UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൈക്രോഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും

അഴിമുഖം പ്രതിനിധി

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ സാധ്യത. വെള്ളാപ്പള്ളി ഉള്‍പ്പടെ നാലു പേര്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്യുക. വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍. 15കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ആരോപണത്തിലാണ് കേസ്.

കുറഞ്ഞ പലിശയ്ക്ക് ലഭിച്ച തുക ഉയര്‍ന്ന പലിശയ്ക്ക് മൈക്രോ ഫൈനാന്‍സ് സംഘങ്ങള്‍ വഴി വിതരണം ചെയ്തുവെന്നാണ് ആരോപണം. എസ്എന്‍ഡിപി ഉള്‍പ്പെട്ട മൈക്രോഫൈനാന്‍സ് തട്ടിപ്പുകളില്‍ അടൂരില്‍ മാത്രം 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഇടപെട്ടത്തോടെയാണ് എസ്എന്‍ഡിപിയുടെ മൈക്രോ ഫൈനാന്‍സ് തട്ടിപ്പ് ജനശ്രദ്ധയാകര്‍ഷിച്ചത്. വിവിധ ജില്ലകളില്‍ തട്ടിപ്പ് നടത്തിയതിന്റെ തെളിവുകള്‍ വിഎസ് പുറത്തുവിട്ടിരുന്നു. കൂടാതെ അദ്ദേഹം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നേരിട്ടെത്തി ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. രണ്ട് ശതമാനം പലിശയ്ക്ക് എടുത്ത തുക 12 ശതമാനം പലിശയ്ക്കാണ് എസ്എന്‍ഡിപിയുടെ മൈക്രോഫൈനാന്‍സ് പദ്ധതി വഴി യൂണിയനുകളിലെ അംഗങ്ങള്‍ക്ക് നല്‍കിയിരുന്നത്. അംഗങ്ങളുടെ പേരില്‍ പണം നല്‍കിയെന്ന രേഖകള്‍ ഉണ്ടെങ്കിലും പണം അവര്‍ക്ക് നല്‍കിയില്ലെന്ന് ആരോപണവും ഉണ്ടായിരുന്നു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍