UPDATES

വായിച്ചോ‌

മാവോയിസ്റ്റ് ശക്തികേന്ദ്രത്തിലെ റെയില്‍വേ ട്രാക്ക് സംരക്ഷിക്കുന്നത് ഈ പെണ്‍കുട്ടി ഒറ്റയ്ക്ക്

മാവോയിസ്റ്റുകളില്‍ നിന്നുള്ള ഭീഷണിയാണ് ഏറ്റവും പ്രധാനമെങ്കിലും വന്യമൃഗങ്ങളുടെ മേലും ഒരു കണ്ണ് വയ്‌ക്കേണ്ടതുണ്ട് ഇവിടെ സാവിത്രിക്ക്

മാവോയിസ്റ്റ് ശക്തികേന്ദ്രമെന്ന നിലയിലാണ് ഛത്തീസ്ഗഡിലെ ബസ്റ്റാര്‍ മേഖല അറിയപ്പെടുന്നത്. സുരക്ഷ ഉദ്യോഗസ്ഥര്‍ പോലും ഭീതിയോടെ മാത്രം നോക്കിക്കാണുന്ന ഈ പ്രദേശത്ത് റെയില്‍വേ ട്രാക്കകളുടെ സംരക്ഷണം നോക്കി നടത്തുന്നത് സാവിത്രി നാഗ് യാദവ് എന്ന പെണ്‍കുട്ടി ഒറ്റയ്ക്കാണ്.

മാവോയിസ്റ്റുകളില്‍ നിന്നും ഏത് സമയത്തുമുണ്ടായേക്കാവുന്ന ആക്രമങ്ങളെ പ്രതീക്ഷിച്ചാണ് ഈ പെണ്‍കുട്ടി ഓരോ ദിവസവും ഗീതം മുതല്‍ കുല്‍നൂര്‍ വരെയുള്ള ഏഴ് കിലോമീറ്റര്‍ ദൂരത്തെ റെയില്‍വേ ട്രാക്കിന് ഈ പെണ്‍കുട്ടി കാവല്‍ നില്‍ക്കുന്നത്. പൊതുസ്വത്തും ജനങ്ങളും ലക്ഷ്യമാക്കി മാവോയിസ്റ്റുകള്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്ന മേഖലയാണ് ഇതെന്ന് കൂടി മനസിലാക്കുമ്പോള്‍ ഈ പെണ്‍കുട്ടിയുടെ ജോലിയിലെ ആത്മാര്‍ത്ഥതയും ധൈര്യവും വ്യക്തമാകും.

ട്രാക്കില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കുകയും ട്രാക്കിലെ ഓരോ നട്ടും ബോള്‍ട്ടും സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയുമാണ് ഈ പെണ്‍കുട്ടിയുടെ ചുമതല. ദിവസവും കുറഞ്ഞത് രണ്ട് ഡസന്‍ ചരക്ക് വണ്ടികളും ഒരു പാസഞ്ചര്‍ ട്രെയിനും കടന്നുപോകുന്ന പാതയാണ് ഇത്. മാവോയിസ്റ്റുകളില്‍ നിന്നുള്ള ഭീഷണിയാണ് ഏറ്റവും പ്രധാനമെങ്കിലും വന്യമൃഗങ്ങളുടെ മേലും ഒരു കണ്ണ് വയ്‌ക്കേണ്ടതുണ്ട് ഇവിടെ സാവിത്രിക്ക്.

കൂടുതല്‍ വായിക്കാം
https://goo.gl/jl69rf

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍