UPDATES

വൈറല്‍

റാല്‍ഫ് ലോറണ്‍ ട്രെഞ്ച് കോട്ടില്‍ പ്രിയങ്ക; രാജധാനി എക്‌സ്പ്രസിനെക്കാള്‍ നീളമുണ്ടെന്നു സോഷ്യല്‍ മീഡിയ

മാറ്റ് ഗെയ്‌ല 2017 ല്‍ ആയിരുന്നു നീളന്‍ ട്രെഞ്ച് കോട്ട് ഗൗണില്‍ പ്രിയങ്ക തിളങ്ങിയത്

ഹോളിവുഡിനു പരിചിതയായി കഴിഞ്ഞു പ്രിയങ്ക ചോപ്ര. ഒരു ഹോളിവുഡ് താരത്തിനു കിട്ടുന്ന സ്വീകരണമൊക്കെ പ്രിയങ്കയ്ക്കും അവിടെ കിട്ടുന്നുണ്ട്. അവര്‍ മാധ്യമങ്ങള്‍ക്കു വാര്‍ത്തയുമാകുന്നു. അങ്ങനെയൊരു സ്വീകാര്യത ഉള്ളതുകൊണ്ടാണ് പ്രിയങ്കയെ കുറിച്ചുള്ള പുതിയ വാര്‍ത്തയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ടോപ് മോസ്റ്റ് ട്രെന്‍ഡിംഗില്‍ എത്തിയത്.
ഈ വാര്‍ത്ത പ്രിയങ്കയെ കുറിച്ചല്ല, അവരുടെ വസ്ത്രത്തെ കുറിച്ചാണ് എന്നൊരു പ്രത്യേകതയുണ്ട്. ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു ശ്രദ്ധനേടിയശേഷം ഇത്തവണ മാറ്റ് ഗെയ്‌ല 2017 അവാര്‍ഡ് ചടങ്ങിലാണ് പ്രിയങ്ക തന്റെ നീളന്‍ ട്രെഞ്ച് കോട്ട് ഗൗണ്‍ കൊണ്ട് വാര്‍ത്തയായിരിക്കുന്നത്.

മുടി മുകളിലേക്ക് കെട്ടിവച്ച്, കറുത്ത ആങ്കിള്‍ ലെങ്ത് ബൂട്ട്‌സ് ഇട്ട് റാല്‍ഫ് ലോറന്റെ ബ്രൗണ്‍ നിറത്തിലുള്ള ട്രെഞ്ച് കോട്ട് ഗൗണ്‍ ധരിച്ചെത്തിയ പ്രിയങ്ക കാമറകള്‍ക്കും കാണികള്‍ക്കും വിരുന്നായിരുന്നു. ക്വാന്റികോയില്‍ പ്രിയങ്ക അവതരിപ്പിച്ച അലെക്‌സ് പാരിഷിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു അവരുടെ വേഷമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

ലോകത്തിലെ ഏറ്റവും നീളം കൂടിയ ട്രെഞ്ച് കോട്ടായിരുന്നു പ്രിയങ്ക ധരിച്ചിരുന്നതെന്നാണ് ചില വാര്‍ത്തകള്‍.

കാമറകള്‍ ഒപ്പിയെടുത്ത പ്രിയങ്കയുടെ വേഷവിധാനം വൈറല്‍ ആയ സ്ഥിതിക്ക് ഉടന്‍ തന്നെ ഈ വേഷത്തില്‍ പ്രിയങ്ക പ്രമുഖമായ ഏതെങ്കിലും ഫാഷന്‍ മാഗസിന്റെ കവര്‍ ആയി വരുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. പ്രിയങ്കയ്ക്ക് അടുത്ത ഹോളിവുഡ് സിനിമ കിട്ടാന്‍ ഈ ഫോട്ടോകള്‍ മതിയെന്നാണു മറ്റു ചിലരുടെ കമന്റ്.

എന്നാല്‍ പ്രിയങ്കയുടെ ട്രഞ്ച് കോട്ട് ഗൗണിനെ ട്രോളിയും ആളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. രാജധാനി എക്‌സ്പ്രസിനെക്കാള്‍ നീളമുണ്ട് പ്രിയങ്കയുടെ കോട്ടിനെന്നാണ് ഒരാള്‍ പറയുന്നത്.സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് ഷെല്‍ട്ടറുകള്‍ നിര്‍മിക്കാന്‍ ഈ ഗൗണ്‍ ഉപയോഗിക്കാമെന്നാണ് മറ്റൊരാളുടെ കളിയാക്കല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍