UPDATES

സയന്‍സ്/ടെക്നോളജി

പേടിയോ! അതെന്താണ്?

Avatar

റേച്ചല്‍ ഫെല്‍റ്റ്മാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പേടി മനുഷ്യന്റെ പരിണാമത്തിലെ അടിസ്ഥാന ചോദനകളില്‍ ഒന്നാണ്. അപകടത്തോട് അതിവേഗം പ്രതികരിക്കാനുള്ള ഒരു ത്വര. ആധുനികലോകത്തില്‍ ചില പേടികള്‍ കുറച്ചുകൂടുതലായി തോന്നിയേക്കാം. ഇവിടെ വന്യമൃഗങ്ങളില്ല, ആകെ പേടിച്ച് അലറുന്നത് റോളര്‍ കോസ്റ്റര്‍ ഓടിക്കുമ്പോഴും പേടി സിനിമകള്‍ കാണുമ്പോഴുമാണ്. എന്നാല്‍ പേടിയില്ലാത്ത ഒരു സ്ത്രീയുണ്ട്. അവര്‍ സാധാരണജീവിതം നയിക്കുന്നുവെങ്കിലും അവരുടെ പേടിയില്ലായ്മ ഒരു പ്രശ്‌നമാണ്. 

അവരെ പഠിക്കുന്ന ഗവേഷകര്‍ എസ് എം എന്ന കോഡ് ഉപയോഗിച്ചാണ് അവരെ സംബോധന ചെയ്യുന്നത്. അവരുടെ ധൈര്യത്തെ പറ്റി പല ഗവേഷണപ്രബന്ധങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ വര്‍ഷം വരെ അവര്‍ അഭിമുഖം ചെയ്യപ്പെട്ടിരുന്നില്ല. 

അടുത്തിടെ ഇന്‍വിസിബിലിയ എന്ന റേഡിയോ പരിപാടിയില്‍ അവര്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ റേഡിയോ സ്റ്റുഡിയോയില്‍ എത്തിയൊന്നുമില്ല. അവരുടെ ഇന്റര്‍വ്യൂ ഡോക്ടര്‍മാര്‍ റെക്കോര്‍ഡ് ചെയ്ത എത്തിക്കുകയാണ് ചെയ്തത്. ഡാനിയല്‍ ട്രാനാല്‍ എന്ന ന്യൂറോസര്‍ജനാണ് അഭിമുഖം നടത്തിയത്.

പേടി എന്നാല്‍ എന്താണെന്ന് പറയൂ, ട്രനാല്‍ ചോദിച്ചു. 

‘അതാണ് ഞാന്‍ ശ്രമിക്കുന്നത്, പക്ഷെ സത്യത്തില്‍ എനിക്കറിയില്ല’. എസ് എം പറയുന്നു. അവരുടെ ഉള്ളില്‍ നിന്ന് പേടി എടുത്തുമാറ്റിയ രോഗത്തിന്റെ ലക്ഷണം മാത്രമാണ് ഇത്. ഉര്‍ബാക്ക് വീത്ത് രോഗം എന്നാണു ഇതിന്റെ പേര്, പരുപരുത്ത ശബ്ദവും കണ്ണിനുചുറ്റും ചെറിയ തടിപ്പുകളും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. തലച്ചോറില്‍ കാത്സ്യം ടെപ്പോസിറ്റുകളും ഉണ്ടാകും. എസ് എമ്മിന്റെ കാര്യത്തില്‍ ഇത് വളരെ ഉയര്‍ന്ന തോതിലാണ്.

തലച്ചോറിനുള്ളിലെ ചില സെല്ലുകളാണ് മനുഷ്യരില്‍ പേടി ഉണ്ടാക്കുന്നത്. എന്നാല്‍ എസ് എമ്മിന്റെ തലച്ചോറില്‍ അവര്‍ ഒരു യുവതിയായിരുന്ന കാലത്ത് ഇത് കാത്സ്യം വന്ന് മൂടിപ്പോയി. നാല്‍പ്പതുകളില്‍ ജീവിക്കുന്ന ഇവര്‍ക്ക് ഇപ്പോള്‍ പേടിയേയില്ല. 

തലച്ചോറിലെ പേടിയുടെ ഭാഗം തുരന്നുകളഞ്ഞതുപോലെയാണ് അതെന്നു മറ്റൊരു ന്യൂറോ സയന്റിസ്റ്റായ അന്റോണിയോ ദമാസിയോ പറയുന്നു. 

അപ്പോള്‍ എസ് എം വെറുതെ പറയുന്നതല്ല. പേടിയേ സങ്കല്‍പ്പിക്കാന്‍ ശ്രമിക്കുേമ്പാഴേ അവരുടെ മനസ്സില്‍ മൂടലാണ്. ചിലപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ. അവര്‍ ഒരു മികച്ച കലാകാരിയല്ലെങ്കിലും ഒരാളുടെ പേടിച്ച ഭാവം അവര്‍ക്ക് വരയ്ക്കാന്‍ കഴിയില്ല. 

‘എന്തിനെയെങ്കിലും പേടിക്കുക എന്നാല്‍ എന്താണ് എന്നറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്.’ അവര്‍ പറയുന്നു. 

പണ്ട് ഈ അവസ്ഥ ഇത്രയാകുന്നതിനു മുന്‍പ് അപായപ്പെടുത്തിയേക്കുമെന്ന് കരുതുന്ന മൃഗങ്ങളെ അവര്‍ പേടിച്ചിരുന്നു. എന്നാല്‍ ഗവേഷകര്‍ അവരെ ഇഴജന്തുക്കളുടെ ഇടയില്‍ നിറുത്തി എന്തെങ്കിലും പ്രതികരണം പ്രതീക്ഷിച്ചു. എന്നാല്‍ അവരുടെ ആകാംഷ കൊണ്ടു അവര്‍ വിഷമുള്ള ജീവികളെ തൊടുന്നതില്‍ നിന്ന് അവരെ ബലമായി പിന്‍വലിക്കേണ്ടിവന്നു. 

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇങ്ങനെയൊരാള്‍ക്ക് ജീവിക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടായേനെ. എന്നാല്‍ ഇന്ന് ഇതൊരു പ്രശ്‌നമാണോ? എസ് എം ഒരു സംഭവം ഓര്‍ക്കുന്നത് ഇങ്ങനെ: 

‘ഞാന്‍ ഒരിക്കല്‍ കടയില്‍ പോവുകയായിരുന്നു. ഒരു മനുഷ്യന്‍ ഒരു ബെഞ്ചില്‍ ഇരുന്നിരുന്നു. അയാള്‍ എന്നോട് അടുത്ത് വരാന്‍ പറഞ്ഞു. ഞാന്‍ അടുത്ത് ചെന്നു എന്തുവേണമെന്ന് ചോദിച്ചു. അയാള്‍ എന്നെ കടന്നുപിടിച്ച് എന്റെ നേരെ കത്തി നീട്ടി. എന്നെ കുത്തുമെന്നു പറഞ്ഞു. ഞാന്‍ അയാളോട് കുത്തിക്കോളൂ എന്ന് പറഞ്ഞു. ഞാന്‍ തിരിച്ചുവന്നു നിങ്ങളെ തേടിപ്പിടിക്കുമെന്നും പറഞ്ഞു. അങ്ങനെ ഇവിടെ പറയാമോ?…. എനിക്ക് പേടി തോന്നിയില്ല. എന്തുകൊണ്ടോ അയാള്‍ എന്നെ വിട്ടു. ഞാന്‍ തിരിച്ച് വീട്ടില്‍ പോയി.’ 

ഇതിനുശേഷവും പലവട്ടം അവര്‍ കത്തിമുനയിലും തോക്കിന്റെ മുന്നിലും നിന്നിട്ടുണ്ട്. അവര്‍ക്ക് പോലീസിനെ വിളിക്കണമെന്ന് തോന്നിയില്ല. ആ ഭീഷണി കടന്നുപോയിക്കഴിഞ്ഞാല്‍ അവര്‍ക്കതേപ്പറ്റി പ്രത്യേകിച്ചൊന്നും തോന്നില്ല. ആ സംഭവം അവരെ ബാധിക്കുകയേ ചെയ്യാത്തത് പോലെയാണ് തോന്നുക.

എസ് എം ഒരു മണ്ടിയല്ല. അവരെ കൊല്ലാന്‍ കഴിയുന്ന കാര്യങ്ങളെ അവര്‍ക്ക് ബോധ്യമുണ്ട്. എന്നാല്‍ അപകടങ്ങളെ നേരിടുമ്പോള്‍ സാധാരണ മനുഷ്യര്‍ക്ക് ഉണ്ടാകുന്ന അബോധത്തില്‍ നിന്നുണ്ടാകുന്ന പേടി എന്ന ആദിമമായ പ്രതികരണം അവര്‍ക്കുമറിയില്ല. ചില രീതിയില്‍ അവരുടെ ജീവിതം മനോഹരമാണ്. ലോകം സുന്ദരമാണ്. എന്നാല്‍ അപകടത്തെ വളരെ ബോധപൂര്‍വം മനസിലാക്കേണ്ടതുകൊണ്ട്. വിഷപ്പാമ്പുകള്‍ ഇല്ലെങ്കില്‍ പോലും അവര്‍ക്ക് അപകടകരമായ അവസ്ഥകളില്‍ എത്തിച്ചേരാം. 

വര്‍ഷങ്ങളുടെ പരിശ്രമത്തിനുശേഷം ഒരു കാര്യം അവരില്‍ സംഭ്രമമുണ്ടാക്കി. രക്തത്തില്‍ കൂടുതലായി ഉണ്ടാകുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് ആണ് പേടിയും വെപ്രാളവും ഉണ്ടാക്കുന്നത്. എസ് എമ്മിന്റെ രക്തത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കൂട്ടിയപ്പോള്‍ അവര്‍ പേടി കാണിച്ചു. അപ്പോള്‍ പോലും അവര്‍ അവരുടെ തോന്നലിനെ നിയന്ത്രണം വിട്ടുപോകലായാണ് വിശേഷിപ്പിച്ചത്. അവര്‍ പേടിച്ച് അലറിയില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍