UPDATES

കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കി ഷിബു ബേബി ജോണ്‍

കോണ്‍ഗ്രസ് യോജിച്ച് മുന്നോട്ട് പോകാന്‍ തയ്യാറായില്ലെങ്കില്‍ സ്വന്തം വഴി നോക്കുമെന്ന് ആര്‍എസ്പി നേതാവും മന്ത്രിയുമായ ഷിബു ബേബി ജോണ്‍. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയത്.

ആര്‍എസ്പിയെ തിരികെ എല്‍ഡിഎഫില്‍ എത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന വന്നത്. ഈ സംവിധാനത്തില്‍ തുടരാനാകില്ലെന്നും തമ്മിലടിച്ച് അപഹാസ്യമായി പോകുന്ന സമീപനത്തോട് യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം തുറന്നു പറയുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പു പോരിനോടും വാക് പോരിനോടും മുസ്ലിംലീഗ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും യുഡിഎഫിന്റെ മേഖലാ ജാഥകള്‍ പ്രതിസന്ധിയിലാകുകയും ചെയ്തിരുന്നു.

എന്നാല്‍ മുന്നണി മാറ്റത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫിലേക്ക് വിഎസ് ആര്‍എസ്പിയെ സ്വാഗതം ചെയ്യുന്നതിനെ ഗൗരവമായി കാണുന്നില്ലെന്നും ഷിബു പറഞ്ഞു. വിഎസിന്റേത് പാര്‍ട്ടി ലൈനല്ല. കോടിയേരി തങ്ങളെ അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍