UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് മന്ത്രി എകെ ശശീന്ദ്രന്‍ ലൈംഗിക സംഭാഷണം നടത്തിയെന്ന് ആരോപണം

വിഷയം പഠിച്ചിട്ട് പ്രതികരിക്കാമെന്ന് മന്ത്രി

പിണറായി വിജയന്‍ സര്‍ക്കാരിലെ ഒരു മന്ത്രി കൂടി വിവാദത്തില്‍. എന്‍സിപി നേതാവും ഗതാഗത മന്ത്രിയുമായ എകെ ശശീന്ദ്രനാണ് പുതിയതായി വിവാദത്തില്‍ അകപ്പെട്ടത്.

പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് ടെലഫോണിലൂടെ മന്ത്രി ലൈംഗിക വൈകൃത സംഭാഷണങ്ങള്‍ നടത്തി എന്നാരോപിച്ച് മംഗളം ചാനല്‍ ഇതിന്റെ ഓഡിയോ പുറത്തുവിടുകയായിരുന്നു. മംഗളം ചാനല്‍ ഇന്നാണ് സംപ്രേഷണം ആരംഭിച്ചത്.

കോഴിക്കോട് ഏലത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും ഇക്കുറി സഭയിലെത്തിയ ശശീന്ദ്രന്‍ അഞ്ച് തവണ നിയമസഭയിലെത്തിയ വ്യക്തിയാണ്. എന്‍സിപി ദേശീയ നിര്‍വാഹക സമിതി അംഗം കൂടിയാണ് അദ്ദേഹം.

വിഷയം പഠിച്ചിട്ട് പ്രതികരിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. ഓഡിയോയുടെ ആധികാരികത സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍