UPDATES

വൈറല്‍

സത്യം സംരക്ഷിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ സുരക്ഷിതരായിരിക്കേണ്ടതുണ്ട്: ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ ട്രംപിനെ വിമര്‍ശിച്ച് മെറില്‍ സ്ട്രീപ്

‘ഇവരെയെല്ലാം നമ്മള്‍ ചവിട്ടി പുറത്താക്കിയാല്‍ പിന്നെ നമുക്ക് ഇവിടെ കാണാന്‍ ഫുട്ബോളും കുറച്ച് ആയോധനകലകളും മാത്രമാണ്’

ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവേദിയില്‍ താരമായത് വിഖ്യാത ഹോളിവുഡ് നടിയും ഗായികയുമായ മെറില്‍ സ്ട്രീപാണ്. ട്രംപിനെ വിമര്‍ശിച്ച് മെറില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ഹോളിവുഡിലെ പുതിയ ചര്‍ച്ച. ഗോള്‍ഡന്‍ ഗ്ലോബിന്റെ ലൈഫ് അച്ചീവ്‌മെന്റ് പുരസ്‌കാരത്തിന് അര്‍ഹയായ മെറില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് അവാര്‍ഡ് വേദിയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ട്രംപ് കുടിയേറ്റക്കാര്‍ക്കെതിരെ എടുക്കുമെന്ന് പറയുമെന്ന നിലപാടുകളും തിരഞ്ഞെടുപ്പിന്റെ പ്രചരണവേളയില്‍ അംഗവൈകല്യം വന്ന മാധ്യമപ്രവര്‍ത്തകനെ പരിഹസിച്ചതുമെല്ലാം പറഞ്ഞാണ് മെറില്‍, ട്രംപിനെ വിമര്‍ശിച്ചിരിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളി ഹില്ലരി ക്ലിന്റണെ പിന്തുണച്ചായിരുന്നു മെറില്‍ നിലകൊണ്ടത്.


‘നമ്മള്‍ ആരാണ്. ഹോളിവുഡ് എന്താണ്. മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ളവരുടെ ഒരു കൂട്ടം മാത്രമാണിത്. ഇവിടെയുള്ളവരെല്ലാം(ഹോളിവുഡ്) എവിടെയാണ് ജനിച്ചത്. ഇവരെയെല്ലാം നമ്മള്‍ ചവിട്ടി പുറത്താക്കിയാല്‍ പിന്നെ നമുക്ക് ഇവിടെ കാണാന്‍ ഫുട്ബോളും കുറച്ച് ആയോധനകലകളും മാത്രമാണ്. സത്യം സംരക്ഷിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ സുരക്ഷിതരായിരിക്കേണ്ടതുണ്ട്‌.’ ഇങ്ങനെ പോകുന്നു മെറിലിന്റെ പ്രസംഗം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍