UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാറക്കൽ അബ്ദുള്ള കൊഞ്ഞനം കുത്തുന്നു; സഭയിൽ മാസ്ക് ധരിച്ചെത്തിയതിനെതിരെ എൻഎസ് മാധവൻ

ഡോക്ടർമാരെയും, നഴ്‌സിംഗ് തൊഴിലാളികളെയും കൊഞ്ഞനം കുത്തുകയാണ് എംഎൽഎ ചെയ്തതെന്ന് എൻഎസ് മാധവൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നിയമസഭയിൽ മാസ്കും ഗ്ലൗസും ധരിച്ചെത്തിയ കുറ്റ്യാടി എംഎൽഎക്കെതിരെ പ്രതിഷേധവും പരിഹാസവുമായി എഴുത്തുകാരൻ എൻഎസ് മാധവൻ രംഗത്ത്. നിപ വൈറസ് ബാധക്കെതിരെ കനത്ത മഴയെ പോലും അവഗണിച്ചു കൊണ്ട് അഹോരാത്രം പോരാടുന്ന ഡോക്ടർമാരെയും, നഴ്‌സിംഗ് തൊഴിലാളികളെയും കൊഞ്ഞനം കുത്തുകയാണ് എംഎൽഎ ചെയ്തതെന്ന് എൻഎസ് മാധവൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

ഇന്ന് നിയമസഭയിൽ മാസ്‌കും കൈയ്യുറയും ധരിച്ചാണ് എംഎല്‍എ പാറക്കല്‍ അബ്ദുള്ള എത്തിയത്. കുറ്റ്യാടി, പേരാമ്പ്ര മേഖലയില്‍ തുടരുന്ന നിപ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിലാണ് എംഎല്‍എ മാസ്‌കും ഗ്ലൗസും ധരിച്ച് സഭയിലെത്തിയത്. ചോദ്യത്തര വേളക്കിടെയായിരുന്നു എംഎല്‍എയുടെ നടപടി.

എംഎൽഎയുടെ നടപടി അപഹാസ്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞിരുന്നു. സഭയിലിരിക്കുന്ന ആർക്കും നിപ വൈറസ് ബാധയേറ്റിട്ടില്ല. അബ്ദുള്ളയ്ക്ക് അത്തരം സംശയങ്ങൾ ഉണ്ടെങ്കിൽ സഭയിൽ നിന്ന് പുറത്തു പോകണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍