UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മന്ത്രി എകെ ശശീന്ദ്രന്‍ രാജിവെച്ചു

‘തന്റെ ഭാഗത്ത് വീഴ്ച പറ്റിയിട്ടില്ല. വിഷയത്തിലെ ശരിതെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ട്’

പിണറായി മന്ത്രിസഭയില്‍ നിന്ന് മന്ത്രി എകെ ശശീന്ദ്രന്‍ രാജിവെച്ചു. ലൈംഗികചുവയുള്ള സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്നാണ് മന്ത്രിയുടെ രാജി. മാധ്യമപ്രവര്‍ത്തകരെ നേരിട്ടാണ് ശശീന്ദ്രന്‍ രാജി വിവരം അറിയിച്ചത്. ‘തന്റെ ഭാഗത്ത് വീഴ്ച പറ്റിയിട്ടില്ല. വിഷയത്തിലെ ശരിതെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ട്. രാഷ്ട്രീയ ധാര്‍മ്മികത് സംരക്ഷിക്കുന്നതിന് എന്റെ കൂടി കടമയാണ്. അതിനാല്‍ ഞാന്‍ എന്റെ രാജി എല്ലാവരെയും അറിയിക്കുന്നു. ഇത് ഒരു കുറ്റസമ്മതമല്ല.’ എന്ന് പറഞ്ഞ മന്ത്രി ഏത് ഏജന്‍സിക്കും ഇതിനെക്കുറിച്ച് അന്വേഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍