UPDATES

സിനിമ

ഐ എഫ് എഫ് കെ: കുടിയേറ്റം പ്രമേയമാക്കിയ എട്ട് ചിത്രങ്ങള്‍

Avatar

അഴിമുഖം പ്രതിനിധി

21ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ശ്രദ്ധേയമായ പാക്കേജുകളിലൊന്ന് മൈഗ്രേഷനാണ്. കുടിയേറ്റം പ്രമേയമാക്കിയ എട്ട് ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. കഴിഞ്ഞ വര്‍ഷത്തെ പ്രധാനപ്പെട്ട സംഭവങ്ങളില്‍ ഒന്നായിരുന്നു ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ പരമ്പര. ആഭ്യന്തയുദ്ധം രൂക്ഷമായ സിറിയ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും വലിയ കുടിയേറ്റമുണ്ടായത്. ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളാണ് കഴിഞ്ഞ വര്‍ഷം യൂറോപ്പിലെത്തിയത്.

തുര്‍ക്കിയിലെത്തി അവിടെ നിന്ന് കടല്‍മാര്‍ഗം ബോട്ടില്‍ സാഹസികയാത്രയാണ് അഭയാര്‍ത്ഥികള്‍ നടത്തിയത്. ഏജിയന്‍ കടലിലൂടെ ഗ്രീസിലേയ്ക്കുള്ള അപകടകരമായ യാത്രയ്ക്കിടെ നിരവധി അഭയാര്‍ത്ഥികള്‍ മരിച്ചു. തൊഴില്‍ തേടിയുള്ള കുടിയേറ്റം, രാഷ്ട്രീയ കാരണങ്ങള്‍, യുദ്ധം, ആഭ്യന്തര സംഘര്‍ഷങ്ങള്‍ തുടങ്ങിയവ മൂലമുണ്ടാകുന്ന കുടിയേറ്റങ്ങള്‍, രാജ്യങ്ങള്‍ക്കകത്തുള്ള ആഭ്യന്തര കുടിയേറ്റങ്ങള്‍ രാജ്യം വിട്ടുള്ള കുടിയേറ്റങ്ങള്‍ ഇങ്ങനെ മനുഷ്യന്‌റെ അതീജീവനത്തില്‍ കുടിയേറ്റത്തിന് നിര്‍ണായക പങ്കാണുള്ളത്.

സമകാലീന ലോകത്തെ വലിയ ആഗോളശ്രദ്ധ നേടിയ വലിയ കുടിയേറ്റം യൂറോപ്പിലേയ്ക്ക് ഏഷ്യന്‍, ആഫ്രിക്കന്‍ അഭയാര്‍ത്ഥികളുടേതായിരുന്നു.  യൂറോപ്പിലേയ്ക്കുള്ള കുടിയേറ്റവും സംഘര്‍ഷഭരിതമായ യുഎസ് – മെക്‌സിക്കോ അതിര്‍ത്തിയിലെ കുടിയേറ്റവും പ്രമേയമാക്കിയ ചിത്രങ്ങളാണ് കൂടുതലും. ഒരു ഇന്ത്യന്‍ ചിത്രമടക്കം എട്ട് സിനിമകളാണ് മൈഗ്രേഷന്‍ വിഭാഗത്തിലുള്ളത്. നാല് ചിത്രങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങിയവയാണ്.  

ഇറ്റലിയില്‍ നിന്നുള്ള ഫയര്‍ അറ്റ് സീ (2016) – ജിയന്‍ഫ്രാങ്കോ റോസി, മെഡിറ്ററേനിയ (2015) – സംവിധാനം ജൊനാസ് കാര്‍പ്പിഗ്നാനോ, ഈജീപ്റ്റില്‍ നിന്നുള്ള ഇന്‍ ദ ലാസ്റ്റ് ഡേയ്‌സ് ഓഫ് ദ സിറ്റി (2011) – സംവിധാനം തമര്‍ എല്‍ സെയ്ദ്, ഫ്രഞ്ച് ചിത്രം മെഴ്‌സനെയര്‍ മെഴ്‌സനറി (2016) – സംവിധാനം സാച്ച വോള്‍ഫ്, മെക്‌സിക്കന്‍ ചിത്രങ്ങളായ സിന്‍ നോംബ്രെ (1996) – സംവിധാനം കാരി ജോജി ഫുകുനാഗ, സോയ് നീറോ (2016) – സംവിധാനം റാഫി പിറ്റ്‌സ്, തായ്‌വാനില്‍ നിന്നുള്ള ദ റോഡ് ടു മാന്‍ഡലേ (2016) – സംവിധാനം മിഡി ഇസഡ, എം കമല്‍ സംവിധാനം ചെയ്ത ഐഡി (2012) എന്നീ ചിത്രങ്ങളാണ് മൈഗ്രേഷന്‍ വിഭാഗത്തിലുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍