UPDATES

സിനിമ

ജെയിംസ് ബോണ്ട് സിനിമയും മെക്‌സികോയുടെ ആവശ്യങ്ങളും

Avatar

ജോഷ്വാ പാര്‍ട്‌ലോ
(വാഷിംഗ്ടണ്‍പോസ്റ്റ്)

രാഷ്ട്രീയകൊലപാതകങ്ങള്‍, അഴിമതിക്കാരായ പോലീസ്, ദുഷ്ടന്മാരായ മെക്‌സിക്കന്‍ ഗ്യംഗ്‌സ്റ്റര്‍മാര്‍? എല്ലാം ഒരു ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററിന് പറ്റിയ ചേരുവകള്‍. എന്നാല്‍ മെക്‌സിക്കന്‍ ഗവണ്മന്റിന് ഇത് പറ്റില്ല. 

പുതിയ ജെയിംസ്‌ബോണ്ട് ചിത്രം മെക്‌സിക്കോസിറ്റിയില്‍ എത്തിക്കാനായി മെക്‌സിക്കോ നഗരം കൂടുതല്‍ നല്ല രൂപത്തിലാകാന്‍ പോകുന്നു, അതിനായി പണം മുടക്കാന്‍ പോകുന്നു. 

പതിനാലുകോടി ഡോളര്‍ ടാക്‌സ് ഇളവുകളിലൂടെ മെക്‌സിക്കോ സോണി പിക്‌ചേഴ്‌സിനും എംജിഎം സ്റ്റുഡിയോസിനും വാഗ്ദാനം ചെയ്തുവെന്നാണ് ഹാക്ക് ചെയ്ത സോണി ഇമെയിലുകള്‍ സൂചിപ്പിക്കുന്നത്. സാം മെന്‍ഡസ് സംവിധാനം ചെയ്ത ബോണ്ട് ചിത്രം ‘സ്‌പെക്ടറിന്’ വേണ്ടിയാണ് ഈ പണം വാഗ്ദാനം ചെയ്തത്. തിരക്കഥയില്‍ ചില മാറ്റങ്ങളും ആവശ്യപ്പെട്ടിരുന്നത്രെ. 

പല രാജ്യങ്ങളുടെയും നിഷ്‌ക്കര്‍ഷകള്‍ക്ക് അനുസരിച്ച് തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തുന്നത് സാധാരണയാണെങ്കിലും മെക്‌സിക്കന്‍ ഗവണ്മെന്റിന്റെ ആവശ്യങ്ങള്‍ കൗതുകകരമാണ്.

ഒറിജിനല്‍ തിരക്കഥ മെക്‌സിക്കന്‍ സിറ്റി മേയറെ കൊലപ്പെടുത്താന്‍ ആയിരുന്നുവെങ്കിലും മെക്‌സിക്കന്‍ അധികാരികള്‍ക്ക് അത് ഒരു അന്തര്‍ദേശീയ നേതാവിനെതിരെയുള്ള വധശ്രമം ആകണം. മെക്‌സിക്കന്‍ പോലീസിന്റെ സ്ഥാനത്ത് സ്‌പെഷ്യല്‍ പോലീസ് ഫോഴ്സും വേണം. 

ബോണ്ട് ഗേള്‍ ആകാന്‍ അവര്‍ക്ക് പ്രശസ്തയായ ഒരു മെക്‌സിക്കന്‍ നടി വേണം, വില്ലനായ ലൂസ്യ സിയാര മെക്‌സിക്കന്‍ ആകാനും പാടില്ല. 

ബോണ്ട് ഗേള്‍ എസ്‌ട്രെല്ലയായി മെക്‌സിക്കന്‍ നടി സ്‌റ്റെഫാനി സിഗ്മാനാണ് അഭിനയിക്കാന്‍ പോകുന്നത് എന്നാണ് ഏറ്റവും പുതിയ വിവരം. 

തലസ്ഥാനനഗരിയുടെ ആധുനികകെട്ടിടങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ കോടിക്കണക്കിന് പണം വാഗ്ദാനം ചെയ്തിരുന്നു. മെക്‌സിക്കന്‍ ആഘോഷമായ ‘ഡേ ഓഫ് ഡെഡ്’ ദിവസം പ്രധാനസംഘര്‍ഷ രംഗങ്ങള്‍ ചിത്രീകരിക്കണം എന്നതായിരുന്നു മറ്റൊരു ആവശ്യം. സോണി പിക്ചേര്‍സിന്റെ ഏമി പാസ്‌ക്കല്‍ എംജിഎം പ്രസിഡന്റ്‌റ് ജോനാതന്‍ ഗ്ലിക്ക്മാന് എഴുതിയത് ‘എന്ത് ടൂറിസ്റ്റ് ഷൂട്ടിംഗ് ചേര്‍ത്തിട്ടായാലും കിട്ടുന്ന പണം വാങ്ങണം എന്നാണ്.’

അധികൃതരുടെ ആവശ്യങ്ങള്‍ സാധാരണസിനിമകളില്‍ ആവശ്യപ്പെടുന്നതിലും ഏറെ കടന്നുപോയിരുന്നു എന്നാണ് സൂചന. അഭിനേതാക്കളെ തീരുമാനിക്കുന്നതില്‍ വരെ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാവുക, കഥാപാത്രങ്ങളുടെ ദേശീയത തീരുമാനിക്കുക, ഒരു കഥാപാത്രത്തിന്റെ ജോലി പോലും മാറ്റുക എന്നതൊക്കെയാണ് അധികാരികള്‍ ആവശ്യപ്പെട്ട കാര്യങ്ങളില്‍ ചിലത്.

ഇരുപതുകോടി ടാക്‌സ് ഇളവിന് വേണ്ടി ഇത്തരം മാറ്റങ്ങള്‍ വരുത്തുന്നത് ചെറിയ കാര്യം മാത്രമാണ്. സിനിമയുടെ തുടക്കത്തിലേ ചില നിമിഷങ്ങളില്‍ മാത്രമാണ് ഈ മാറ്റങ്ങള്‍ പ്രധാനമായും വരുന്നത്, പിന്നീടുള്ള കഥയുമായി മാറ്റങ്ങള്‍ക്ക് വലിയ ബന്ധമില്ല എന്നാണ് തിരക്കഥ പഠിച്ച റിവ്യൂ സൂചിപ്പിക്കുന്നത്.

മെക്‌സിക്കന്‍ സര്‍ക്കാര്‍ അവരുടെ അക്രമചീത്തപ്പേര് മാറ്റാന്‍ ശ്രമിക്കുന്നത് ഒരു പുതിയ കാര്യമല്ല. പ്രസിഡന്റ് എന്റിക്കെ പെന നിയെട്ടോ 2012ല്‍ സ്ഥാനമേറ്റപ്പോള്‍ മയക്കുമരുന്നുകള്‍ക്കെതിരെ പോരാടുന്നതില്‍ ശ്രദ്ധിക്കുന്നതിനു പകരം സാമ്പത്തിക രാഷ്ട്രീയപരിഷ്‌കരണങ്ങളിലാണ് കൂടുതല്‍ ശ്രദ്ധിച്ചത്. എന്നാല്‍ അക്രമ നിരക്ക് വര്‍ധിക്കുന്നതും ഗ്വെറെരോയില്‍ 43 വിദ്യാര്‍ഥികളെ കാണാതയതും ഒക്കെ ഈ സന്ദേശങ്ങളെ ചോദ്യം ചെയ്യുന്നുണ്ട്.

ഈ കഴിഞ്ഞയാഴ്ചയാണ് ഒരു മേയര്‍ സ്ഥാനാര്‍ഥി ഗ്വെറെറോയില്‍ തലയറുത്ത നിലയില്‍ കാണപ്പെട്ടത്. മട്ടമരോസ് എന്നാ ബോര്‍ഡര്‍ നഗരത്തിന്റെ മേയര്‍ ലെട്ടീഷ്യ സലാസാര്‍ സ്വയം ഒരു കൊലപാതകശ്രമം അതിജീവിച്ചയാളാണ്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍