UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിങ്ങളുടെ എം പിമാരുടെ പാർലമെന്റിലെ ഒരു വർഷം! നിങ്ങളുടെ എം പിമാരുടെ പാർലമെന്റിലെ ഒരു വർഷം

Avatar

ഡി ധനസുമോദ്  

രാജ്യത്തെ 35 ശതമാനം കുട്ടികൾക്കും പോഷകാഹാര കുറവുണ്ടെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി പാർലമെന്റിനെ അറിയിച്ചപ്പോൾ എല്ലാം അംഗങ്ങളും ഒരു നിമിഷം മൗനമായി. 2015 മാർച്ച് ഇരുപതിനായിരുന്നു സംഭവം. ഉത്തർപ്രദേശിൽ നിന്നുള്ള ബി ജെ പി അംഗം കേശവ് പ്രസാദിന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു മന്ത്രി. പ്രതിപക്ഷ ബെഞ്ചിൽ നിന്നും ഉപചോദ്യത്തിനായി പി കെ ശ്രീമതി കൈയുയർത്തി. സ്പീക്കർ സുമിത്രാ മഹാജൻ അനുവദിക്കുകയും ചെയ്തു. ”ഇന്ത്യയിലെ കുട്ടികളുടെ പോഷകാഹാരകുറവ് ഇത്രയും രൂക്ഷമായ അവസ്ഥയിൽ തുടരുമ്പോൾ അംഗൻവാടികൾക്കുള്ള ധനസഹായം വെട്ടിക്കുറയ്‌ക്കുന്നു. ധനവകുപ്പിന്റെ നടപടി ശരിയാണോ?” എന്നതായിരുന്നു ഉപചോദ്യം. ചോദ്യം കൊള്ളേണ്ടയിടത്ത് തന്നെ കൊണ്ടു. ധനകാര്യമന്ത്രി അരുൺ ജെയ്‌റ്റ്‌ലിയുടെ മുഖം ചുവന്നു. കൂടുതൽ ഗ്രാന്റിനായി താനും ആരോഗ്യമന്ത്രിയുമായി ധനകാര്യമന്ത്രിയെ കാണുന്നുണ്ട്. കുട്ടികളുടെ പോഷകാഹാരകുറവ് പരിഹരിക്കുകയാണ് വേണ്ടെതെന്നും മേനക ഗാന്ധി പറഞ്ഞു. സ്റ്റെഫാനിയൻ ഇംഗ്ളീഷിന്റെ പകിട്ടോ ജാഡയോ ഇല്ലാതെ സ്വന്തം ഇംഗ്ളീഷിലാണ് പി കെ ശ്രീമതി ചോദ്യം എറിഞ്ഞത്. കേരളത്തിൽ നിന്നുള്ള അംഗങ്ങളുടെ ഇടപെടലിന്റെ ഉദാഹരണം കൂടിയായിരുന്നു ഈ ചോദ്യം.

ചരിത്രപരമായ തോൽവി ഏറ്റുവാങ്ങിയ കോൺഗ്രസിന്റെ ഉത്തരേന്ത്യൻ നേതൃത്വം ആഘാതത്തിൽ നിന്നും ആദ്യ ഒരു വർഷം മുക്തമായിരുന്നില്ല. ലോക്‌സഭയിൽ പ്രതിപക്ഷത്തിന്റെ പ്രധാന റോൾ കൈകാര്യം ചെയ്തത് കേരളത്തിൽ നിന്നുള്ള എം പിമാരായിരുന്നു. ഭരണഘടനയിലും ലോക്‌സഭാ ചട്ടത്തിലും കുടുക്കി എൻ കെ പ്രേമചന്ദ്രൻ പലതവണ ഭരണപക്ഷത്തെ വെള്ളം കുടിപ്പിച്ചു. ചട്ടങ്ങൾ ഉന്നയിച്ച് പ്രേമചന്ദ്രൻ പ്രസംഗിക്കുമ്പോൾ അതെല്ലാം ശരിവച്ച് സ്പീക്കർ സുമിത്രാ മഹാജന് മൂന്ന് തവണ റൂളിംഗ് നൽകേണ്ടി വന്നു. ധനബില്ലിന്മേൽ  നടത്തിയ ചർച്ചയിൽ ലോക്‌സഭയുടെ ആദ്യ സ്പീക്കർ ജി വി മാവ്‌ലേങ്കറുടെ 1956ലെ റൂളിംഗ് പോലും ഉദ്ധരിച്ചാണ് സംസാരിച്ചത്. നിയമവും ചട്ടവും കൃത്യമായി പഠിച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്നതിന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പ്രേമചന്ദ്രനെ തുറന്ന് അഭിനന്ദിച്ചിരുന്നു. തീവണ്ടി അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ ഭേദഗതി വരുത്തുന്ന ബില്‍ പ്രേമചന്ദ്രന്റെ ഇടപെടൽ മൂലം സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടേണ്ടിവന്നു. ഡോറിൽ നിന്ന് സഞ്ചരിക്കുന്നവർ വീണ് മരിക്കുമ്പോൾ നഷ്ടപരിഹാരം നൽകാൻ റെയിൽവേയ്‌ക്ക് ബാദ്ധ്യതയില്ലെന്ന വ്യവസ്ഥയെ അദ്ദേഹം ചോദ്യം ചെയ്തു. ചർച്ച കൂടാതെ ബിൽ പാസാക്കാനായിരുന്നു സർക്കാരിന്റെ നീക്കം. വാതിൽപടിയിൽ നിന്ന് സഞ്ചരിക്കുന്നവർ സാധാരണക്കാരാണെന്നും സൂചി കുത്താൻ പോലും സ്ഥലമില്ലാത്ത കോച്ചുകളിൽ സഞ്ചരിക്കുമ്പോൾ അപകടം വിളിച്ചുവരുത്താൻ മാത്രം ആരും വെറുതേ വാതിലിന്റെ ഭാഗത്ത് നിൽക്കില്ലെന്നും കൊല്ലം എം പി വാദിച്ചു. ആളുകൾ ജനൽകമ്പികൾക്കിടയിലൂടെ വീഴിയില്ലെന്നും വാതിലിന്റെ ഭാഗത്ത് നിന്ന്  വീഴുമ്പോഴാണ് അപകടമുണ്ടാകുന്നതെന്നും പ്രസംഗിച്ചപ്പോൾ കക്ഷിഭേദമില്ലാതെ കൂട്ടചിരിയോടെയാണ് ഈ അഭിപ്രായം ശരിവച്ചത്. നൂറ് സംവാദങ്ങളിലാണ് പ്രേമചന്ദ്രൻ പങ്കെടുത്തത്. ഏതെങ്കിലും വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ പിന്തുണച്ച് പങ്കെടുക്കുന്നതായി അറിയിച്ചാൽ ചർച്ചയിൽ പങ്കെടുത്തതായി പേര് വരും. പ്രേമചന്ദ്രനും എം ബി രാജേഷും ഡോ. എ സമ്പത്തുമൊക്കെ അടങ്ങുന്ന കേരള എം പിമാർ ഇങ്ങനെ പേര് വരുത്തുന്ന അംഗങ്ങൾ അല്ല.

ഇന്റർനെറ്റ് നിക്ഷ്പക്ഷതാ വിഷയം സഭയിൽ ആദ്യം ഉന്നയിച്ചത് എം ബി രാജേഷ് ആണ്. പിന്നീട് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വിഷയം ഏറ്റെടുത്തതോടെ രാജ്യം മുഴുവൻ ചർച്ചയായി. വിഷയത്തിന്റെ ക്രെഡിറ്റ് എം ബി രാജേഷിന് നൽകാൻ ചുരുക്കം ചില ദേശീയ മാദ്ധ്യമങ്ങളെങ്കിലും തയ്യാറായി. യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ എത്തിയപ്പോൾ രാഹുൽ വാഹനത്തിന്റെ മുകളിൽ കയറിയിരുന്നത് അന്ന് ഏറേ വിവാദമായിരുന്നല്ലോ. വിഷയം ചാനൽ ചർച്ചയിൽ വന്നപ്പോൾ മറ്റൊരു യുവജന സംഘടനയുടെ നേതാവ് എന്ന നിലയിൽ ആസൂയ തോന്നുന്നുണ്ടോയെന്ന് വാർത്താ അവതാരകൻ എം ബി രാജേഷിനോട് ചോദിച്ചിരുന്നു. ലോക്‌സഭയുടെ ആദ്യ വർഷത്തിൽ എം.പിമാരുടെ പ്രകടനം താരതമ്യം ചെയ്താൽ സത്യത്തിൽ രാഹുൽ ഗാന്ധിക്കും സോണിയാഗാന്ധിക്കും എം ബി രാജേഷിനോട് അസൂയ തോന്നും. കാരണം, ആദ്യ രണ്ട് പേരുടെയും ചോദ്യത്തിന്റെ എണ്ണം പൂജ്യത്തിലൊതുങ്ങിയപ്പോൾ രാജേഷ് ഉന്നയിച്ച ചോദ്യങ്ങൾ 188 ആണ്. സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുത്ത സംവാദങ്ങളുടെ എണ്ണം മൊത്തം കൂട്ടിയാലും രണ്ടക്കം കടക്കിലെന്നിരിക്കെ സംവാദത്തിൽ രാജേഷ് നൂറ് തികച്ചു. വകമാറ്റി തുക ചെലവഴിച്ച കുറ്റത്തിന്  ടെലഫോണ്‍സിന്റെ ചെയർമാനെ പുറത്താക്കുന്നതിൽ വരെ എത്തി രാജേഷിന്റെ ഇടപെടൽ.

സംവാദങ്ങളുടെ എണ്ണം എടുത്താൽ കേരള എം.പിമാരിൽ ഒന്നാം സ്ഥാനം പി കെബിജു നേടും. 119 സംവാദങ്ങളിലാണ് പങ്കെടുത്തത്. ദേശീയതലത്തിൽ നാലാം സ്ഥാനമാണ് ബിജുവിനുള്ളത്.

വർഗീയ കലാപത്തെ തുടർന്നു ക്രൂരമായി വേട്ടയാടപ്പെട്ടു സ്വന്തം രാജ്യം നഷ്ടപ്പെട്ടവരാണ്  രോഹിന്ഗ്യകൾ. ബോട്ടിലൂടെ ദിവസങ്ങളും ആഴ്ചകളും താണ്ടി എത്തുമ്പോൾ  തീരത്ത് അടുക്കാൻ പല രാജ്യങ്ങളും ഇവരെ സമ്മതിക്കാറില്ല.കടലിൽ മരിക്കുന്നവരും കുറവല്ല . മുസ്ലിം മത വിഭാഗത്തിൽ പെട്ട ഇവർ ഡൽഹിയിൽ താമസിക്കുന്നത്  മാലിന്യകൂമ്പാരത്തിനടുത്താണ്. കാളിന്ദി കുന്ജിൽ മനുഷ്യൻ പോകാൻ അറയ്ക്കുന്ന സ്ഥലത്ത് മുന്നൂറോളം പേരാണ് തമ്പടിക്കുന്നത്‌. ഉബൈസ് എന്ന മനുഷ്യാവകാശ പ്രവർത്തകനിൽ നിന്നും അറിഞ്ഞു കാളിന്ദി കുന്ജിൽ എത്തിയ ഏക പാർലമെന്റ് അംഗം മലയാളിയായ ഡോ. എ സമ്പത്ത് ആയിരുന്നു. കുടിവെള്ളം ഇല്ലാതെ, ഭക്ഷണം ഇല്ലാതെ, രോഗത്താൽ വലയുന്ന കുറെ മനുഷ്യ ജന്മങ്ങളെ സമ്പത്ത് അവിടെ കണ്ടു. മൃഗങ്ങളെക്കാൾ മോശം അവസ്ഥയിൽ ചെളിക്കുണ്ടിൽ ജീവിക്കുന്ന ഇവരുടെ വിഷമതകൾ മനസിലാക്കാൻ ഭാഷ വേണ്ടിയിരുന്നില്ല. താൻ കണ്ട രംഗങ്ങൾ വികാരതീവ്രത ഒട്ടും കുറയാതെ സമ്പത്ത് ലോക്സഭയിൽ അവതരിപ്പിച്ചു. മുഴുവൻ ശ്രദ്ധാപൂർവ്വം കേട്ടിരുന്ന വിദേശകാര്യാ വകുപ്പ് മന്ത്രി സുഷമാ സ്വരാജ്   രോഹിന്ഗ്യകളുടെ പുനരധിവാസത്തിനായി 10 ലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ചു.

ആന്റോ ആന്റണി ഏറ്രവും കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ച മലയാളി അംഗമായി. 242 ചോദ്യങ്ങളാണ് ആന്റോ ലോക്‌സഭയിൽ ഉയർത്തിയത്. ചോദ്യങ്ങൾ ചോദിക്കുന്ന കാര്യത്തിൽ പതിനഞ്ചാം ലോക്‌സഭയിൽ ആന്റോ ആന്റണിയും കൊടിക്കുന്നിലും തമ്മിലായിരുന്നു മത്സരം. ഈ വർഷം 233 ചോദ്യങ്ങളാണ് കൊടിക്കുന്നിലിന്റെ വകയായി സഭയിൽ ഉയർന്നത്. ലോക്‌സഭയിൽ പത്ത് സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ച് എം കെ രാഘവൻ കൈയ്യടി വാങ്ങി. കഴിഞ്ഞതവണ പി ടി തോമസിന്റെ സ്വകാര്യ ബില്ലുകൾ ഏറേ ശ്രദ്ധനേടിയിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കൾ ചർച്ചകളിൽ നിന്ന് പിന്തിരിഞ്ഞതിന്റെ പോരായ്മകൾ തീർത്തത് കെ സി വേണുഗോപാൽ അടക്കമുള്ള കേരള എം പിമാരായിരുന്നു. മുൻ കേന്ദ്രമന്ത്രി കമൽനാഥ് പങ്കെടുത്ത സംവാദങ്ങളുടെ എണ്ണം പൂജ്യം മാത്രം. മുൻ പഞ്ചാബ് മുഖ്യമന്ത്രി കൂടിയായ അമരീന്ദർ സിംഗിന്റെ ഹാജർ പത്ത് ശതമാനം മാത്രമുള്ളപ്പോൾ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കാത്ത സഭയില്ലെന്നായി. നൂറ് ശതമാനമാണ് മുല്ലപ്പള്ളിയുടെ ഹാജർ. കേരളത്തിൽ നിന്നുള്ള അംഗങ്ങളിൽ പലപ്പോഴും അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയനാകുന്ന അംഗം ഇ അഹമ്മദ് ആയിരിക്കും. ദേശീയ ശരാശരിയിലും താഴെ 69 ശതമാനമാണ് ഹാജർ. ചോദ്യങ്ങളുടെ എണ്ണം വെറും ഒന്ന് മാത്രം. പതിമൂന്ന് സംവാദങ്ങളിൽ മാത്രമാണ് പങ്കെടുത്തത്. കൂടാതെ ദേശീയ ശരാശരിക്ക് താഴെ നിൽക്കുന്നത് നാല് അംഗങ്ങൾ. ഇന്നസെന്റ്, എം ഐ ഷാനവാസ്, ജോസ് കെ മാണി, ആന്റോ ആന്റണി എന്നിവരാണ് ഈ അംഗങ്ങൾ. ബാക്കി പതിനഞ്ച് പേർക്കും 80 ശതമാനത്തിൽ കൂടുതലാണ് ഹാജർ.

കഴിഞ്ഞ തവണ മിക്ക സമ്മേളനങ്ങളിലും നൂറ് ശതമാനം ഹാജർ ഉണ്ടായിരുന്ന കെ പി ധനപാലൻ തോറ്റുപോയല്ലോയെന്ന് എം പിമാർ തിരിച്ചുചോദിച്ചേക്കാം. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടെങ്കിലും തിരഞ്ഞെടുത്ത എം പിമാർ കൃത്യമായി പാർലമെന്റിൽ പോകാതിരിക്കുന്നത് അവരെ തിരഞ്ഞെടുത്ത് അയച്ച ജനങ്ങളോടുള്ള അവഹേളനം കൂടിയാണ്. തമിഴ്നാട് ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലെ എം പിമാരും സ്വന്തം നാടിന്റെ കാര്യം വരുമ്പോൾ ഒറ്റക്കെട്ടായി നിൽക്കുന്നത് പാർലമെന്റിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ ഇക്കാര്യത്തിൽ റെയിൽബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ മാത്രമാണ് അവഗണനയുടെ പേര് പറഞ്ഞ് മലയാളി എം പിമാർ ഒറ്റക്കെട്ടാകുന്നത്. കേരളത്തിന് അനുവദിച്ചിട്ടും നടക്കാതെ പോയ പല പദ്ധതികളുണ്ട്. പാലക്കാട് കോച്ച് ഫാക്ടറി, ചേർത്തലയിലെ വാഗൺ ഫാക്‌ടറി എന്നിവ ഉദാഹരണങ്ങൾ മാത്രം. വല്ലപ്പോഴും രാജ്യതലസ്ഥാനത്ത് പറന്നിറങ്ങുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടി കാണിക്കുന്ന ശുഷ്കാന്തി പോലും എം പിമാർ കാണിക്കുന്നില്ലെന്ന് പറയുന്നവരെ കുറ്റം പറയാനാവില്ല.

കല്യാണങ്ങളിലും അടിയന്തര ചടങ്ങുകളിലും പങ്കെടുക്കരുതെന്ന് പറയുന്നില്ല. ജനപ്രതിനിധികളാകുമ്പോൾ ജനകീയ കാര്യങ്ങളിൽ പങ്കെടുക്കുക തന്നെ വേണം. പക്ഷേ ലോക്‌സഭ സമ്മേളിക്കുമ്പോൾ നാട്ടിൽ കറങ്ങി നടക്കുമ്പോഴാണ് പല ബില്ലുകളിലും കൈയ്യൊപ്പ് പതിയാതെ പോകുന്നത്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(ടി വി ന്യൂ വാർത്താചാലനലിലെ ന്യൂസ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമാണ് ലേഖകൻ)

ഡി. ധനസുമോദ്  

രാജ്യത്തെ 35 ശതമാനം കുട്ടികൾക്കും പോഷകാഹാര കുറവുണ്ടെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മാനേകാ ഗാന്ധി പാർലമെന്റിനെ അറിയിച്ചപ്പോൾ എല്ലാ അംഗങ്ങളും ഒരു നിമിഷം മൗനമായി. 2015 മാർച്ച് 20-ന് ആയിരുന്നു സംഭവം. ഉത്തർപ്രദേശിൽ നിന്നുള്ള ബി ജെ പി അംഗം കേശവ് പ്രസാദിന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു മന്ത്രി. പ്രതിപക്ഷ ബെഞ്ചിൽ നിന്നും ഉപചോദ്യത്തിനായി പി കെ ശ്രീമതി കൈയുയർത്തി. സ്പീക്കർ സുമിത്രാ മഹാജൻ അനുവദിക്കുകയും ചെയ്തു. ”ഇന്ത്യയിലെ കുട്ടികളുടെ പോഷകാഹാരക്കുറവ് ഇത്രയും രൂക്ഷമായ അവസ്ഥയിൽ തുടരുമ്പോൾ അംഗൻവാടികൾക്കുള്ള ധനസഹായം വെട്ടിക്കുറയ്‌ക്കുന്നു. ധനവകുപ്പിന്റെ നടപടി ശരിയാണോ?” എന്നതായിരുന്നു ഉപചോദ്യം. ചോദ്യം കൊള്ളേണ്ടയിടത്ത് തന്നെ കൊണ്ടു. ധനകാര്യമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയുടെ മുഖം ചുവന്നു. കൂടുതൽ ഗ്രാന്റിനായി താനും ആരോഗ്യമന്ത്രിയുമായി ധനകാര്യമന്ത്രിയെ കാണുന്നുണ്ട്. കുട്ടികളുടെ പോഷകാഹാരകുറവ് പരിഹരിക്കുകയാണ് വേണ്ടെതെന്നും മനേക ഗാന്ധി പറഞ്ഞു. സ്റ്റെഫാനിയൻ ഇംഗ്ളീഷിന്റെ പകിട്ടോ ജാഡയോ ഇല്ലാതെ സ്വന്തം ഇംഗ്ളീഷിലാണ് പി കെ ശ്രീമതി ചോദ്യം എറിഞ്ഞത്. കേരളത്തിൽ നിന്നുള്ള അംഗങ്ങളുടെ ഇടപെടലിന്റെ ഏറ്റവും നല്ല ഉദാഹരണം കൂടിയായിരുന്നു ഈ ചോദ്യം.

ചരിത്രപരമായ തോൽവി ഏറ്റുവാങ്ങിയ കോൺഗ്രസിന്റെ ഉത്തരേന്ത്യൻ നേതൃത്വം ആഘാതത്തിൽ നിന്നും ആദ്യ ഒരു വർഷം മുക്തമായിരുന്നില്ല. ലോക്‌സഭയിൽ പ്രതിപക്ഷത്തിന്റെ പ്രധാന റോൾ കൈകാര്യം ചെയ്തത് കേരളത്തിൽ നിന്നുള്ള എം പിമാരായിരുന്നു. ഭരണഘടനയിലും ലോക്‌സഭാ ചട്ടത്തിലും കുടുക്കി എൻ കെ പ്രേമചന്ദ്രൻ പലതവണ ഭരണപക്ഷത്തെ വെള്ളം കുടിപ്പിച്ചു. ചട്ടങ്ങൾ ഉന്നയിച്ച് പ്രേമചന്ദ്രൻ പ്രസംഗിക്കുമ്പോൾ അതെല്ലാം ശരിവച്ച് സ്പീക്കർ സുമിത്രാ മഹാജന് മൂന്ന് തവണ റൂളിംഗ് നൽകേണ്ടി വന്നു. ധനബില്ലിന്മേൽ നടത്തിയ ചർച്ചയിൽ ലോക്‌സഭയുടെ ആദ്യ സ്പീക്കർ ജി വി മാവ്‌ലേങ്കറുടെ 1956ലെ റൂളിംഗ് പോലും ഉദ്ധരിച്ചാണ് അദ്ദേഹം സംസാരിച്ചത്. നിയമവും ചട്ടവും കൃത്യമായി പഠിച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്നതിന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പ്രേമചന്ദ്രനെ തുറന്ന് അഭിനന്ദിച്ചിരുന്നു. തീവണ്ടി അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ ഭേദഗതി വരുത്തുന്ന ബില്‍ പ്രേമചന്ദ്രന്റെ ഇടപെടൽ മൂലം സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടേണ്ടിവന്നു. ഡോറിൽ നിന്ന് സഞ്ചരിക്കുന്നവർ വീണ് മരിക്കുമ്പോൾ നഷ്ടപരിഹാരം നൽകാൻ റെയിൽവേയ്‌ക്ക് ബാദ്ധ്യതയില്ലെന്ന വ്യവസ്ഥയെ അദ്ദേഹം ചോദ്യം ചെയ്തു. ചർച്ച കൂടാതെ ബിൽ പാസാക്കാനായിരുന്നു സർക്കാരിന്റെ നീക്കം. വാതിൽപടിയിൽ നിന്ന് സഞ്ചരിക്കുന്നവർ സാധാരണക്കാരാണെന്നും സൂചി കുത്താൻ പോലും സ്ഥലമില്ലാത്ത കോച്ചുകളിൽ സഞ്ചരിക്കുമ്പോൾ അപകടം വിളിച്ചുവരുത്താൻ മാത്രം ആരും വെറുതേ വാതിലിന്റെ ഭാഗത്ത് നിൽക്കില്ലെന്നും കൊല്ലം എം പി വാദിച്ചു. ആളുകൾ ജനൽക്കമ്പികൾക്കിടയിലൂടെ വീഴിയില്ലെന്നും വാതിലിന്റെ ഭാഗത്ത് നിന്ന്  വീഴുമ്പോഴാണ് അപകടമുണ്ടാകുന്നതെന്നും പ്രസംഗിച്ചപ്പോൾ കക്ഷിഭേദമില്ലാതെ കൂട്ടചിരിയോടെയാണ് ഈ അഭിപ്രായം ശരിവച്ചത്. നൂറ് സംവാദങ്ങളിലാണ് പ്രേമചന്ദ്രൻ പങ്കെടുത്തത്. ഏതെങ്കിലും വിഷയത്തിൽ നടക്കുന്ന സംവാദത്തിൽ പിന്തുണച്ച് പങ്കെടുക്കുന്നതായി അറിയിച്ചാൽ ചർച്ചയിൽ പങ്കെടുത്തതായി പേര് വരും. പ്രേമചന്ദ്രനും എം ബി രാജേഷും ഡോ. എ സമ്പത്തുമൊക്കെ അടങ്ങുന്ന കേരള എം പിമാർ ഇങ്ങനെ പേര് വരുത്തുന്ന അംഗങ്ങൾ അല്ല.

ഇന്റർനെറ്റ് നിക്ഷ്പക്ഷതാ വിഷയം സഭയിൽ ആദ്യം ഉന്നയിച്ചത് എം ബി രാജേഷ് ആണ്. പിന്നീട് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വിഷയം ഏറ്റെടുത്തതോടെ രാജ്യം മുഴുവൻ ചർച്ചയായി. വിഷയത്തിന്റെ ക്രെഡിറ്റ് എം ബി രാജേഷിന് നൽകാൻ ചുരുക്കം ചില ദേശീയ മാദ്ധ്യമങ്ങളെങ്കിലും തയ്യാറായി. യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ എത്തിയപ്പോൾ രാഹുൽ വാഹനത്തിന്റെ മുകളിൽ കയറിയിരുന്നത് അന്ന് ഏറേ വിവാദമായിരുന്നല്ലോ. വിഷയം ചാനൽ ചർച്ചയിൽ വന്നപ്പോൾ മറ്റൊരു യുവജന സംഘടനയുടെ നേതാവ് എന്ന നിലയിൽ ആസൂയ തോന്നുന്നുണ്ടോയെന്ന് വാർത്താ അവതാരകൻ എം ബി രാജേഷിനോട് ചോദിച്ചിരുന്നു. ലോക്‌സഭയുടെ ആദ്യ വർഷത്തിൽ എം.പിമാരുടെ പ്രകടനം താരതമ്യം ചെയ്താൽ സത്യത്തിൽ രാഹുൽ ഗാന്ധിക്കും സോണിയാഗാന്ധിക്കും എം ബി രാജേഷിനോട് അസൂയ തോന്നും. കാരണം, ആദ്യ രണ്ട് പേരുടെയും ചോദ്യത്തിന്റെ എണ്ണം പൂജ്യത്തിലൊതുങ്ങിയപ്പോൾ രാജേഷ് ഉന്നയിച്ച ചോദ്യങ്ങൾ 188 ആണ്. സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും പങ്കെടുത്ത സംവാദങ്ങളുടെ എണ്ണം മൊത്തം കൂട്ടിയാലും രണ്ടക്കം കടക്കില്ലെന്നിരിക്കെ സംവാദത്തിൽ രാജേഷ് നൂറ് തികച്ചു. വകമാറ്റി തുക ചെലവഴിച്ച കുറ്റത്തിന്  ടെലഫോണ്‍സിന്റെ ചെയർമാനെ പുറത്താക്കുന്നതിൽ വരെ എത്തി രാജേഷിന്റെ ഇടപെടൽ.

സംവാദങ്ങളുടെ എണ്ണം എടുത്താൽ കേരള എം.പിമാരിൽ ഒന്നാം സ്ഥാനം പി കെബിജു നേടും. 119 സംവാദങ്ങളിലാണ് പങ്കെടുത്തത്. ദേശീയതലത്തിൽ നാലാം സ്ഥാനമാണ് ബിജുവിനുള്ളത്.

വർഗീയ കലാപത്തെ തുടർന്നു ക്രൂരമായി വേട്ടയാടപ്പെട്ട് സ്വന്തം രാജ്യം നഷ്ടപ്പെട്ടവരാണ്  രോഹിന്ഗ്യകൾ. ബോട്ടിലൂടെ ദിവസങ്ങളും ആഴ്ചകളും താണ്ടി എത്തുമ്പോൾ  തീരത്ത് അടുക്കാൻ പല രാജ്യങ്ങളും ഇവരെ സമ്മതിക്കാറില്ല. കടലിൽ മരിക്കുന്നവരും കുറവല്ല . മുസ്ലിം മത വിഭാഗത്തിൽ പെട്ട ഇവർ ഡൽഹിയിലും താമസിക്കുന്നുണ്ട്. അതാകട്ടെ മാലിന്യകൂമ്പാരത്തിനത്തും. കാളിന്ദി കുന്ജിൽ മനുഷ്യൻ പോകാൻ അറയ്ക്കുന്ന സ്ഥലത്ത് മുന്നൂറോളം പേരാണ് തമ്പടിക്കുന്നത്‌. ഇക്കാര്യം ഉബൈസ് എന്ന മനുഷ്യാവകാശ പ്രവർത്തകനിൽ നിന്നും അറിഞ്ഞ് കാളിന്ദി കുന്ജിൽ എത്തിയ ഏക പാർലമെന്റ് അംഗം മലയാളിയായ ഡോ. എ സമ്പത്ത് ആയിരുന്നു. കുടിവെള്ളം ഇല്ലാതെ, ഭക്ഷണം ഇല്ലാതെ, രോഗത്താൽ വലയുന്ന കുറെ മനുഷ്യ ജന്മങ്ങളെ സമ്പത്ത് അവിടെ കണ്ടു. മൃഗങ്ങളെക്കാൾ മോശം അവസ്ഥയിൽ ചെളിക്കുണ്ടിൽ ജീവിക്കുന്ന ഇവരുടെ വിഷമതകൾ മനസിലാക്കാൻ ഭാഷ വേണ്ടിയിരുന്നില്ല. താൻ കണ്ട രംഗങ്ങൾ വികാരതീവ്രത ഒട്ടും കുറയാതെ സമ്പത്ത് ലോക്സഭയിൽ അവതരിപ്പിച്ചു. മുഴുവൻ ശ്രദ്ധാപൂർവ്വം കേട്ടിരുന്ന വിദേശകാര്യാ വകുപ്പ് മന്ത്രി സുഷമാ സ്വരാജ്   രോഹിന്ഗ്യകളുടെ പുനരധിവാസത്തിനായി 10 ലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ചു.

ആന്റോ ആന്റണി ഏറ്രവും കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ച മലയാളി അംഗമായി. 242 ചോദ്യങ്ങളാണ് ആന്റോ ലോക്‌സഭയിൽ ഉയർത്തിയത്. ചോദ്യങ്ങൾ ചോദിക്കുന്ന കാര്യത്തിൽ പതിനഞ്ചാം ലോക്‌സഭയിൽ ആന്റോ ആന്റണിയും കൊടിക്കുന്നില്‍ സുരേഷും തമ്മിലായിരുന്നു മത്സരം. ഈ വർഷം 233 ചോദ്യങ്ങളാണ് കൊടിക്കുന്നിലിന്റെ വകയായി സഭയിൽ ഉയർന്നത്. ലോക്‌സഭയിൽ പത്ത് സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ച് എം കെ രാഘവൻ കൈയ്യടി വാങ്ങി. കഴിഞ്ഞതവണ പി ടി തോമസിന്റെ സ്വകാര്യ ബില്ലുകൾ ഏറേ ശ്രദ്ധനേടിയിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കൾ ചർച്ചകളിൽ നിന്ന് പിന്തിരിഞ്ഞതിന്റെ പോരായ്മകൾ തീർത്തത് കെ സി വേണുഗോപാൽ അടക്കമുള്ള കേരള എം പിമാരായിരുന്നു. മുൻ കേന്ദ്രമന്ത്രി കമൽനാഥ് പങ്കെടുത്ത സംവാദങ്ങളുടെ എണ്ണം പൂജ്യം മാത്രം. മുൻ പഞ്ചാബ് മുഖ്യമന്ത്രി കൂടിയായ അമരീന്ദർ സിംഗിന്റെ ഹാജർ പത്ത് ശതമാനം മാത്രമുള്ളപ്പോൾ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കാത്ത സഭയില്ലെന്നായി. നൂറ് ശതമാനമാണ് മുല്ലപ്പള്ളിയുടെ ഹാജർ. കേരളത്തിൽ നിന്നുള്ള അംഗങ്ങളിൽ പലപ്പോഴും അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയനാകുന്ന അംഗം ഇ അഹമ്മദ് ആയിരിക്കും. ദേശീയ ശരാശരിയിലും താഴെ 69 ശതമാനമാണ് ഹാജർ. ചോദ്യങ്ങളുടെ എണ്ണം വെറും ഒന്ന് മാത്രം. പതിമൂന്ന് സംവാദങ്ങളിൽ മാത്രമാണ് പങ്കെടുത്തത്. കൂടാതെ ദേശീയ ശരാശരിക്ക് താഴെ നിൽക്കുന്നത് നാല് അംഗങ്ങൾ. ഇന്നസെന്റ്, എം ഐ ഷാനവാസ്, ജോസ് കെ മാണി, ആന്റോ ആന്റണി എന്നിവരാണ് ഈ അംഗങ്ങൾ. ബാക്കി പതിനഞ്ച് പേർക്കും 80 ശതമാനത്തിൽ കൂടുതലാണ് ഹാജർ.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ തവണ മിക്ക സമ്മേളനങ്ങളിലും നൂറ് ശതമാനം ഹാജർ ഉണ്ടായിരുന്ന കെ പി ധനപാലൻ തോറ്റുപോയല്ലോയെന്ന് എം പിമാർ തിരിച്ചുചോദിച്ചേക്കാം. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടെങ്കിലും തിരഞ്ഞെടുത്ത എം പിമാർ കൃത്യമായി പാർലമെന്റിൽ പോകാതിരിക്കുന്നത് അവരെ തിരഞ്ഞെടുത്ത് അയച്ച ജനങ്ങളോടുള്ള അവഹേളനം കൂടിയാണ്. തമിഴ്നാട് ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലെ എം പിമാരും സ്വന്തം നാടിന്റെ കാര്യം വരുമ്പോൾ ഒറ്റക്കെട്ടായി നിൽക്കുന്നത് പാർലമെന്റിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ ഇക്കാര്യത്തിൽ റെയിൽബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ മാത്രമാണ് അവഗണനയുടെ പേര് പറഞ്ഞ് മലയാളി എം പിമാർ ഒറ്റക്കെട്ടാകുന്നത്. കേരളത്തിന് അനുവദിച്ചിട്ടും നടക്കാതെ പോയ പല പദ്ധതികളുണ്ട്. പാലക്കാട് കോച്ച് ഫാക്ടറി, ചേർത്തലയിലെ വാഗൺ ഫാക്‌ടറി എന്നിവ ഉദാഹരണങ്ങൾ മാത്രം. വല്ലപ്പോഴും രാജ്യതലസ്ഥാനത്ത് പറന്നിറങ്ങുന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടി കാണിക്കുന്ന ശുഷ്കാന്തി പോലും എം പിമാർ കാണിക്കുന്നില്ലെന്ന് പറയുന്നവരെ കുറ്റം പറയാനാവില്ല.

കല്യാണങ്ങളിലും അടിയന്തര ചടങ്ങുകളിലും പങ്കെടുക്കരുതെന്ന് പറയുന്നില്ല. ജനപ്രതിനിധികളാകുമ്പോൾ ജനകീയ കാര്യങ്ങളിൽ പങ്കെടുക്കുക തന്നെ വേണം. പക്ഷേ ലോക്‌സഭ സമ്മേളിക്കുമ്പോൾ നാട്ടിൽ കറങ്ങി നടക്കുമ്പോഴാണ് പല ബില്ലുകളിലും കൈയ്യൊപ്പ് പതിയാതെ പോകുന്നത്.

(ടി വി ന്യൂ വാർത്താചാനലിലെ ന്യൂസ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമാണ് ലേഖകൻ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍