UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീനാരായണഗുരുവിനും ഇഎംഎസിനുമുള്ള പ്രസക്തി ശങ്കരാചാര്യര്‍ക്കില്ല; ജി സുധാകരന്‍

ബ്രാഹ്മണ മേധാവിത്വം ചോദ്യം ചെയ്യപ്പെടാത്ത ഒന്നാക്കി മാറ്റിയതും ശങ്കരാചാര്യര്‍

ബ്രാഹ്മണ മേധാവിത്വത്തെ ചോദ്യം ചെയ്യപ്പെടാത്ത ഒന്നാക്കി മാറ്റിയത് ശങ്കരാചാര്യര്‍ ആണെന്നു മന്ത്രി ജി. സുധാകരന്‍. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല തുറവൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ ശങ്കര ജയന്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു സുധാകരന്‍ തന്റെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്.

ശ്രീനാരായണ ഗുരുവിനും ഈഎംഎസിനും ഉള്ള ഔന്നിത്യം ശങ്കരാചാര്യര്‍ക്ക് ഇല്ലെന്നു പറഞ്ഞ മന്ത്രി ചാതുര്‍വര്‍ണ്യത്തെ ശക്തിപ്പെടുത്തിയതും ശങ്കരാചാര്യര്‍ ആണെന്നു കുറ്റപ്പെടുത്തി. അനാചാരത്തിലും അപചയത്തിലും മുങ്ങിത്താണ ഹിന്ദുമതത്തെ ഉയര്‍ത്തിയത് ശങ്കരാചാര്യരാണ്. ഇന്ത്യയാകെ സഞ്ചരിച്ച് ബൗദ്ധിക വിജയം നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എന്നാല്‍ ചാതുര്‍വര്‍ണ്യത്തെ ശക്തിപ്പെടുത്തുകയും ബ്രാഹ്മണ മേധാവിത്വത്തെ ചോദ്യം ചെയ്യപ്പെടാത്ത ഒന്നാക്കി മാറ്റുകയും ചെയ്തു. ഹിംസയ്‌ക്കെതിരേ ഒന്നും പറയാതിരുന്ന ശങ്കരാചാര്യര്‍ സാമൂഹിക പരിവര്‍ത്തനത്തിന് സംഭവന നല്‍കിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

എല്ലാവരും ഒന്നാണെന്നു ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു കാണിച്ചുകൊടുത്തത് ശ്രീനാരായണ ഗുരുവാണെന്നും അതുകൊണ്ട് തന്നെ ശങ്കരാചാര്യര്‍ക്ക് കിട്ടാത്ത ജനകീയ ശ്രീനാരായണ ഗുരുവിനു കിട്ടി. മാറ്റത്തിനു വഴി തെളിച്ച മറ്റൊരാള്‍ ഇംഎംഎസ് ആണ്. ഇവര്‍ക്കു രണ്ടുമുള്ളത്ര പ്രസക്തി ശങ്കരാചാര്യര്‍ക്ക് ഇല്ലെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍