UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എഴുത്ത് നിര്‍ത്തിപ്പിക്കുന്ന സംഘികള്‍: മീന കന്ദസാമി

Avatar

അഴിമുഖം പ്രതിനിധി

പ്രശസ്ത തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെ ‘മാതൊരുഭഗന്‍’ (അര്‍ദ്ധനാരീശ്വരന്‍) എന്ന നോവലിനെതിരെ ഹിന്ദു മതമൗലിക വാദികള്‍ നടത്തിയ ആക്രമണം എഴുത്തുകാരന്‍ എഴുത്ത് ഉപേക്ഷിക്കുന്നു എന്ന പ്രഖ്യാപനത്തോടെ വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ഈ വിഷയത്തില്‍ തമിഴ് കവയത്രി  മീന കന്ദസാമി അഴിമുഖത്തോട് പ്രതികരിക്കുന്നു. 

അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണ് പ്രമുഖ തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകനെതിരെ സംഘപരിവാര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. അതിനുമുപരിയായി, ഇത്തരം ആക്രമണങ്ങളിലൂടെയാണ് ഹിന്ദു വലതുപക്ഷ സംഘടനകള്‍ തങ്ങളുടെ വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. പെരുമാള്‍ മുരുകന്റെ പുസ്തകത്തിന്റെ ഭാഗങ്ങള്‍ പിന്‍വലിക്കാന്‍ പ്രേരിപ്പിക്കുമ്പോഴും പികെ പോലുള്ള സിനിമകള്‍ക്കെതിരെ ആക്രമണം നടത്തുമ്പോഴുമെല്ലാം, ‘ഹിന്ദുത്വം ആക്രമണം നേരിടുന്നു’ എന്ന വ്യാജപ്രചരണത്തിലൂടെ സമൂഹത്തെ വിഭാഗീയവല്‍ക്കരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഗുണ്ടകള്‍ക്കും കവര്‍ച്ചക്കാര്‍ക്കുമൊക്കെ സാംസ്‌കാരിക, സാഹിത്യ, സാമൂഹിക ഇടങ്ങള്‍ കൈയ്യേറാനുള്ള അധികാരം കൂടിയാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സംജാതമാവുന്നത്. 

ഇത് സംഭവിച്ചിരിക്കുന്നത് തമിഴ് സാഹിത്യലോകത്തിലാണെന്നതാണ് കൂടുതല്‍ ദുഃഖകരം. അതുകൊണ്ട് തന്നെ ഇംഗ്ലീഷിലോ ഫ്രഞ്ചിലോ ഉള്ള ആക്ഷേപഹാസ്യങ്ങള്‍ക്കോ ഹിന്ദി സിനിമകള്‍ക്കോ നേരെ നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ലഭിക്കുന്ന പൊതുജന ശ്രദ്ധയും പിന്തുണയും ഈ സംഭവത്തിന് ലഭിക്കില്ല എന്നതും നിര്‍ഭാഗ്യകരമാണ്. എന്നിരുന്നാലും, ഈ പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാനം ഒന്നുതന്നെയാണ്. അതിനാല്‍ തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഇത്തരം വിഷലിപ്ത പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ സംസ്‌കാരത്തെ സ്‌നേഹിക്കുന്നവരെല്ലാം രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍