UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മില്‍മാ പാലിന് വില കൂട്ടും

എത്രരൂപ കൂട്ടണമെന്ന കാര്യം സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമേ തീരുമാനിക്കൂ

മില്‍മ പാലിന് വില കൂട്ടാന്‍ കൊച്ചിയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചു. എന്നാല്‍ ലിറ്ററിന് എത്രരൂപ കൂട്ടണമെന്ന കാര്യം സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമേ തീരുമാനിക്കൂ.

വരള്‍ച്ച ആഭ്യന്തര പാലുല്‍പാദനത്തെ ബാധിച്ചതോടെ ഇറക്കുമതി വര്‍ധിപ്പിക്കേണ്ടി വരുന്നതാണ് വില വര്‍ദ്ധനയ്ക്ക് കാരണമായി മില്‍മ ചൂണ്ടിക്കാട്ടുന്നത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന പാല്‍ വില ഉയര്‍ന്നിട്ടുണ്ട്. അതേസമയം ആഭ്യന്തരമായി ലഭിക്കുന്ന പാലില്‍ നിന്ന് ഒരു ലക്ഷം ലിറ്ററിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെയാണ് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പാല്‍ ഇറക്കുമതി ചെയ്യേണ്ട സാഹചര്യമുണ്ടായത്. നിലവില്‍ മൂന്ന് ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ ഇറക്കുമതി ചെയ്യുന്നത്.

ലിറ്ററിന് 36, 38, 40 എന്നിങ്ങനെയാണ് നിലവില്‍ മില്‍മ പാല്‍ വില. ഇത് രണ്ട് രൂപ വീതം വര്‍ദ്ധിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍