അഴിമുഖം പ്രതിനിധി
പിഡിപി-ബിജെപി സഖ്യകക്ഷി സര്‍ക്കാര്‍ ജമ്മുകശ്മീര്‍ അധികാരത്തില്‍. സഖ്യത്തിന് നേതൃത്വം കൊടുക്കുന്ന പിഡിപി നേതാവ് മെഹബൂബ മുഫ്തി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യത്തെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മുകശ്മീരിലെ ആദ്യ വനിതാ മുഖ്യമന്ത്രി കൂടിയാണ് മെഹബൂബ.
ജനുവരിയില്‍ പിതാവ് മുഫ്തി മുഹമ്മദ് സെയ്ദ് മരിച്ചതിനെ തുടര്‍ന്നാണ് പിന്‍ഗാമിയായി മെഹബൂബ മുഖ്യമന്ത്രി പദത്തിലെത്തിയത്.
മെഹബൂബയ്‌ക്കൊപ്പം 23 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ നിര്‍മ്മല്‍ സിംഗ് ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റിട്ടുണ്ട്. മുതിര്‍ന്ന പിഡിപി നേതാവായ താരിഖ് കാര സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു. മന്ത്രിസഭയിലെ മൂന്നുപേരെ ഒഴിവാക്കണമെന്ന് താരിഖ് ആവശ്യപ്പെട്ടിരുന്നു. അതില്‍ ബുഖാരിയെ മാത്രമാണ് ഒഴിവാക്കിയത്. ഇക്കാരണത്താലാണ് താരിഖ് ചടങ്ങ് ബഹിഷ്‌കരിച്ചത്. ഈ മൂന്ന് മന്ത്രിമാരുമാണ് മുഫ്തി മുഹമ്മദ് സെയ്ദ് മന്ത്രിസഭയുടെ പരാജയത്തിന് കാരണമെന്ന് താരിഖ് ആരോപിക്കുന്നു.
മുഫ്തിയുടെ മരണശേഷം ദീര്‍ഘനാള്‍ നീണ്ട തര്‍ക്കത്തിനൊടുവിലാണ് പിഡിപിയും ബിജെപിയും വീണ്ടും ബാന്ധവത്തിലായത്.