UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഗോര്‍ബച്ചേവ് അധികാരമേല്‍ക്കുന്നു, സുക്കാര്‍ണോ അട്ടിമറി പരാജയപ്പെടുത്തുന്നു

Avatar

1988 ഒക്ടോബര്‍ 1
മിഖായേല്‍ ഗോര്‍ബച്ചേവ് സോവിയറ്റ് യൂണിയന്റെ അധികാരമേല്‍ക്കുന്നു

ആന്‍ഡ്രി ഗ്രോംയ്‌കോവിന്റെ നിര്‍ബന്ധിത രാജിക്കു പിന്നാലെ സോവിയറ്റ് യൂണിയന്റെ പരമാധികാരിയായി 1988 ഒക്ടോബര്‍ 1 ന് മിഖായേല്‍ ഗോര്‍ബച്ചോവ് അധികാരമേറ്റെടുത്തു. ശീതയുദ്ധത്തിന്റെ അവസാനത്തിനായുള്ള ഒരു നിര്‍ണ്ണായക നീക്കം കൂടിയായി ഈ അധികാരക്കൈമാറ്റം പിന്നീട് ചര്‍ച്ച ചെയ്യപ്പെട്ടു.

1985 ല്‍ ഗോര്‍ബച്ചോവ് സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി നിയമിതനായിരുന്നു. തന്റെ ഭരണകാലത്ത് ഗോര്‍ബച്ചോവ് നടപ്പിലാക്കായി രണ്ടു സുപ്രധാന തീരുമാനങ്ങളായിരുന്നു സാമ്പത്തിക ഉദാരവത്കരണമായ പെരിസ്‌ട്രോയിക്കയും രാഷ്ട്രീയരംഗത്തെ ഉദാരവത്കരണമായ ഗ്ലോസ്‌നോസ്റ്റും. ഗോര്‍ബച്ചോവ് അധികാരമൊഴിയുന്ന 1991 ല്‍ സോവിയറ്റ് യൂണിയന്‍ ശിഥലമാക്കപ്പെട്ടിരുന്നു. ശീതയുദ്ധം അവസാനിക്കുകയും ചെയ്തിരുന്നു.

1965 ഒക്ടോബര്‍ 1
പ്രസിഡന്റ് സുക്കാര്‍ണോ കമ്യൂണിസ്റ്റ് അട്ടിമറി പരാജയപ്പെടുത്തുന്നു

ഇന്ത്യോനേഷ്യന്‍ ഭരണകൂടത്തിനെതിരെ 1965 ഒക്ടോബര്‍ 2 ന് കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ ഭരണ അട്ടിമറി ശ്രമം പ്രസിഡന്റ് സുകാര്‍ണോ സൈനിക മേധാവി ജനറല്‍ മുഹമ്മദ് സുഹാര്‍ത്തോയുടെ സഹായത്തോടെ പരാജയപ്പെടുത്തി. ഇതിനു പിന്നാലെ ജനറല്‍ സുഹാര്‍ത്തോ ഭരണത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തു. സുഹാര്‍ത്തോ രാജ്യത്തെ കമ്യൂണിസ്റ്റുകാരെ വ്യാപകമായി കൊന്നൊടുക്കി.
1967 ല്‍ രാജ്യത്തിന്റെ ഭരണകാര്യങ്ങള്‍ തീരുമാനിക്കുന്ന അധികാരകേന്ദ്രമായി സുഹാര്‍ത്തോ വളര്‍ന്നു. തൊട്ടടുത്ത വര്‍ഷം അദ്ദേഹം ഇന്ത്യോനേഷ്യയുടെ പ്രസിഡന്റുമായി. അടിച്ചമര്‍ത്തലിന്റെ ഭരണമായിരുന്നു സുഹാര്‍ത്തോയുടെത്.1975 ല്‍ കിഴക്കന്‍ ടിമൂറിനെ ആക്രമിക്കാന്‍ സുഹാര്‍ത്തോ തയ്യാറായി. ഒരുലക്ഷത്തിലേറെ പേര്‍ക്കാണ് ആ യുദ്ധത്തില്‍ ജീവന്‍ നഷ്ടമായത്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തിയ്യതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍