UPDATES

കാശ്മീര്‍: പിഡിപിയില്‍ ഭിന്നത, മെഹബൂബ രാജിവയ്ക്കണമെന്ന് മുതിര്‍ന്ന നേതാവ് ബെയ്ഗ്

അഴിമുഖം പ്രതിനിധി

കാശ്മീര്‍ സംഘര്‍ഷം പരിഹരിക്കാന്‍ പരാജയപ്പെട്ട സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് പിഡിപിയിലെ മുതിര്‍ന്ന നേതാവും ബാരാമുള്ളയിലെ ലോകസഭ എംപിയുമായ മുസഫര്‍ ഹുസൈന്‍ ബെയ്ഗ് പറഞ്ഞു. ബെയ്ഗിന്റെ പരാമര്‍ശം കാരണം പിഡിപിയിലെ ഭിന്നത പുറത്തായി.

കാശ്മീരിലെ സംഘര്‍ഷാവസ്ഥ നിയന്ത്രിക്കുന്നതില്‍ പരജയപ്പെട്ട മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവെക്കണമെന്ന് ബെയ്ഗ് പറഞ്ഞു. കാശ്മീരിലെ പിഡിപി-ബിജെപി സഖ്യം പരാജയമാണെന്നും ബിജെപിയുമായുള്ള ബന്ധത്തിലൂടെ പിഡിപിക്ക് ഗുണകരമായി ഒന്നും ലഭിച്ചിട്ടില്ലെന്നും ബെയ്ഗ് പറഞ്ഞു.

ബെയ്ഗ പറയുന്നത് ‘നമ്മള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കഴിയാത്ത അവസ്ഥയാണുണ്ടാക്കിയിരിക്കുന്നത്. അതില്‍ പാര്‍ട്ടി പ്രവര്‍ത്തകരും നിരാശയിലാണ്. വരും നാളുകളില്‍ വാഗ്ദാനം പാലിക്കാന്‍ സഖ്യത്തിന്(ബിജെപി-പിഡിപി സഖ്യം) കഴിയുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. പക്ഷെ സഖ്യത്തിന്റെ വാഗ്ദാനം പാലിക്കാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാര്‍ രാജി വയ്ക്കണം. എന്തുകൊണ്ട് മുഖ്യമന്ത്രി രാജിവെച്ച് പുതിയ മുഖ്യമന്ത്രി വന്നുകൂടെ? മെഹബൂബ് മുഫ്തി അനുഭവപരിചയമില്ലാത്തവരാണ്; അവര്‍ മുഖ്യമന്ത്രി പദത്തില്‍ തൂങ്ങികിടക്കുകയാണ്. എല്ലാവരുടെയും അഭിപ്രായം സര്‍ക്കാരിന്റെ തലപ്പത്തേക്ക് ഒരു മുതിര്‍ന്ന നേതാവ് വരണമെന്നാണ്. ബിജെപിക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പിലാണ് ശ്രദ്ധ.”

കാശ്മീരിലത്തെിയ സര്‍വ്വകക്ഷി സംഘത്തെയും അദ്ദേഹം വിമര്‍ശിച്ചു. പ്രതീകാത്മകതയില്‍ മുന്നിലും പ്രവര്‍ത്തനത്തിനും പിറകിലായിരുന്നു സര്‍വ്വകക്ഷി സംഘം. കശ്മീരിലെ ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളെ അപ്രധാനമായി കണ്ടുകൊണ്ട് സര്‍ക്കാറിന് മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരില്‍ വികസനംകൊണ്ടുവരുമെന്ന് പ്രധാനമന്ത്രി മോദി പറയുന്നുണ്ടെങ്കിലും സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകരുടെ രീതി മറ്റൊരു തരത്തിലാണെന്നും ബെയ്ഗ് തുറന്നടിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍