UPDATES

വിപണി/സാമ്പത്തികം

കാണാം മസായി ആഫ്രിക്കന്‍ ചെരുപ്പ് ഇനി ഫാഷന്റെ അത്ഭുതലോകത്ത്

k c arun

k c arun

റോബിന്‍ ഗിവ്ഹാന്‍
(വാഷിങ്ടണ്‍ പോസ്റ്റ്‌)

ഒറോറ ജെയിംസ് ടൊറോന്റോയിലാണ് വളര്‍ന്നത്. നാഷണല്‍ ജിയോഗ്രാഫിക് വായിച്ചുവളര്‍ന്ന ചെറുപ്പം. ‘ഞങ്ങള്‍ മാസിക സ്ഥിരമായി വരുത്തിയിരുന്നു. വലിയ ഇഷ്ടമായിരുന്നു അത്,’ അവള്‍ പറയുന്നു. അവളുടെ അമ്മ വോഗ് മാസികയിലെ ചെരുപ്പും ഉടുപ്പും നോക്കുന്ന ഗ്ലാമറസ് പക്ഷമായിരുന്നില്ല. ജാമെസിന്‍റെ ജീവിതത്തില്‍ ഒരു ഷൂ ഡിസൈനറാകാന്‍ വേണ്ട ഒന്നുമില്ലെങ്കിലും അവര്‍ ഈ വര്‍ഷത്തെ സിഎഫ്ഡിഎ വോഗ് ഫാഷന്‍ ഫണ്ട് മത്സരത്തിന്റെ പത്ത് ഫൈനലിസ്റ്റുകളില്‍ ഒരാളാണ്.

പരമ്പരാഗത ആഫ്രിക്കന്‍ ശൈലികളില്‍ ചെരുപ്പുകളുമായി 2013-ല്‍ ബ്രദര്‍ വെല്ലിയെസ് ആരംഭിച്ചപ്പോള്‍ വിലയും സൗന്ദര്യവും പാരമ്പര്യവും ഒക്കെ കൊണ്ട് അത് വിജയമായി. 2016-ലെ ഷോ ന്യൂയോര്‍ക്കില്‍ തുടങ്ങുമ്പോള്‍ ജെയിംസ് ഏറെ തിരക്കിലായിരിക്കും.

ഒന്‍പതു ദിവസം നീളുന്ന മത്സരത്തില്‍ ഇരുനൂറിലേറെ ബ്രാന്‍ഡുകള്‍ തങ്ങളുടെ ശേഖരവുമായി വരുന്നുണ്ട്. ഇതില്‍ റാല്‍ഫ് ലോറനും മൈക്കല്‍ കൊര്‍സും ജെ ക്രൂവും പ്രബല്‍ ഗുരുങ്ങും ജേസന്‍ വൂവും ഒക്കെയുണ്ട്. കൂടെ പാരീസിലെ ആഡംബര ബ്രാന്‍ഡായ ഗിവേഞ്ചിയും ന്യൂയോര്‍ക്കില്‍ എത്തുന്നു. സെപ്തംബര്‍ പത്തിനായിരുന്നു ജാമെസിന്‍റെ ആദ്യ അവതരണം. സ്വയം ഫണ്ട് ചെയ്യുന്ന ഈ ഫൈനലിസ്റ്റിന് ഇത് നിര്‍ണ്ണായകമാണ്.

സൗത്ത് ആഫ്രിക്കയിലും നമീബിയയിലും ആളുകള്‍ അണിയുന്ന വെല്ലീസ് എന്നാ വെല്‍ട്‌സ്‌കൊന്‍ ചെരിപ്പാണ് ബ്രദര്‍ വെല്ലീസിന്റെ ആകര്‍ഷണം. മാന്‍ വര്‍ഗമായ കുടുവിന്റെ തൊലിയില്‍ തുന്നി എടുത്തതാണ് ഇവ. മരുഭൂമിയില്‍ ഉപയോഗിക്കുന്ന ക്ലാര്‍ക്ക് ചെരിപ്പുകളോട് ഇതിന് സാദൃശ്യം തോന്നാം.

മസായ് ഗോത്രക്കാരുടെ ചെരുപ്പുകളില്‍ നിന്നും മൊറോക്കന്‍ ബാബൂഷ് സ്ലിപ്പറുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ചെരിപ്പുകളുണ്ട്. സ്ത്രീകളുടെ ചെരിപ്പുകള്‍ 195 ഡോളറിനും 650 ഡോളറിനും ഇടയിലാണ് വില. അതിലും കൂടിയ ചില ചെരുപ്പുകളും ഉണ്ട്. ദക്ഷിണ ആഫ്രിക്കയിലും കെനിയയിലും ഉള്ള കലാകാരന്മാരാണ് ഇവ നിര്‍മ്മിക്കുന്നത്. ‘നിങ്ങളോട് കൂടെ പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്ന ആളുകളെ കണ്ടുപിടിക്കാനും ഏറെ അലഞ്ഞുനടക്കണം’, ജയിംസ് പറയുന്നു. എല്ലാവര്‍ക്കും സഹകരിക്കാന്‍ താല്‍പ്പര്യമുണ്ടാകണമെന്നില്ല, തുടക്കത്തില്‍ എങ്കിലും. ഒരു സീസണില്‍ അവര്‍ വരും. ട്രെന്‍ഡ് മാറുമ്പോള്‍ അടുത്ത സീസണില്‍ അവര്‍ വരില്ല.’

‘ദീര്‍ഘ കാലസഖ്യമാണ് ഉണ്ടാക്കുന്നത് എന്ന് ഉറപ്പു വരുത്തുകയായിരുന്നു എന്റെ ലക്ഷ്യം’, ജാമെസ് പറയുന്നു. ‘ഒരു സീസണില്‍ മരുഭൂമി ബൂട്ടുകള്‍ ഉണ്ടാക്കുന്നില്ലെങ്കിലും പ്രശ്‌നമില്ല, കാരണം അപ്പോഴും അവര്‍ എന്റെ ബിസിനസിന്റെ ഭാഗമാണ്.’ ഷൂ ബിസിനസില്‍ എത്തും മുന്‍പ് ജാമെസ് ഒരു മോഡല്‍ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ അവര്‍ ഒരിക്കലും ഒരു ഫാഷന്‍ കളക്ഷന്‍ ഡിസൈന്‍ ചെയ്യുകയോ ഒന്നില്‍ നിന്ന് ഒരു കമ്പനി തുടങ്ങുകയോ ചെയ്തിരുന്നില്ല. അഭിനിവേശത്തില്‍ നിന്ന് ഉടലെടുത്തതാണ് ബ്രദര്‍ വെല്ലീസ്. ഇത് മുന്നോട്ടു കൊണ്ട്‌പോകാനുള്ള കഴിവും മനസും അവര്‍ക്ക് ഉണ്ടായി. പ്രശ്‌നം പരിഹരിക്കാന്‍ അപരിചിതര്‍ക്ക് പോലും ഇമെയില്‍ അയക്കുന്ന ഒരാളാണ് ഇവര്‍. ‘ഞങ്ങള്‍ക്ക് ഷിപ്പിംഗ് സംബന്ധിച്ച് ഒരു പ്രശ്‌നമുണ്ടായപ്പോള്‍ ഞാന്‍ കരുതി, ‘എന്നെ സഹായിക്കാന്‍ യുണൈറ്റഡ് നേഷന്‍സില്‍ ആര്‍ക്ക് കഴിയും’?, അങ്ങനെ അവര്‍ കുറെ ഇമെയില്‍ അയച്ചു. ‘ഇപ്പോള്‍ അവരുടെ സുസ്ഥിര ഫാഷന്‍ പ്രോഗ്രാമില്‍ എനിക്ക് സഖ്യമുണ്ട്.’ ജാമെസ് പറയുന്നു.

കഴിവുള്ള കലാകാരന്മാരെ ഹൈ ഫാഷന്‍ ഡിസൈനര്‍മാരാക്കി മാറ്റുകയല്ല ജാമെസ് ചെയ്യുന്നത്. ‘ഞങ്ങള്‍ പറയുന്നത്, നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് തന്നെ ഉദാത്തമാണ് എന്നാണ്.’ അവരുടെ ആശയങ്ങളെ ഒന്ന് മിനുക്കി വലിയ ഒരു കച്ചവട സ്ഥലത്തെത്തിക്കുകയാണ് ലക്ഷ്യം. എന്നാല്‍ ചില പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. ‘ഞങ്ങള്‍ക്ക് നല്ല ഒരു വെബ്‌സൈറ്റ് ഉണ്ടായിരുന്നു. എന്നാല്‍ ആഫ്രിക്കയുമായി ബന്ധപ്പെട്ട എന്ത് ചെയ്താലും ഒരു പ്രശ്‌നമുണ്ട്. ഇമെയിലുകള്‍ വന്നു, ‘ഇത് വിശ്വസിക്കാമോ? ഇത് ആഫ്രിക്കന്‍ തട്ടിപ്പാണോ?’ ഇതൊരു സാധാരണ ഫാഷന്‍ ലോഞ്ച് ആകില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു.

ഇന്നത്തെ എല്ലാ ഫാഷന്‍ ബ്രാന്‍ഡിനേയും പോലെ ബ്രദര്‍ വെല്ലീസും സ്‌പെഷ്യല്‍ കളക്ഷന്‍ ഇറക്കിയിട്ടുണ്ട്. മിഷേലീന്‍ തോമസുമായും ഫോട്ടോഗ്രാഫര്‍ ടോടി സെല്‍ബിയുമായും ഡിസൈനര്‍മാരായ ദാര്‍ളീന്‍, ലിസി ഒക്‌പോ എന്നിവരുമായും സഹകരിച്ചു. ‘ഇത് വെറും ഷൂ ഷോ ആകില്ല, എനിക്ക് മോഡലുകളെ ഇഷ്ടമാണ്.’ ജാമെസ് പറയുന്നു. ഞാന്‍ ഒരു മോഡല്‍ ഏജന്‍സിയില്‍ ഇരുന്നപ്പോള്‍ ഒരു ആഫ്രിക്കന്‍ പെണ്‍കുട്ടി വന്നു. അവള്‍ക്ക് അധികകാലം മോഡല്‍ ചെയ്യേണ്ട. വിദ്യാഭ്യാസം കിട്ടുന്നത്ര നാള്‍ മതി. മോഡലുകള്‍ സത്യത്തില്‍ ആധുനികകാല സിണ്ട്രല്ലമാരാണ്.’

‘എനിക്ക് എപ്പോഴും ഫാഷന്‍ ഇഷ്ടമായിരുന്നു. എന്നാല്‍ അതിനു ആളുകളെ ശാക്തീകരിക്കാനും വളര്‍ത്താനും കഴിയണം.’ ജാമെസ് പറയുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

k c arun

k c arun

മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍