UPDATES

എഡിറ്റര്‍

മെഹബൂബ് ആലം, പ്രചാരണക്കൊഴുപ്പുകളില്ലാതെ ബീഹാറില്‍ വിജയിച്ച കമ്മ്യൂണിസ്റ്റ്

ഇപ്പോള്‍ തെരഞ്ഞെടുപ്പ് എന്നാല്‍ പണത്തിന്റെ പിന്‍ബലത്തോടെ നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളാണ്. ഇങ്ങനെ നടത്തുന്ന പ്രചാരണവേലകള്‍ വോട്ടര്‍മാരെ ഏറെ സ്വാധീനിക്കാറുമുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി വിവിധ മാധ്യമങ്ങളിലൂടെയും വിവിധ തരത്തിലും പ്രചാരണം നടത്താന്‍ ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കഴിഞ്ഞ ബീഹാര്‍ തെരഞ്ഞെടുപ്പിലും വ്യത്യസ്തമായിരുന്നില്ല കാര്യങ്ങള്‍. ലാലുവിന്റേയും നിതീഷിന്റേയും മഹാസഖ്യം ബീഹാറില്‍ വിജയം നേടി. എന്നാല്‍ മൂന്ന് സീറ്റുകളില്‍ മാത്രം വിജയിച്ച ഇടതു സഖ്യത്തിന്റെ പ്രചാരണത്തിന് പണത്തിന്റെ പിന്‍ബലം ഒന്നുമുണ്ടായിരുന്നില്ല. ഈ മൂന്ന് പേരില്‍ ഒരാളായ സിപിഐ എംഎല്ലിന്റെ മെഹബൂബ് ആലം 20,419 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ ബരുണ്‍ കുമാര്‍ ഝായെ പരാജയപ്പെടുത്തിയത്. ആലത്തിന് പണത്തിന്റെ പിന്‍ബലമുണ്ടായില്ല. പ്രചാരണ കോലാഹലങ്ങളുടേയും. ആകെ ബലമായുണ്ടായത് ജനങ്ങളോടൊപ്പമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://thewire.in/2015/11/10/a-comrade-walks-first-past-the-post-15366/ 

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍