UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘രാജി കുറ്റസമ്മതമല്ല, രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപിടിക്കുന്നതിനാണ്’: എകെ ശശീന്ദ്രന്‍

ആരോപണം വസ്തുനിഷ്ഠമായി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്

പരാതിക്കാരിയോട് ലൈംഗിക ചുവയുള്ള സംഭാഷണം നടത്തിയെന്ന ആരോപണത്തില്‍ രാജി വച്ച ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ തന്റെ രാജി ഏതെങ്കിലും തരത്തിലുള്ള കുറ്റസമ്മതമല്ലെന്നും രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തിപിടിക്കുന്നതിനുമാണെന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി രാജി പ്രഖ്യാപിച്ചത്. പിണറായി മന്ത്രിസഭയിലെ എന്‍സിപി പ്രതിനിധിയായ ശശീന്ദ്രന്‍ കോഴിക്കോട് എലത്തൂര്‍ മണ്ഡലത്തിലെ എംഎല്‍എയാണ്. ശശീന്ദ്രന്റെ പത്രസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍-

‘മാധ്യമങ്ങളില്‍ എന്നെ ഒരാവശ്യത്തിന് സമീപിച്ച ഒരു വനിതയുമായി ഞാന്‍ സഭ്യേതരമായ ഭാഷയില്‍ സംസാരിക്കുകയുണ്ടായി എന്ന വാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ അറിവില്‍ എന്നെ ഏത് ആവശ്യത്തിനും സമീപിക്കുന്ന ആരോടും നല്ല നിലയില്‍ മാത്രമാണ് പ്രതികരിച്ചിട്ടുള്ളത് എന്നാണ് എന്റെ പൂര്‍ണവിശ്വാസം. അസാധ്യമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് സമീപിക്കുന്നതെങ്കില്‍ പോലും പരമാവധി നല്ല രീതിയില്‍ പെരുമാറാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. എന്റെ ഭാഗത്ത് വീഴ്ച പറ്റിയിട്ടില്ല. ഇതിലെ വിഷയത്തിലെ ശരിതെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ട്. ആരോപണം വസ്തുനിഷ്ഠമായി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് ഏജന്‍സിക്കും ഇതിനെക്കുറിച്ച് അന്വേഷിക്കാം. അതിലൂടെ നിരപരാധിത്വം തെളിയിക്കാനാകുമെന്ന് ബോധ്യമുണ്ട്. എന്റെ പാര്‍ട്ടിയും എല്‍ഡിഎഫും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയ ധാര്‍മ്മികതയുണ്ട്. എന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തലകുനിക്കേണ്ടി വരില്ല. എന്റെ മണ്ഡലത്തിലെ വോട്ടര്‍മാരോടും ഇതേ വാഗ്ദ്ദാനം പറഞ്ഞറായിരുന്നു മത്സരിച്ചത്. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കാരണം പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും വിശ്വാസ്യത ഉറപ്പിക്കേണ്ടത് എന്റെ കടമയാണ്. അതിനാല്‍ എന്റെ രാജി എല്ലാവരെയും അറിയിക്കുന്നു. ഇത് ഒരു കുറ്റസമ്മതമല്ല. ഞാന്‍ ആവര്‍ത്തിച്ചു പറയുന്നത്- സര്‍ക്കാരിന്റെ രാഷ്ട്രീയ യശസും എന്റെ മുന്നണിയുടെ രാഷ്ട്രീയ അന്തസും ഉയര്‍ത്തിപിടിക്കാനും, പ്രവര്‍ത്തകര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം ഉയര്‍ത്തിപിടിക്കുന്നതിനും ഞാന്‍ ഈ സ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജി.’

Avatar

അഴിമുഖം പ്രതിനിധി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍