UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൈക്രോ ഫിനാന്‍സ് കേസ്; വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി എഫ്ഐആര്‍

അഴിമുഖം പ്രതിനിധി

മൈക്രോഫിനാന്‍സ് അഴിമതി കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സാമ്പത്തിക തിരിമറി ഗൂഡാലോചനഎന്നീ കുറ്റങ്ങളാണ് വെള്ളാപ്പള്ളിയ്ക്കും മറ്റു പ്രതികള്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ വെള്ളാപ്പള്ളിയെക്കൂടാതെ
യോഗം പ്രസിഡന്‍റ് ഡോ എം എന്‍ സോമശേഖരന്‍, മൈക്രോഫിനാന്‍സ് കോര്‍ഡിനേറ്റര്‍ കെ കെ മഹേശന്‍, സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍ എസ് നജീബ് എന്നിവരാണ്‌ മറ്റു പ്രതികള്‍.

15കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് കേസ്. വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. 

കുറഞ്ഞ പലിശയ്ക്ക് ലഭിച്ച തുക ഉയര്‍ന്ന പലിശയ്ക്ക് മൈക്രോ ഫൈനാന്‍സ് സംഘങ്ങള്‍ വഴി വിതരണം ചെയ്തുവെന്നാണ് ആരോപണം. എസ്എന്‍ഡിപി ഉള്‍പ്പെട്ട മൈക്രോഫൈനാന്‍സ് തട്ടിപ്പുകളില്‍ അടൂരില്‍ മാത്രം 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഇടപെട്ടത്തോടെയാണ് എസ്എന്‍ഡിപിയുടെ മൈക്രോ ഫൈനാന്‍സ് തട്ടിപ്പ് ജനശ്രദ്ധയാകര്‍ഷിച്ചത്. വിവിധ ജില്ലകളില്‍ തട്ടിപ്പ് നടത്തിയതിന്റെ തെളിവുകള്‍ വിഎസ് പുറത്തുവിട്ടിരുന്നു. കൂടാതെ അദ്ദേഹം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നേരിട്ടെത്തി ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു



മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍