UPDATES

വായിച്ചോ‌

ലൈംഗികത ആസ്വദിച്ചില്ലെന്ന്: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചയാളെ കോടതി വെറുതെ വിട്ടു

പണത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും അടിസ്ഥാനത്തില്‍ പുതിയ നിയമം രചിക്കുകയായിരുന്നെന്നാണ് ആരോപണം

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ മെക്‌സിക്കോയില്‍ കോടതി വെറുതെ വിട്ടു. താന്‍ ലൈംഗികത ആസ്വദിച്ചില്ലെന്ന മൊഴിയിലാണ് സമ്പന്നനായ ഇയാളെ കുറ്റവിമുക്തനാക്കിയത്. സ്വകാര്യ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളായ ഇയാളുള്‍പ്പെടെ നാല് പേര്‍ ചേര്‍ന്നാണ് ഇവരുടെ സഹപാഠിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

2015 ജനുവരി ഒന്നിനായിരുന്നു സംഭവം. ദിയാഗോ ക്രൂസ് എന്ന 21കാരന്‍ വെറക്രുസ് എന്ന തീരദേശ സംസ്ഥാനത്തെ പ്രമുഖ കുടുംബത്തിലെ അംഗമാണ്. ലോസ് പോര്‍ക്കിസ് എന്നാണ് ഇയാള്‍ സമൂഹമാധ്യമത്തില്‍ അറിയപ്പെടുന്നത്. ക്രൂസ് പെണ്‍കുട്ടിയെ ലൈംഗിക ലക്ഷ്യത്തോടെയല്ല സ്പര്‍ശിച്ചതെന്നാണ് ജഡ്ജിയായ അനുവര്‍ ഗൊണ്‍സാലസ് കണ്ടെത്തിയത്.

പീഡിപ്പിക്കപ്പെടുമ്പോള്‍ 17കാരിയായിരുന്ന പെണ്‍കുട്ടിയെ ക്രൂസിനൊപ്പമുണ്ടായിരുന്നവര്‍ ബലപ്രയോഗത്തിലൂടെ കാറില്‍ കയറ്റുകയായിരുന്നു. ഇതില്‍ ക്രൂസ് പീഡനത്തിലൂടെ ലൈംഗികത ആസ്വദിച്ചില്ലെന്നാണ് കോടതി കണ്ടെത്തിയത്. അതേസമയം കേസില്‍ രണ്ട് പേര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ക്രൂസിന്റെ മോചനത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പണത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും അടിസ്ഥാനത്തില്‍ പുതിയ നിയമം രചിക്കുകയായിരുന്നെന്നാണ് ആരോപണം.

ലൈംഗിക ലക്ഷ്യത്തോടെയാണ് ക്രൂസ് പെണ്‍കുട്ടിയെ സ്പര്‍ശിച്ചതെങ്കിലും അയാള്‍ക്ക് അത് ആസ്വദിക്കാന്‍ സാധിച്ചില്ലെന്നതിനാല്‍ അത് ലൈംഗിക ചൂഷണമല്ലെന്ന് കോടതി വിലയിരുത്തി. ആസ്വദനം നടന്നില്ലെന്നതിനാല്‍ തന്നെ ഇവിടെ ലൈംഗിക പീഡനം നടന്നിട്ടില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
കൂടുതല്‍ വായിക്കാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍