UPDATES

വിദേശം

മെലാനിയ ട്രംപ്: അമേരിക്കന്‍ പ്രഥമ വനിതയാകുന്ന രണ്ടാമത്തെ വിദേശ വംശജ

Avatar

അഴിമുഖം പ്രതിനിധി

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‌റായി അധികാരമേറ്റെടുത്താല്‍ ഭാര്യ മെലാനിയ ട്രംപ് രാജ്യത്തിന്‌റെ പ്രഥമ വനിത (ഫസ്റ്റ് ലേഡി) ആവും. യു.എസ് പ്രഥമ വനിതയാകുന്നവരില്‍ വിദേശത്ത് ജനിച്ച രണ്ടാമത്തെ വ്യക്തിയാണ് സ്ലോവേനിയന്‍ സ്വദേശിയായ മെലാനിയ. ഇതിന് മുമ്പ് ഇത്തരത്തില്‍ ഉണ്ടായത് 1825 – 29 കാലത്ത് ജോണ്‍ ക്വിന്‍സി ആഡംസ് പ്രസിഡന്‌റായിരുന്നപ്പോഴാണ്. ജോണ്‍ ക്വിന്‍സി ആഡംസിന്‌റെ ഭാര്യ ലൂയിസ ആഡംസ് ഇംഗ്ലണ്ടില്‍ ജനിച്ചു വളര്‍ന്നയാളാണ്.

ജൂലായില്‍ നടന്ന റിപ്പബ്ലിക്കന്‍ നാഷ്ണല്‍ കണ്‍വെന്‍ഷനിലടക്കം ട്രംപിന് വേണ്ടി മെലാനിയ സജീവമായി രംഗത്തുണ്ടായിരുന്നു. 46കാരിയായ മെലാനിയയ്ക്ക് ട്രംപിനേക്കാള്‍ 24 വയസ് കുറവാണ്. വെറി പിടിച്ച പരുക്കന്‍ പെരുമാറ്റത്തിനപ്പുറം മറ്റൊരു ട്രംപുണ്ടെന്ന കാര്യം മെലാനിയ അവതരിപ്പിച്ചു. ട്രംപ് നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ വലിയ വിവാദമായപ്പോള്‍ മെലാനിയയും ട്രംപിന്‌റെ പരാമര്‍ശങ്ങളെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.

സ്ലൊവേനിയയിലെ മെലാനിജ നാവ്‌സിലാണ് മെലാനിയയുടെ ജനനം. മോഡലിംഗ് കരിയറിന്‌റെ ഭാഗമായി ആദ്യം ഇറ്റലിയിലെ മിലാനിലേയ്ക്കും പിന്നീട് പാരീസിലേയ്ക്കും മെലാനിയ എത്തി. 1996ലാണ് യു.എസിലെത്തുന്നത്. 98ല്‍ ട്രംപിനെ കണ്ടുമുട്ടി. 2005ല്‍ ട്രംപിന്‌റെ മൂന്നാം ഭാര്യയായി. രണ്ട് ലക്ഷം ഡോളര്‍ വില വരുന്ന വിവാഹ വസ്ത്രമാണ് അന്ന് മെലാനിയ അണിഞ്ഞത്. 2006ലാണ് യുഎസ് പൗരത്വം കിട്ടിയത്. തുടക്കത്തില്‍ ട്രംപ് പ്രസിഡന്‌റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ മെലാനിയയ്ക്ക വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍