UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോഷ്ടാവെന്ന സംശയത്തില്‍ പൊരിവെയിലത്ത് കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

അഴിമുഖം പ്രതിനിധി

ഇതരസംസ്ഥാന തൊഴിലാളിയോട് മലയാളികളുടെ ക്രൂരത. കോട്ടയം ചിങ്ങവനത്ത് പൊരിവെയിലില്‍ കെട്ടിയിട്ട അസം സ്വദേശി കൊല്ലപ്പെട്ടു. കൈലാഷ് ജ്യോതി ബെഹ്‌റയ്ക്കാണ് ഇത്തരത്തില്‍ ജീവന്‍ നഷ്ടമായത്. പൊലീസ് എത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും കൈലാഷ് മരിച്ചിരുന്നു. മരണകാരണം എന്താണെന്ന് വ്യക്തമല്ലെന്നു പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇയാള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നോ എന്നകാര്യത്തില്‍ വ്യക്തതയില്ലെങ്കിലും വായില്‍ നിന്നും നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

കൈലാഷിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി മോഷ്ടാവാണെന്നു കരുതിയാണത്രെ നാട്ടുകാര്‍ ഇയാളെ പിടികൂടി കെട്ടിയിട്ടത്. പൊരിവെയിലില്‍ ബന്ധനസ്ഥനായി കിടന്ന ഇയാള്‍ തീര്‍ത്തും അവശനായി മാറിയിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും കൈലാഷിന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍