UPDATES

ആഷസ് പരമ്പര ഇംഗ്ലണ്ടിന്

ആഷസ് പരമ്പരയിലെ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന നാലാം ടെസ്റ്റില്‍ മൂന്നാം ദിനം ഓസ്‌ട്രേലിയയെ ഒരിന്നിങ്‌സിനും 78 റണ്‍സിനും പരാജയപ്പെടുത്തി ഇംഗ്ലണ്ട് കപ്പ് തിരിച്ചു പിടിച്ചു. ഏഴിന് 241 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ 253 റണ്‍സിന് പുറത്താകുകയായിരുന്നു. ആറ് വിക്കറ്റ് നേടിയ ബെന്‍ സ്റ്റോക്കാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയുടെ ബാറ്റിങ് നിരയെ തുരത്തിയത്. 21 ഓവറില്‍ 36 റണ്‍സ് മാത്രമാണ് ബെന്‍ വിട്ടു നല്‍കിയത്. ആദം വോഗസ് 51 റണ്‍സുമായി ഓസ്‌ട്രേലിയന്‍ നിരയില്‍ പുറത്താകാതെ നിന്നു. നാലാം ടെസ്റ്റിന്റെ തുടക്കം മുതല്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിന് മുന്നില്‍ പരുങ്ങുകയായിരുന്നു. അവര്‍ ആദ്യ ഇന്നിങ്‌സില്‍ 111 പന്തില്‍ കേവലം 60 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 391 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയില്‍ 3-1 എന്ന അഭേദ്യമായ ലീഡ് ഇംഗ്ലണ്ട് കരസ്ഥമാക്കി. കഴിഞ്ഞ ആഷസ് പരമ്പര ഓസ്‌ട്രേലിയയില്‍ വച്ച് ഇംഗ്ലണ്ട് 5-0-നാണ് അടിയറവച്ചിരുന്നത്. ഇത്തവണ അവര്‍ സ്വന്തം നാട്ടില്‍ പുലികളായി. സ്വന്തം നാട്ടില്‍ തുടര്‍ച്ചയായി നാലാം തവണയാണ് ഇംഗ്ലണ്ട് ആഷസ് പരമ്പര നേടുന്നത്. ഓസ്‌ട്രേലിയ ഇംഗ്ലണ്ടില്‍ അവസാനമായി ആഷസ് നേടുന്നത് 2001-ലാണ്.

മൈക്കേല്‍ ക്ലാര്‍ക്ക് വിരമിക്കുന്നു

ഓസ്‌ട്രേലിയന്‍ ക്യാപ്ടന്‍ മൈക്കല്‍ ക്ലാര്‍ക്ക് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ആഷസ് പരമ്പര തോല്‍വിയെ തുടര്‍ന്നാണ് തീരുമാനം. 114 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 8632 റണ്‍സാണ് ക്ലാര്‍ക്കിന്റെ സമ്പാദ്യം. ഓവലില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിനുശേഷം വിരമിക്കുമെന്നാണ് ക്ലാര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 20-നാണ് അഞ്ചാം മത്സരം ആരംഭിക്കുന്നത്. ഈ പരമ്പരയില്‍ നാല് മത്സരങ്ങളില്‍ നിന്നായി കേവലം 16.71 ശരാശരിയില്‍ 38 റണ്‍സാണ് ക്ലാര്‍ക്ക് നേടിയത്. അതിന്റെ ഫലമായി അദ്ദേഹത്തിന്റെ ടെസ്റ്റ് കരിയറിലെ ശരാശരി 50-ന് താഴേക്ക് പതിക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍