UPDATES

സയന്‍സ്/ടെക്നോളജി

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇനി സുരക്ഷിതമല്ല, മറ്റൊരു ബ്രൗസറിനെ ഡൗണ്‍ലോഡ് ചെയ്യു

Avatar

അഴിമുഖം പ്രതിനിധി

നിങ്ങള്‍ ബ്രൗസിങിനായി ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 8,9,10 ഉപയോഗിക്കുന്നവരാണോ. എങ്കില്‍ ഇന്ന് മുതല്‍ വേറെ ബ്രൗസറുകളെ ആശ്രയിച്ചു തുടങ്ങണം. കാരണം എക്‌സ്‌പ്ലോററിന്റെ ഈ മൂന്ന് ബ്രൗസറുകള്‍ക്കും നല്‍കിയിരുന്ന പിന്തുണ മൈക്രോസോഫ്റ്റ് ഇന്ന് മുതല്‍ നിര്‍ത്തലാക്കുകയാണ്.

ഇതിന് അര്‍ത്ഥം ഇന്ന് മുതല്‍ പെട്ടെന്ന് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പ്രവര്‍ത്തനം നിലയ്ക്കും എന്നല്ല. ഇനിമുതല്‍ സുരക്ഷാ അപ്‌ഡേറ്റുകളോ ബഗ് ഇല്ലായ്മാ ചെയ്യലോ ലഭിക്കുകയില്ല. അത് വലിയൊരു സംഗതിയല്ല എന്ന് തോന്നുന്നുണ്ടോ. എങ്കില്‍ തെറ്റി. ഈ സംവിധാനങ്ങള്‍ ഇല്ലെങ്കില്‍ ഹാക്കര്‍മാര്‍ക്കും മറ്റു സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും നിങ്ങളുടെ കംപ്യൂട്ടറിനേയും ലാപ്‌ടോപ്പിനേയും എളുപ്പത്തില്‍ കീഴടക്കാനാകും.

മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ ഉപഭോക്താക്കള്‍ക്ക് അവസാനത്തെ സന്ദേശം നല്‍കുന്നുണ്ട്. നിങ്ങള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് ഞങ്ങളുടെ പിന്തുണയില്ല. അതിനാല്‍ എത്രയും വേഗം മറ്റൊരു ബ്രൌസറിലേക്ക് മാറിക്കൊള്ളൂവെന്നാണ് ഈ അന്ത്യസന്ദേശത്തില്‍ പറയുന്നത്.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11 നിലവിലുണ്ടെങ്കിലും അടുത്ത കാലത്ത് മൈക്രോസോഫ്റ്റ് എഡ്ജ് എന്ന ബ്രൌസര്‍ അവതരിപ്പിച്ചിരുന്നു. ഇത് വിന്‍ഡോസ് 10-ലേക്ക് എന്ന ഓപ്പറേറ്റിംഗ് സംവിധാനത്തിലേക്ക് സൗജന്യമായി അപഡേറ്റ് ചെയ്യുമ്പോള്‍ കൂടെ ലഭിക്കുന്നതായിരുന്നു എഡ്ജ്. ഇപ്പോഴും എക്‌സ്‌പ്ലോറര്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ മൈക്രോസോഫ്റ്റ് നല്‍കുന്ന അന്തിമ സന്ദേശം അവരെ എഡ്ജിലേക്കും അതുവഴി വിന്‍ഡോസ് 10-ലേക്കും എത്തിക്കുമെന്ന പ്രതീക്ഷയാണ് കമ്പനി പുലര്‍ത്തുന്നത്.

2014 ഓഗസ്തിലാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ സേവനം അവസാനിപ്പിക്കുന്നുവെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചത്. അതിനാല്‍ മറ്റൊരു വഴി തേടാന്‍ ഉപയോക്താക്കള്‍ക്ക് ധാരാളം സമയം ലഭിച്ചിരുന്നു.

2008-ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ബ്രൗസര്‍ എന്ന പദവി ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് ആയിരുന്നു. എന്നാല്‍ ഗൂഗിള്‍ ക്രോം ആ പദവി പിന്നീട് തട്ടിയെടുത്തു. ഇപ്പോള്‍ ലോകത്ത് 67.4 ശതമാനം പേരും ഉപയോഗിക്കുന്നത് ക്രോം ആണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍