UPDATES

ന്യൂസ് അപ്ഡേറ്റ്സ്

1.74 ലക്ഷം കോടി രൂപയ്ക്ക്മൈക്രോസോഫ്റ്റ് ലിങ്ക്ഡ്ഇന്‍ വാങ്ങുന്നു

അഴിമുഖം പ്രതിനിധി

പ്രൊഫഷനല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ലിങ്ക്ഡ് ഇന്‍ 26.2ബില്ല്യണ്‍ ഡോളര്‍  (1.74 ലക്ഷം കോടി  രൂപയ്ക്ക്‌ ) ക്യാഷ്  ആയിത്തന്നെ നല്‍കി വാങ്ങാനൊരുങ്ങി ടെക്ഭീമന്‍ മൈക്രോസോഫ്റ്റ്. എന്റര്‍പ്രൈസ് സോഷ്യല്‍ മീഡിയയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂട്ടിച്ചേര്‍ക്കല്‍.  തുക കൈമാറുന്നതെപ്പറ്റി രണ്ടു ബോര്‍ഡുകളും തീരുമാനം എടുത്തു കഴിഞ്ഞു. 433മില്ല്യന്‍ ഉപഭോക്താക്കള്‍ ആണ് നിലവില്‍ ലിങ്ക്ഡ്ഇന്നില്‍ ഉള്ളത്. ബ്രാന്‍ഡ് അതേപടി നിലനിര്‍ത്തുമെങ്കിലും മൈക്രോസോഫ്റ്റിന്റെ പ്രൊഡക്റ്റിവിറ്റി, ബിസിനസ് പ്രോസസ്സ് സെഗ്മെന്റില്‍ ചേര്‍ന്നാവും ഇനി ലിങ്ക്ഡ് ഇന്‍ പ്രവര്‍ത്തിക്കുക. സിഇഒ ജെഫ് വെയ്നര്‍ ഇനിമുതല്‍ മൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നദേലയോട് റിപ്പോര്‍ട്ട് ചെയ്യേണ്ടി വരും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍