UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുടിയന്മാരായ ഭര്‍ത്താക്കന്‍മാരെ തല്ലാനുള്ള വിവാഹ സമ്മാനവുമായി മധ്യപ്രദേശ് മന്ത്രി

പഞ്ചായത്ത്‌രാജ് മന്ത്രി ഗോപാല്‍ ഭാര്‍ഗവയാണ് ഇങ്ങനെയൊരു സമ്മാനം നല്‍കിയത്

അക്ഷയത്രിതീയ ദിവസം മധ്യപ്രദേശില്‍ നടന്ന സമൂഹവിവാഹത്തില്‍ വിശിഷ്ട അതിഥിയായി എത്തിയ പഞ്ചായത്ത് രാജ് മന്ത്രി ഗോപാല്‍ ഭാര്‍ഗവ വധുക്കള്‍ക്ക് നല്‍കാന്‍ ഒരു പ്രത്യേക സമ്മാവും കൊണ്ടുവന്നിരുന്നു. ക്രിക്കറ്റ് ബാറ്റിന്റെ രൂപത്തിലുള്ള മോഗ്രി(ഗ്രാമപ്രദേശങ്ങളില്‍ പരമ്പാരഗതമായി തുണിയലക്കാന്‍ ഉപയോഗിക്കുന്ന വസ്തുവാണ് മോഗ്രി) ആയിരുന്നു മന്ത്രിയുടെ വിവാഹസമ്മാനം. 700 നവവധുക്കള്‍ക്ക് ഓരോ മോഗ്രി വീതം മന്ത്രി നല്‍കി. സമൂഹവിവാഹം നടന്ന സാഗര്‍ ജില്ലയിലെ ഗരകോട്ട മന്ത്രിയുടെ ജന്മനാടാണ്.

എന്തിനാണ് ഇങ്ങനെയൊരു സമ്മാനം മന്ത്രി നല്‍കിയെന്നാണെങ്കില്‍, തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ മദ്യപിച്ച് വീട്ടിലെത്തിയാല്‍ ഉപയോഗിക്കാനാണു മോഗ്രി. നിങ്ങള്‍ ധൈര്യമായിട്ടു തല്ലിക്കോ പൊലീസ് ഈ കാര്യത്തില്‍ ഇടപെടില്ലെന്നും മന്ത്രിയുടെ ഉറപ്പ്.

ഇനി ഈ കാര്യത്തില്‍ മന്ത്രിക്ക് പറയാനുള്ളത് കേള്‍ക്കാം. എന്റെ മണ്ഡലത്തിലെ ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലുമുള്ള വീടുകളില്‍ ചെല്ലുമ്പോള്‍ അവിടെയുളള സ്ത്രീകളുടെ പ്രധാന പരാതി ഭര്‍ത്താക്കന്മാരുടെ മദ്യപാനമാണ്. എന്നും കുടിച്ചിട്ടുവരുന്നവര്‍, ഭാര്യമാരെ ശാരീരികോപ്രദവം ചെയ്യുന്നവര്‍, വീട്ടിലെ പണം മോഷ്ടിച്ചുകൊണ്ടു പോയി കുടിക്കുന്നവര്‍ എന്നിങ്ങനെ നിരവധി പരാതികളാണു സ്ത്രീകള്‍ക്കുളളത്- പിടിഐ യോട് സംസാരിക്കുമ്പോള്‍ ഗോപാല്‍ ഭാര്‍ഗവ ചൂണ്ടിക്കാട്ടി. മോഗ്രി സമ്മാനിക്കണമെന്നു തോന്നിയത് ഒരിക്കല്‍ ഒരു സ്ത്രി തന്റെ ഭര്‍ത്താവിന്റെ കുടിയെക്കുറിച്ച് പരാതി പറയുന്നതിനിടയില്‍ അയാളെ മോഗ്രിക്ക് തല്ലണമെന്നു പറഞ്ഞിരുന്നു. ഇതു മനസല്‍ കിടന്നതുകൊണ്ടാണ് താന്‍ പുതിയ ജീവിതത്തിലേക്കു കടക്കുന്ന സ്ത്രീകള്‍ക്ക് ഇങ്ങനെയൊരു സമ്മാനം നല്‍കിയതെന്നും മന്ത്രി പറഞ്ഞു. ആയിരം മോഗ്രികളാണു മന്ത്രി ഓര്‍ഡര്‍ ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍