UPDATES

മൈക്കേല്‍ ഫെല്‍പ്സിന്‍റെ ശരീരത്തിലെ ആ ചുവന്ന അടയാളങ്ങള്‍

Avatar

അഴിമുഖം പ്രതിനിധി

അമേരിക്കയുടെ നീന്തല്‍ താരം മൈക്കള്‍ ഫെല്‍പ്സിന് ഒരു മാറ്റവുമില്ല. പതിവ് പോലെ താരം തന്‍റെ മെഡല്‍ വേട്ട ആരംഭിച്ചിരിക്കുകയാണ്. ഞായറാഴ്ച നടന്ന 4×100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടി ഫെല്‍പ്സ് തന്‍റെ ഒളിമ്പിക്സ് പര്യടനം തുടരുകയാണ്.

എന്നാല്‍ നീന്തല്‍ക്കുളത്തില്‍ എത്തിയ ഫെല്പ്സിനെ സൂക്ഷിച്ച് നോക്കിയവര്‍ താരത്തിന്‍റെ പുറത്തെ ചുവന്ന പാടുകള്‍ കണ്ടുകാണും. ഫെല്‍പ്സിന്‍റെ പുറത്ത് മാത്രമല്ല ചില അമേരിക്കന്‍ ജിംനാസ്റ്റ്കളുടെ ശരീരത്തിലും ഈ പാടുകള്‍ കാണാം. എന്താണിത്?

ശരീരത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും പേശി വലിവില്‍ നിന്നും മോചിപ്പിക്കുന്നതിനായുള്ള കപ്പിംഗ് തെറാപ്പിക്ക് വിധേയനാകുന്നവരുടെ ശരീരത്തില്‍ ഉണ്ടാകുന്ന പാടുകളാണ് ഇവ. തെറാപ്പിക്ക് വിധേയരാകുന്നവരുടെ ശരീരത്ത് രണ്ട് മുതല്‍ മൂന്നാഴ്ചവരെ ഈ പാടുകള്‍ നില്‍ക്കും.

കാഴ്ചയില്‍ കടുത്ത വേദന ഉളവാക്കുന്ന ചികത്സയാണ് എന്ന് തോന്നുമെങ്കിലും പേശികളുമായി ബന്ധപ്പെട്ട പരിക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കപ്പിംഗ് തെറാപ്പി സഹായകമാണ്.

റിയോ ഒളിമ്പിക്സിനു വേണ്ടിയുള്ള തയാറെടുപ്പുകളുടെ ഭാഗമായാണ് നീന്തല്‍ക്കുളത്തിലെ സ്വര്‍ണ്ണ വേട്ടക്കാരന്‍ മൈക്കില്‍ ഫെല്‍‌പ്സ് ഈ ചികിത്സാരീതിക്ക് വിധേയനായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍