UPDATES

പ്രളയം 2019

ദുരന്ത മേഖലയായി മേപ്പാടി പുത്തുമല, 40 ഓളം പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം, നൂറോളം ഏക്കര്‍ പ്രദേശം മണ്ണിനടിയില്‍, മൂന്ന് മൃതദേഹം കണ്ടെത്തി

അമ്പലവും പള്ളിയും ഒഴുകി പോയി,

വയനാട് ജില്ലയിലെ മേപ്പാടിയിലെ പുത്തുമലയില്‍ ഹൃദയമിടിപ്പോടെയാണ് ജനങ്ങള്‍ കഴിയുന്നത്. രക്ഷാ പ്രവര്‍ത്തന മേഖലയില്‍നിന്ന് എന്ത് വാര്‍ത്തകളാണെന്നറിയാതെ കഴിയുകയാണ് ഇവര്‍. നിരവധി പേര്‍ മണ്ണിനിടയില്‍ കുടുങ്ങി കിടക്കുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് ഇവരെ ആശങ്കയിലാഴ്ത്തുന്നത്. സംഭവം നടന്ന് 12 മണിക്കൂര്‍ കഴിഞ്ഞിട്ടും ഇവിടുത്തെ ആഘാതം എത്രത്തോളം എന്ന് വ്യക്തമായിട്ടില്ല.

ഇന്നലെ രാത്രി പ്രതികൂല കാലവസ്ഥ കാരണം നിലച്ചുപോയ രക്ഷാ പ്രവര്‍ത്തനം ഇന്ന് പുലര്‍ച്ചെയാണ് പുനരാരംഭിച്ചത്. മൂന്ന് പേരുടെ മൃതദേഹം കിട്ടിയത്. ഇവരുടെ മൃതദേഹങ്ങള്‍ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല്‍ പേര്‍ കുടുങ്ങി കിടുക്കുന്നുവെന്ന ആശങ്കയാണുള്ളത്.

അപകടത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി എത്രയാണെന്നാണെന്നത് സംബന്ധിച്ച് ആര്‍ക്കും ഒരു വ്യക്തതയുമില്ല.
70 ഓളം വീടുകള്‍ ഒലിച്ചുപോയെന്നും 40 ഓളം പേരെ കാണാതായെന്നും സംശയമുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് ഒരു സ്ഥിരീകരണവുമുണ്ടായിട്ടില്ല. രക്ഷാ പ്രവര്‍ത്തകര്‍ പറയുന്ന കണക്കനുസരിച്ച് 40 പേരെങ്കിലും ഇവിടെ കുടുങ്ങി കിടക്കുന്നുണ്ട് എന്നാണ് കരുതുന്നത്. പരുക്കേറ്റ 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ടോടെയാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. ഉരുള്‍പ്പൊട്ടലില്‍ ഒരു ക്ഷേത്രം, മുസ്ലീം പള്ളി, ഒരു കാന്റീന്‍ എന്നിവ ഒലിച്ചുപോയി. ഇവിടെ നാല്‍പതോളം വീടുകള്‍ ഒഴുകി പോയെന്നും സംശയിക്കുന്നു. കല്‍പ്പറ്റയില്‍ മേപ്പാടി സമീപമുളള എസ്റ്റേറ്റ് മേഖലയാണ് പുത്തുമലയിലെ ഉരുള്‍പ്പൊട്ടലാണ് ഉണ്ടായത്. ഇവിടെ എസ്റ്റേറ്റ് തൊഴിലാളികള്‍ താമിസിക്കുന്ന പാടികളും മലവെള്ളപാച്ചലില്‍ ഒഴികു പോയി. ഹാരിസണ്‍ മലയാളത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് എസ്റ്റേറ്റ്.  മറ്റുള്ളവർ താമസിക്കുന്ന ക്വാട്ടേഴ്സുകളും ഒഴുകി പോയതായി സംശയമുണ്ട്.

ഉരുള്‍പ്പൊട്ടിലിന് മുമ്പ് 10 മിനി്റ്റുമുമ്പ് കറുത്ത വെള്ളം ഒഴുകി വന്നതായും ഇവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഉരുള്‍ പൊട്ടലുണ്ടാകുമെന്ന ആശങ്കയെ തുടര്‍ന്ന് ആളുകള്‍ മാറി താമസിച്ച പ്രദേശങ്ങളും അപകടത്തില്‍പെട്ടതായി നാട്ടുകാരില്‍ ചിലര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ മേഖലയില്‍ കനത്ത മഴയെ തുടര്‍ന്ന് വൈദ്യുതി ഉണ്ടായിരുന്നില്ല. വൈകിയാണ് ഈ മേഖലയിലെ ഉരുള്‍പ്പൊട്ടലിനെ കുറിച്ച് പുറംലോകം അറിഞ്ഞത്.

ടുറിസ്റ്റുകളും ക്ഷേത്ര ദര്‍ശനം നടത്താന്‍ വന്നവരും ദുരിതത്തില്‍ പെട്ടുവോ എന്ന ആശങ്കയുമുണ്ട്. ഇവിടെ എത്തിയവരില്‍ ആരെയും ബന്ധപ്പെടാന്‍ കഴിയില്ല. സമീപത്തുള്ള റിസോര്‍ട്ടിന്റെ അവസ്ഥയെന്താണെന്നത് സംബന്ധിച്ചും വ്യക്തതയില്ല. മലപ്പുറത്തുനിന്ന് എത്തിയ നാല് പേരെക്കുറിച്ചും ഒരു വിവരം ലഭിച്ചിട്ടില്ലെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എസ്‌റ്റേറ്റില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ നിരവധി പേര്‍ ആദ്യ ഘട്ടത്തില്‍ പാടികളില്‍നിന്ന് മാറി താമസിക്കാന്‍ തയ്യറായില്ലെന്നും പിന്നീടുണ്ടായ മലവെളള പാച്ചിലില്‍ ഇവര്‍ക്ക് എന്ത് സംഭവിച്ചുവെന്ന് വ്യക്തതയില്ലെന്നുമാണ് അവിടെനിന്നുള്ളവര്‍ പറയുന്നത്.

സബ് കലക്ടറുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ രാത്രി മഴയെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. ഇന്ന് രാവിലെയാണ് രക്ഷാ പ്രവര്‍ത്തനം പുനരാരംഭിച്ചത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍