്ടാണെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും ഡോ.ഗിരിജ അഴിമുഖം പ്രതിനിധിയെ അറിയിച്ചു.

എല്ലാ വര്‍ഷവും കോളേജില്‍ ഡ്രസ് കോഡ് സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കുന്നതാണെന്നും ഇത്തവണയും ഇറക്കിയിരുന്നു. ഡ്രസ് കോഡ് കൂടുതല്‍ കര്‍ശനമാക്കുവാനാണ് ഒന്നുകൂടി സര്‍ക്കുലര്‍ ഇറക്കിയത്. കാരണം മെഡിക്കല്‍ കോളജിലെ ചില വിദ്യാര്‍ത്ഥികള്‍ മോശമായ വസ്ത്രാധാരണമാണ് പിന്തുടരുന്നത്. ഇത് രോഗികള്‍ക്കും അവരുടെ കൂടെയുള്ളവര്‍ക്കും ആരോചകമാകുന്നുവെന്ന് പരാതി ലഭിച്ചതുകൊണ്ടാണ് രണ്ടാമതും സര്‍ക്കുലര്‍ ഇറക്കിയത്. ഇത് ഇത്ര പ്രശ്‌നമാക്കാന്‍ എന്താണ് കാരണമെന്ന് അറിയില്ല. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വസ്ത്രധാരണത്തില്‍ പുലര്‍ത്തേണ്ട മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിഷ്‌കര്‍ഷതകളെ സര്‍ക്കുലറിലും പറഞ്ഞിട്ടുള്ളൂയെന്ന് ഡോ.ഗിരിജ അറിയിച്ചു.

പെണ്‍കുട്ടികള്‍ സാരിയും ചുരിദാറും പോലുള്ള വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ എന്നും ജീന്‍സും ലെഗിന്‍സും ഒഴിവാക്കണമെന്നും, ആണ്‍കുട്ടികള്‍ക്കു ഷര്‍ട്ടും ഷൂസും നിര്‍ബന്ധമാണെന്നും ജീന്‍സും ടീ ഷര്‍ട്ടും ധരിക്കരുതെന്നുമാണു സര്‍ക്കുലറില്‍ പറയുന്നത്. വൈസ് പ്രിന്‍സിപ്പല്‍ വകയാണു സര്‍ക്കുലര്‍ ഇറങ്ങിയിരിക്കുന്നത്. ഇതിനെതിരേ വലിയ പ്രതിഷേധമാണു വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നത്. മാന്യമായ ഏത് വസ്ത്രവും ധരിക്കാന്‍ അവകാശമുണ്ടെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍