UPDATES

ചരിത്രത്തില്‍ ഇന്ന്

1990 മാര്‍ച്ച് 15: മിഖായേല്‍ ഗോര്‍ബച്ചേവ് സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

സോവിയറ്റ് യൂണിയന്റെ അവസാനത്തെ നേതാവായ ഗോര്‍ബച്ചേവ് 1985 മുതല്‍ 1991 വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.

ലോകം: 1990 മാര്‍ച്ച് 15

പെരിസ്‌ട്രോയിക്കയുടെയും (പുനര്‍നിര്‍മ്മാണം) ഗ്ലാസ്‌നോസ്റ്റിന്റെയും (സുതാര്യത) പേരില്‍ അറിയപ്പെടുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് 1990 മാര്‍ച്ച് 15-ന് സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. സോവിയറ്റ് യൂണിയന്റെ അവസാനത്തെ നേതാവായ ഗോര്‍ബച്ചേവ് 1985 മുതല്‍ 1991 വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിന് സാക്ഷ്യം വഹിച്ച നേതാവ് എന്ന നിലയിലാണ് ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം. ശീതയുദ്ധത്തിന്റെ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്തിക്കൊണ്ട് പാശ്ചാത്യരാജ്യങ്ങളുമായുള്ള ബന്ധങ്ങളും വ്യാപാരവും മെച്ചപ്പെടുത്താന്‍ ഗോര്‍ബച്ചേവ് ശ്രമിച്ചു. പശ്ചിമ ജര്‍മ്മന്‍ ചാന്‍സിലര്‍ ഹെര്‍മുട്ട് കൗള്‍ ഉള്‍പ്പെടുയുള്ള പ്രമുഖ പാശ്ചാത്യ നേതാക്കളുമായി അദ്ദേഹം വളരെ അടുത്ത വ്യക്തിബന്ധം കാത്തുസൂക്ഷിച്ചു. അക്കാലത്തെ യുഎസ് പ്രസിഡന്റായിരുന്ന റൊണാള്‍ഡ് റീഗനും ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറും ഈ പട്ടികയില്‍ ഉള്‍പ്പെടും. താച്ചറുടെ പ്രസിദ്ധമായ ‘എനിക്ക് ഗോര്‍ബച്ചേവിനെ ഇഷ്ടമാണ്. ഞങ്ങള്‍ ഒന്നിച്ച് കച്ചവടം ചെയ്യാന്‍ പറ്റും,’ എന്ന പരാമര്‍ശം ഈ ബന്ധത്തിന്റെ സൂചകമായിരുന്നു.

ഇന്ത്യ: 1934 മാര്‍ച്ച് 15


തൊട്ടുകൂടാത്തവരുടെ പ്രതിനിധികള്‍ എന്ന നിലയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടം പിടിച്ചെടുത്ത ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയുടെ (ബിഎസ്പി) സ്ഥാപകനായ കാന്‍ഷിറാം പഞ്ചാബിലെ റോപാര്‍ ജില്ലയില്‍ 1934 മാര്‍ച്ച് 15ന് ജനിച്ചു. ‘ബഹുജന്‍ നായക് അഥവാ സാഹെബ് എന്ന പേരുകളിലും അറിയപ്പെട്ടിരുന്ന കാന്‍ഷിറാം ഒരു ദളിത് പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയും രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തുകയും ചെയ്തു. എന്ന് മാത്രമല്ല മറ്റ് പ്രദേശങ്ങളില്‍ നിര്‍ണായക വോട്ട് ബാങ്കായി മാറാനും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന് സാധിച്ചു. 1984-ലാണ് അദ്ദേഹം ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് രൂപം കൊടുത്തത്. 2006 ഒക്ടോബര്‍ ഒമ്പതിന് അദ്ദേഹം മരണമടഞ്ഞെങ്കിലും ഉത്തര്‍പ്രദേശില്‍ നാല് തവണ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ പ്രിയ ശിഷ്യ മായാവതി ആ പാരമ്പര്യം പിന്തുടര്‍ന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ബുദ്ധമത ആചാരപ്രകാരമാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ‘നമ്മുടെ കാലത്തിലെ ഏറ്റവും വലിയ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ ഒരാളാണ് അദ്ദേഹം,’ എന്ന് തന്റെ അനുശോചന സന്ദേശത്തില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രേഖപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍