UPDATES

കായികം

ടാങ്കര്‍ ലോറി ഡ്രൈവര്‍ ബാലക്യഷ്ണ മിസ്റ്റര്‍ ഏഷ്യ

Avatar

അഴിമുഖം പ്രതിനിധി

ഈ വര്‍ഷത്തെ ഏഷ്യ ബോഡിബില്‍ഡിങ്ങ് മത്സരത്തില്‍ മിസ്റ്റര്‍ ഏഷ്യ ചാമ്പ്യന്‍ പട്ടത്തിന് തിരഞ്ഞെടുക്കപ്പെട്ടത് ബംഗളൂരുവിലെ ടാങ്കര്‍ ലോറി ഡ്രൈവര്‍ ബാലക്യഷ്ണയാണ്(25). അണ്ടര്‍-24 ജൂനിയറില്‍ 2013- ജര്‍മ്മനിയിലെയും 2014-ഏതന്‍സിലെയും മത്സരത്തില്‍ മിസ്റ്റര്‍ യൂണിവേഴ്സ് ആയിരുന്ന ബാലക്യഷ്ണയ്ക്ക് മിസ്റ്റര്‍ ഏഷ്യ പട്ടത്തിന് പുറമെ ആര്‍നോള്‍ഡ് ഷ്വാര്‍സെനഗര്‍ ഓഫ് വൈറ്റ്ഫീല്‍ഡ് കിരീടവും ലഭിച്ചു.

വര്‍ത്തൂരിന് സമീപത്തെ രാമഗോണ്ടനഹള്ളിക്കാരനായ ബാലക്യഷ്ണ കുടിവെള്ള ടാങ്കര്‍ ലോറി ഡ്രൈവറാണ്. ദിവസവും ആറ് മണിക്കൂറാണ് ബാലക്യഷ്ണ പരിശീലനത്തിനായി ചിലവഴിക്കുന്നത്. കര്‍ശനമായ ഭക്ഷണനിയന്ത്രണം പരിപാലിച്ചായിരുന്നു ബാലക്യഷ്ണയുടെ മത്സരത്തിനായുള്ള തയ്യാറെടുപ്പുകള്‍. 750 ഗ്രാം ചിക്കന്‍, 25 മുട്ട, 300 ഗ്രാം അരി, 200 ഗ്രാം പച്ചക്കറി, കൂടാതെ പോഷകം അടങ്ങിയ മീനുകളും പഴങ്ങളുമായിരുന്നു ഭക്ഷണം.

നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ഇയാള്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. കുട്ടിക്കാലത്ത് തന്നെ പിതാവ് മരിച്ച ബാലക്യഷ്ണ കുടുംബം പുലര്‍ത്താനാണ് ലോറി ഡ്രൈവറായത്. അമ്മ പാര്‍വ്വതിയുടെയും സഹോദരന്‍ രാജേഷിന്റെയും പിന്തുണയാണ് തനിക്ക് ഉയരങ്ങള്‍ കീഴടക്കാന്‍ സാധിച്ചതെന്നും കൂടുതല്‍ സാമ്പത്തിക സഹായം ഉണ്ടാകുകയാണെങ്കില്‍ മികച്ച നേട്ടം കൈവരിക്കാനാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍