UPDATES

എഡിറ്റര്‍

ഒരു ഇസ്രയേലി സൂഫിവര്യന്റെ കഥ

Avatar

58 കാരനായ കോളേജ് അധ്യാപകന്‍ മികി കോഹന്‍ എന്തുകൊണ്ട് വ്യത്യസ്തനാകുന്നു എന്നതിനു കാരണം അയാളുടെ അസ്തിത്വത്തില്‍ നിന്നും വിശ്വാസത്തിലേക്കുള്ള മാറ്റം മനസിലാകുമ്പോഴാണ്. കോഹന്‍ സൂഫിസത്തില്‍ വിശ്വസിക്കുന്ന ഒരു ഇസ്രയേലുകാരനാണ്.

കോഹെന്റെ ജീവിതത്തിന്റെ പൂര്‍വാധ്യയങ്ങളില്‍ അയാളൊരു സൈനികന്‍ കൂടിയായിരുന്നു. 1973 ലെ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്‍. യുദ്ധത്തില്‍ കോഹെനു നഷ്ടപ്പെട്ടത് സ്വന്തം മനസമാധാനമായിരുന്നു. ഒരു വശത്ത് ഇരകളായും മറുവശത്ത് അടിച്ചമര്‍ത്തുന്നവനായും വേഷം മാറുന്ന ഒരോ ഇസ്രയേലുകാരനും അനുഭവിക്കുന്ന അതേ സംഘര്‍ഷം അയാളെ കൂടുതലായി വേട്ടയാടി. യഥാര്‍ത്ഥത്തില്‍ ആരാണ് നമ്മള്‍? ഈ ചോദ്യവുമായി അയാള്‍ അലഞ്ഞു, അതിനയാള്‍ക്ക് അഴത്തിലുള്ളതും പരന്നതുമായ ഉത്തരം വേണമായിരുന്നു. പല നാടുകളില്‍, കാലങ്ങളോളം നീണ്ട അലച്ചില്‍…

ഇത്തരം അന്വേഷണങ്ങളുടെ പാതയില്‍ ആത്മീയതയിലേക്കു വീഴുന്ന ഇസ്രയേലുകാര്‍ പലരുണ്ട്, അവരില്‍ ഒരാളായി മാറി കോഹെനും. അങ്ങനെയാണ് അയാള്‍ സൂഫിസത്തില്‍ ചെന്നെത്തുന്നത്. ആ യാത്ര കോഹനെ കൊണ്ടു ചെന്നെത്തിച്ചത് മധ്യതുര്‍ക്കിയിലെ കോന്യയില്‍. സൂഫി വര്യന്‍ ജലാല്‍ അദ്-ദിന്‍ റൂമി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം അഥവ ഇസ്ലാമികതയുടെ രാജധാനിയില്‍! അവിടം മതബോധത്തിന്റെ സംരക്ഷണാലയം കൂടിയായിരുന്നു. അവിടെ നിന്നും കൊഹെന്‍ റൂമിയെ കുറിച്ചു പഠിച്ചു, അദ്ദേഹത്തിന്റെ കൃതികളറിഞ്ഞു.

പുറത്തു നിന്നുള്ള ഏതാനും ചിലരില്‍പ്പെട്ടൊരാള്‍ എന്നതുമാത്രമായിരുന്നില്ല, ഒരു ജൂതനാണെന്നതും കോന്യയില്‍ കൊഹെനെ പ്രത്യേകമായി അടയാളപ്പെടുത്തുന്ന സൂചകം തന്നെയായിരുന്നു. എന്നിരിക്കിലും അദ്ദേഹത്തെ കാത്തിരുന്നതോ!

വിശദമായി വായിക്കുക; http://goo.gl/1vq8q7

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍